Friday 27 September 2019

വന്ധ്യത: അറിഞ്ഞിരിക്കേണ്ട ഏഴു സൂചനകൾ

വന്ധ്യത ആണിനേയും പെണ്ണിനേയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ്. വന്ധ്യത എന്ന അവസ്ഥയിലൂടെ കടന്നു പോകുന്നവർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ഒരിക്കലും വിവരിക്കാൻ സാധിക്കില്ല. എന്താണ് ഇതിനൊരു പരിഹാരം?  വന്ധ്യത മുൻകൂട്ടി തിരിച്ചറിഞ്ഞു തടയാൻ സാധിക്കുമോ? ഇങ്ങനെ നിരവധി ചോദ്യങ്ങൾ വന്ധ്യത അഭിമുഖികരിക്കുന്ന ദമ്പതികൾ ചോദിക്കാറുണ്ട്. സത്യത്തിൽ വന്ധ്യതയുടെ അപായ സൂചനകൾ മുൻകൂട്ടി തന്നെ ശരീരം നൽകുന്നുണ്ട്. എന്നാൽ കൂടുതൽ പേരും ഇത് ശ്രദ്ധിക്കാറില്ല. ശരീരം നൽകുന്ന സൂചനകളെ മനസിലാക്കി ഉചിതമായ സമയത് ഡോക്ടറുടെ സഹായം തേടിയാൽ വന്ധ്യതയെ ഒരു പരിധി വരെ തടയാം.
infertility treatment kerala


സ്ത്രീകളിലെ വന്ധ്യതയ്ക്ക് ശരീരം നൽകുന്ന സൂചനകൾ ഏതൊക്കെയെന്നാണ് ഇനി വിവരിക്കുന്നത്.

വന്ധ്യത: സ്ത്രീകളുടെ ശരീരം നൽകുന്ന സൂചനകൾ

 

ലൈംഗീക ബന്ധത്തിൽ അസഹ്യമായ വേദന:

 

ലൈംഗീക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉള്ള അസഹ്യമായ വേദന വന്ധ്യതയുടെ ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു സൂചനയാണ്. വന്ധ്യതയ്ക്ക് കാരണമാകുന്ന എൻഡോമെട്രിയോസിസ്, ഫൈബ്രോയ്ഡ്സ്, മറ്റു അണുബാധകൾ തുടങ്ങി ഒളിഞ്ഞിരിക്കുന്ന നിരവധി രോഗാവസ്ഥകളാണ് ഈ വേദനക്ക് കാരണം.

അമിതമായതും, വേദന നിറഞ്ഞതും, നീണ്ടതുമായ ആർത്തവം

 

ആർത്തവ സമയത്തെ അമിതമായ രക്തസ്രാവം പലപ്പോഴും വന്ധ്യതയുടെ സൂചനയാണ്. എൻഡോമെട്രിയോസിസ് എന്ന അവസ്ഥയാണ് അസഹ്യ വേദനയുള്ളതും അമിത രക്തസ്രാവം ഉള്ളതുമായ ആർത്തവത്തിന് കാരണം. ഗർഭപാത്രത്തിൽ കാണപ്പെടേണ്ട കോശങ്ങൾ ശരീരത്തിലെ മറ്റു സ്ഥലങ്ങളിൽ കാണപെടുന്നതാണ് ഈ അവസ്ഥയ്ക്കു കാരണം. എൻഡോമെട്രിയോസിസ് വന്ധ്യതയ്ക്കുള്ള ഒരു പ്രധാന കാരണമാണ്.

ആർത്തവ രക്തത്തിലെ നിറ വ്യത്യാസം

 

ആർത്തവരക്തത്തിൽ വരുന്ന നിറവ്യത്യാസം വന്ധ്യതയ്ക്കുള്ള സാധ്യതയെ സൂചിപ്പിക്കുന്നതാണ്. ആർത്തവദിവസങ്ങൾ കഴിയുന്നതിനനുസരിച്ച് രക്തത്തിന്റെ നിറം കടുത്തു വരുന്നത് സാധാരണയാണ്. എന്നാൽ, പതിവിലും കൂടുതൽ കടുത്തതോ അല്ലെങ്കി വിളറിയ നിറമോ കാണുന്നത് എൻഡോമെട്രിയോസിസ് എന്ന അവസ്ഥയുടെ ലക്ഷണങ്ങളാണ്. 

ക്രമം തെറ്റിയ ആർത്തവ ചക്രം

 

ആർത്തവ ചക്രം ഓരോരുത്തരിലും വ്യത്യസ്തമാണ്. കൂടുതൽ പേർക്കും ആർത്തവത്തിന്റെ ഇടവേളകൾ കൃത്യമായി വരാറുണ്ട്. എന്നാൽ ക്രമം തെറ്റിയും വൈകിയും വരുന്ന ആർത്തവം വന്ധ്യതയുടെ ലക്ഷണങ്ങൾ ആണ്.  അണ്ഡവിക്ഷേപണ പ്രക്രിയയായ ഓവുലേഷൻ ഇല്ലാത്തതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. പിസിഓഎസ്, അമിതവണ്ണം, തൈറോയ്ഡ് തുടങ്ങിയവയാണ് ഓവുലേഷൻ തടയുന്ന പ്രധാന കാരണങ്ങൾ.

ഹോർമോൺ വ്യതിയാനങ്ങൾ

 

ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ പലപ്പോഴും വന്ധ്യതയ്ക്ക് കാരണമാകുന്നു. ഇത്തരം മാറ്റങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നതാണ് പിന്നീട് വന്ധ്യത അടക്കമുള്ള പല പ്രശ്നങ്ങൾക്കും വഴി വക്കുന്നത്. അസാധാരണമായ വണ്ണം, അമിതമായ മുഖക്കുരു, കൈകാലുകളിൽ തണുപ്പ്, ലൈംഗീക തൃഷ്ണ നഷ്ടപ്പെടുക, അമിത രോമവളർച്ച, തുടങ്ങിയവ ഹോർമോണിൽ വരുന്ന മാറ്റങ്ങളുടെ സൂചനകളാണ്.

  

അമിതവണ്ണം

 infertility treatment in kerala

 

വന്ധ്യതയിലേക്കു നയിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് അമിത വണ്ണം. അമിത വണ്ണമുള്ള സ്ത്രീകൾക്ക് ഗര്ഭധാരണശേഷി കുറക്കുകയും ഗർഭ സമയത്തുള്ള സങ്കീർണതകൾ വർധിപ്പിക്കുകയും ചെയ്യുന്നു.

ഒളിഞ്ഞിരിക്കുന്ന രോഗാവസ്ഥകൾ

 

ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന പല രോഗാവസ്ഥകളും ഇന്ന് വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്. ഫാലോപ്പിയൻ ട്യൂബുകളിലോ, ഓവറിയിലോ ഉള്ള തകരാറുകൾ, പിസിഓഎസ്, എൻഡോമെട്രിയോയ്‌സ്, കാൻസർ, കാൻസർ ചികിത്സകൾ, നേരത്തെയുള്ള ആർത്തവം, തുടങ്ങിയ അവസ്ഥകൾ വന്ധ്യക്കു കാരണമാകുന്നുണ്ട്.

ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ ഉടനെ തന്നെ അടിയന്തിര വൈദ്യ സഹായം തേടുന്നത് ഉചിതമായിരിക്കും. ഒരു വർഷത്തോളം തുടർച്ചയായി പരിശ്രമിച്ചിട്ടും ഗർഭം ധരിച്ചില്ലെങ്കിൽ വന്ധ്യതയ്ക്കുള്ള സാധ്യത കൂടുതലാണ്. വിദഗ്ധ ഡോക്ടറുടെ സഹായത്തോടെ ആവശ്യമായ ടെസ്റ്റുകൾ നടത്തി ചികിത്സ ലഭ്യമാക്കിയാൽ വന്ധ്യതയെ പ്രതിരോധിക്കാൻ സാധിക്കും. വന്ധ്യത എന്നത് ഭയത്തോടെ കാണേണ്ട ഒരു അവസ്ഥയല്ല.വൈദ്യ ശാസ്ത്രത്തിന്റെ സഹായത്തോടെ ഏതൊരാൾക്കും ഗർഭം ധരിക്കാനും അമ്മയാകാനുമുള്ള സാങ്കേതിക വിദ്യകൾ ഇന്ന് നിലവിലുണ്ട്.

https://www.arcivf.com/contact-us
Visit Us: arcivf.com
Mail Us: arc.flagship1@gmail.com
Book an appointment: arcivf.com/make-an-appointment

No comments:

Post a Comment

ഫൈബ്രോയിഡുകൾ ഉണ്ടെങ്കിൽ ഗർഭധാരണം സാധ്യമാകുമോ?

ഗർഭം ധരിച്ചു ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള സ്ത്രീകളുടെ സ്വപ്നത്തിനു പലപ്പോഴും ശാരീരികമായ തകരാറുകൾ വിലങ്ങു തടിയാകാറുണ്ട്. ഇത്തരത്തിൽ സ്ത്രീക...