Monday 16 March 2020

ഫൈബ്രോയിഡുകൾ ഉണ്ടെങ്കിൽ ഗർഭധാരണം സാധ്യമാകുമോ?

ഗർഭം ധരിച്ചു ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള സ്ത്രീകളുടെ സ്വപ്നത്തിനു പലപ്പോഴും ശാരീരികമായ തകരാറുകൾ വിലങ്ങു തടിയാകാറുണ്ട്. ഇത്തരത്തിൽ സ്ത്രീകൾ ഭയക്കുന്ന ഒരു പ്രശ്നമാണ് ഫൈബ്രോയിഡുകള്‍. ഗര്‍ഭാശയ ഭിത്തികളിലുണ്ടാവുന്ന അസ്വാഭാവിക വളര്‍ച്ചയാണ് ഫൈബ്രോയിഡുകള്‍ അഥവാ ഗര്‍ഭാശയ മുഴകള്‍. പൊതുവെ അപകടകാരികളല്ലാത്ത ഈ ഫ്രൈബ്രോയിഡുകള്‍ ഗര്‍ഭാശയ ഭിത്തിക്ക് പുറത്തും ഗര്‍ഭാശയ ഭിത്തിയിലും രൂപപ്പെടാറുണ്ട്. വിവാഹത്തിന് മുൻപോ അല്ലെങ്കിൽ വിവാഹ ശേഷമോ ഗർഭാശയ മുഴകൾ കണ്ടെത്തുമ്പോൾ തനിക്ക് ഗർഭധാരണം സാധ്യമാകുമോ എന്ന ചിന്ത സ്ത്രീകളെ അലട്ടാറുണ്ട്. ഈ ചിന്തകൾക്കുള്ള ഉത്തരമാണ് ഇനി പറയുന്നത്.

 Uterine Fibroid

എന്താണ് ഫ്രൈബ്രോയിഡുകള്‍?  

ഗര്‍ഭപാത്രത്തിന്റെ പേശികളില്‍ നിന്നും ഉത്ഭവിക്കുന്ന മുഴകളാണ് ഫ്രൈബ്രോയിഡുകള്‍. 20നും 40നും ഇടയില്‍ പ്രായമുള്ളവരിലാണ് ഈ ഫ്രൈബ്രോയിഡുകള്‍ കൂടുതലായി കണ്ടുവരുന്നത്. പ്രായഭേദമന്യേ ഫ്രൈബ്രോയിഡുകള്‍ കൂടുന്നതിനുള്ള പ്രധാനകാരണം ജീവിതശൈലി തന്നെയാണ്. പൊണ്ണത്തടിയുള്ള സ്ത്രീകളില്‍, റെഡ് മീറ്റ് കൂടുതലായി കഴിക്കുന്നവരില്‍, ആര്‍ത്തവം വൈകിയെത്തുന്ന സ്ത്രീകള്‍ തുടങ്ങിയവരിലാണ് ഫ്രൈബ്രോയിഡ് മുഴകള്‍ കൂടുതലായി കാണുന്നത്.

ഫൈബ്രോയിഡിന്റെ പ്രധാന ലക്ഷണങ്ങൾ 

ആര്‍ത്തവ ചക്രത്തിന്‍റെ ദൈര്‍ഘ്യം കുറഞ്ഞ് വരിക, ആര്‍ത്തവ വേദന ദീര്‍ഘിക്കുക, ആര്‍ത്തവ രക്തത്തിന്‍റെ തോത് കൂടുക എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍‍‍. ഫൈബ്രോയിഡുകൾ ആന്തരിക ഭിത്തിയോട് ചേര്‍ന്ന് ഉണ്ടാകുന്ന ഘട്ടങ്ങളില്‍ ആണ് രക്തസ്രാവ തോത് വര്‍ദ്ധിക്കുന്നത്. മുഴകളുടെ സ്ഥാനം, വലുപ്പം എന്നിവ അനുസരിച്ചും, സമീപ അവയവങ്ങളില്‍ അവ ചെലുത്തുന്ന സമ്മര്‍ദ്ദം അനുസരിച്ചും ആണ് രോഗിക്ക് ഓരോ പ്രയാസങ്ങള്‍ അനുഭവപ്പെടുന്നത്.

മുഴകളുടെ വലുപ്പം കൂടുമ്പോള്‍ നടുവിന്‍റെ കീഴ്‌ ഭാഗത്ത് വേദന, വയറിന്‍റെ അടിഭാഗത്ത് ഭാരം, സംഭോഗത്തോടുള്ള താല്‍പര്യ കുറവ് എന്നിവയും അനുഭവപ്പെടും. പേശി നാരുകളില്‍ നിന്നു ആരംഭിക്കുന്ന മുഴകള്‍ ഗര്‍ഭാശയത്തിന് പുറത്തോട്ട് വളര്‍ന്നാല്‍ അത് മല മൂത്ര വിസര്‍ജനത്തിന് പ്രയാസങ്ങള്‍ സൃഷ്ടിക്കും.

ഫൈബ്രോയിഡുകൾ ഗർഭധാരണത്തെ ബാധിക്കുമോ?

സാധാരണ ഗതിയിൽ ഫൈബ്രോയിഡുകൾ ഗർഭധാരണത്തെ കാര്യമായി ബാധിക്കാറില്ല. എന്നാൽ ഫൈബ്രോയിഡുകൾ രൂപപ്പെട്ട സ്ഥലം മുഴകളുടെ വലുപ്പം എന്നിവ ചില സന്ദർഭങ്ങളിൽ ഗർഭ ധാരണത്തെ സ്വാധീനിക്കാറുണ്ട്. 

ചെറുതും ഗർഭ പാത്രത്തിനു പുറത്തു വളരുന്ന ഫൈബ്രോയ്ഡ് മുഴകൾ ഗർഭധാരണത്തെ ബാധിക്കാറില്ല. എന്നാൽ ഫാലോപ്പിയൻ ട്യൂബുകളുടെ അടുത്തോ ഗർഭപാത്രത്തിന്റെ ഉള്ളിലോ വളരുന്ന ഫൈബ്രോയിഡുകൾ ഗർഭധാരണത്തെ തടസപ്പെടുത്താൻ സാധ്യതയുണ്ട്. യൂട്രസ്സ് ലൈനിങ്ങിൽ വളരുന്ന 5 സെന്റിമീറ്ററിൽ കൂടുതൽ വലുപ്പമുള്ള മുഴകളും അപകടകാരികളാണ്. ഇവ ഗർഭപാത്രത്തിന്റെ സ്ഥാന വ്യതിയാനത്തിനും അതുമൂലം അണ്ഡം ഫാലോപ്പിയൻ ട്യൂബുകളിലേക്കു എത്തുന്നതിനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു.

മുഴ വളര്‍ന്ന് ഗര്‍ഭാശയത്തില്‍ നിറഞ്ഞു നിന്നാല്‍ അത് അമിതമായ രക്തസ്രാവം,ഗര്‍ഭധാരണത്തിന് തടസ്സം, പ്ലാസന്റ ശരിയായ വിധം രൂപപ്പെടാതിക്കുക‍‍, ഗര്‍ഭസ്ഥ ശിശു വിലങ്ങനെ കിടക്കാന്‍ ഇടയാകല്‍, ഗര്‍ഭം അലസല്‍, വിളര്‍ച്ച, നേരത്തെയുള്ള പ്രസവം എന്നിവക്ക് വഴി വെക്കും. നാൽപ്പതു ശതമാനം പേരില്‍ ലക്ഷണങ്ങള്‍ അനുഭവപ്പെടാറില്ല എന്നതും ശ്രദ്ധേയമാണ്. രോഗ ലക്ഷണങ്ങള്‍ കൂടാതെ രോഗിയെ നേരിട്ട് പരിശോധിച്ചും,അള്‍ട്രാസൗണ്ട്, സി.ടി സ്‌കാന്‍, എം.ആര്‍.ഐ എന്നിവ നടത്തിയുള്ള ചിത്രങ്ങളെ ആധാരമാക്കിയും ആണ് ഇപ്പോള്‍ രോഗ നിര്‍ണ്ണയം നടത്തി പോരുന്നത്.

ഫൈബ്രോയിഡുകൾ എങ്ങനെ നീക്കം ചെയ്യാം?

ഫൈബ്രോയിഡുകൾ നീക്കം ചെയ്യാൻ നിരവധി ഉപായങ്ങളുണ്ടെങ്കിലും സാധാരണ ഗതിയിൽ ഇവയെ നിരീക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഗര്‍ഭധാരണത്തിനോ മറ്റു രോഗങ്ങൾക്കോ അസ്വസ്ഥതകൾക്കോ കാരണമാകുന്നെങ്കിൽ ഇവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാവുന്നതാണ്. ഫാലോപ്പിയൻ ട്യൂബുകളുടെ അടുത്തോ ഗർഭപാത്രത്തിന്റെ ഉള്ളിലോ വളരുന്ന ഫൈബ്രോയിഡുകൾ ഹിസ്റ്റോറോസ്കോപിക് മൈമേക്ടമി എന്ന ശസ്ത്രക്രിയ വഴിയാണ് നീക്കം ചെയ്യുന്നത്. ഗർഭപാത്രത്തിന്റെ ഭിത്തിയിലോ യൂട്രസ്സ് ലൈനിങ്ങിന്റെ  പുറത്തോ വളരുന്ന മുഴകൾ ലാപ്പറോസ്കോപിക് മൈമേക്ടമി വഴിയും നീക്കം ചെയ്യാം. സാധാരണയിൽ കവിഞ്ഞ വലിപ്പമുള്ള മുഴകളാണെങ്കിൽ തുറന്ന ശസ്ത്രക്രിയയാണ് പ്രധാനമായും തിരഞ്ഞെടുക്കുന്നത്. 

 uterine fibroid

ഫൈബ്രോയിഡ് മുഴകൾ നിങ്ങളെ ഉത്കണ്ഠാകുലരാക്കുന്നെങ്കിൽ ഉടൻ തന്നെ എആർസി ഐവിഫ്  സെന്ററിൽ വിദഗ്ധ ചികിത്സ തേടൂ.

Visit Us: arcivf.com
Mail Us: arc.flagship1@gmail.com
Book an appointment: arcivf.com/make-an-appointment

Wednesday 26 February 2020

ആരോഗ്യമുള്ള കുഞ്ഞുണ്ടാകാൻ അച്ഛനുമുണ്ട് "റോൾ"

ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകേണ്ടത് അമ്മയുടെ മാത്രം കടമയല്ല. അച്ഛനും ഇതിൽ കാര്യമായ പങ്കുണ്ട്. അമ്മയുടെ ഉദരത്തിൽ കുഞ്ഞു ഉരുവാകുന്നതിനു മുൻപേ ആരോഗ്യമുള്ള ബീജം ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്. ഇതിൽ പുരുഷനു മാത്രമേ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ. 


പുരുഷന്റെ ജീവിതശൈലി അവന്റെ പ്രത്യുത്പാദനത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അനാരോഗ്യപരമായ ഓരോ ശീലങ്ങളും ബീജത്തിന്റെ നിലവാരത്തെ സാരമായി ബാധിക്കുന്നു. നല്ല ജീവിത ശൈലികൾ പിന്തുടരുന്നത് ബീജത്തിന്റെ ആരോഗ്യവും എണ്ണവും വർധിപ്പിക്കുന്നതിന് നൽകുന്ന സഹായം ചെറുതൊന്നുമല്ല.   

പുരുഷ ബീജത്തിന്റെ എണ്ണവും ആരോഗ്യവും കുറയുന്നതിനു പ്രധാനമായും കാര്യമായ അഞ്ചുകാര്യങ്ങളാണ് ഇനി പറയുന്നത്. 

പുകവലിയും മദ്യപാനവും: ബീജത്തിന്റെ ആരോഗ്യം കുറയുന്നതിനും ഹോര്‍മോണ്‍ തകരാറിനും ഉദ്ധാരണം സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കും പുകവലി കാരണമാകും. 

സ്മാര്‍ട്ട് ഫോണ്‍ മൂലമുള്ള റേഡിയേഷന്‍: സ്മാർട്ഫോണിന്റെ അമിതമായ ഉപയോഗവും അത് പോക്കറ്റിൽ ഇടുന്നതും ശരീരത്തിന് ഹാനീകരമാണ്. ഇതിൽ നിന്നുണ്ടാകുന്ന റേഡിയേഷൻ വൃക്ഷങ്ങളുടെ തകരാറിനും കാരണമാകും. ബീജോല്‍പാദനം കുറയും.

വൃഷ്ണങ്ങളിൽ അധികം ചൂടേൽക്കുന്നത്: അമിതമായി വൃക്ഷങ്ങളിൽ ചൂടേൽക്കുന്നത് ഇവയുടെ ആരോഗ്യത്തെയും ബീജങ്ങളുടെ നിലവാരത്തെയും കാര്യമായി ബാധിക്കും. ലാപ്‌ടോപ് മടിയില്‍ വച്ച് ഉപയോഗിക്കുന്നത്, ഇറുകിയ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് തുടങ്ങിയവയാണ് ചൂടേൽക്കാനുള്ള പ്രധാന കാരണം. 

ചില രാസവസ്തുക്കൾ: രാസവസ്തുക്കൾ അടങ്ങിയ സോപ്പുകള്‍ ശരീരത്തില്‍, പ്രത്യേകിച്ച് പുരുഷ അവയവത്തില്‍ ഉപയോഗിച്ചാല്‍ ബീജത്തിന്റെ  ആരോഗ്യത്തെ ബാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

അമിതഭാരം: ബീജത്തിന്റെ ആരോഗ്യത്തിന് കാര്യമായി ബാധിക്കുന്ന പ്രശ്നമാണ് അമിതഭാരം. പുരുഷ വന്ധ്യതയ്ക്കും മറ്റു ലൈംഗിക പ്രശ്നങ്ങൾക്കും  അമിതഭാരം ഒരു പ്രധാന കാരണമാണ്.

കൃത്യമായ ആരോഗ്യ പരിപാലനവും നല്ല ജീവിത രീതികളും ശീലമാക്കുന്നത് നിങ്ങളുടെ പ്രത്യുത്പാദന ശേഷിയിൽ കാര്യമായ പുരോഗമനത്തിനും ബീജങ്ങളുടെ മികച്ച ഗുണനിലവാരത്തിനും കാരണമാകും. ഇത്തരത്തിലുള്ള 5 ശീലങ്ങളാണ് ഇനി പറയുന്നത്.

  • പുകവലി-മദ്യപാനം തുടങ്ങിയ ശീലങ്ങളോട് വിട പറയുക
  • സ്മാർട്ഫോണുകളുടെ അമിതോപയോഗം കുറക്കുക
  • മിതമായതും പോഷക സമൃദ്ധവുമായ ഭക്ഷണ രീതി പിന്തുടരുക
  • കൃത്യമായി വ്യായാമം ചെയ്യുക 
  • അമിതഭാരം കുറക്കുക
  • വൃഷ്ണങ്ങൾക്കു ചൂടേൽക്കുന്ന അവസ്ഥകൾ പരമാവധി ഒഴിവാക്കുക 
  • മാനസികപിരിമുറുക്കം ഒഴിവാക്കുക 


കൃത്യമായ ഇടവേളകളിൽ വൈദ്യ സഹായം തേടുന്നതും ഉത്തമമായിരിക്കും. കൂടുതൽ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി എആർസി ഫെർട്ടിലിറ്റി സെന്ററിനെ സമീപിക്കൂ.

Visit Us: arcivf.com
Mail Us: arc.flagship1@gmail.com
Book an appointment: arcivf.com/make-an-appointment

Thursday 2 January 2020

ഇനി നിങ്ങൾക്കും ഒരു കൺമണിയെ സ്വപ്നം കാണാം... കാത്തിരിക്കാം

ജന്മം കൊണ്ട് തനിക്കു ലഭിച്ച ശരീരത്തിന് നേരെ വിപരീതമായ മനസും വ്യക്ത്വിത്വവുമായി ജീവിക്കേണ്ടി വരുന്നവരാണ് ട്രാൻസ്ജെൻഡർസ് അഥവാ ഭിന്നലിംഗക്കാർ. സമൂഹത്തിന്റെയും നിയമത്തിന്റെയും കാഴ്ചപ്പാട് മാറിയതോടെ ഇന്ന് ഇവർ സ്വന്തം വ്യക്തിത്വം സധൈര്യം സ്വീകരിക്കുന്നു. വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും തികഞ്ഞ ഒരു സ്ത്രീയായി അല്ലെങ്കിൽ പുരുഷനായി മാറുന്നു. ചിലർ വിദഗ്ധമായ വൈദ്യസഹായത്തോടെ (ക്രോസ്സ് സെക്സ് ഹോർമോൺ ചികിത്സ, ശസ്ത്രക്രിയ അല്ലെങ്കിൽ രണ്ടും) ശാരീരികമായും തന്റെ വ്യക്ത്വിത്വം സ്വീകരിക്കുന്നു. 

Infertility

ഇന്ന് സമൂഹത്തിൽ മികച്ച ജോലിയും കുടുംബവും സ്വപ്നങ്ങളുമായി ജീവിക്കുന്ന ഭിന്നലിംഗക്കാർ നിരവധിയാണ്. എന്നാൽ ഇവർക്ക് മുൻപിൽ അവതരിക്കുന്ന ഒരു മാനസിക സമ്മർദ്ദമുണ്ട്. ഒരിക്കൽ താലോലിക്കാനും ഓമനിച്ചു വളർത്താനും ഒരു കുഞ്ഞു വേണമെന്ന് തോന്നിയാൽ എന്തു ചെയ്യും?

എന്തു ചെയ്യണം?

ഭൂരിഭാഗം പേരും ഒരു കുഞ്ഞെന്നത് ഒരിക്കലും സാധ്യമാകാത്ത ഒരു സ്വപ്നം എന്ന് വിശ്വസിച്ചു ജീവിക്കാനാണ് ശ്രമിക്കുക. എന്നാൽ അങ്ങനെ സഫലമാകാത്ത സ്വപനം എന്ന് പറയാൻ വരട്ടെ. സാങ്കേതിക വിദ്യയുടെയും വിദഗ്ധ ചികിത്സയുടെയും സഹായത്തോടെ ഇനി ഈ സ്വപനം പൂർത്തീകരിക്കാം. 

ലിംഗമാറ്റ ചികിത്സകൾ ഫെർട്ടിലിറ്റിയെ കാര്യമായി ഭാധിക്കാറുണ്ട്‌. ചികിത്സയിലൂടെ പൂർണമായും മറ്റു ലിംഗത്തിലേക്കു മാറിയ വ്യക്തികൾ പിന്നീട്  പലപ്പോഴും തങ്ങളുടെ വന്ധ്യതയെ ഓർത്തു വേദനിക്കാറുണ്ട്. അതുകൊണ്ട് ഭാവിയിൽ ലിംഗമാറ്റ ചികിത്സ നടത്താൻ ഉദ്ദേശിക്കുന്നവർ വിദഗ്ധാഭിപ്രായം തേടുന്നതാണ് ഉചിതം. ഇവർക്ക് തങ്ങളുടെ അണ്ഡമോ ഭീജമോ ശേഖരിച്ചു സംരക്ഷിച്ചു വയ്ക്കാനുള്ള സൗകര്യം നിലവിലുണ്ട്. ഭാവിയിൽ കുഞ്ഞു വേണമെന്ന് തോന്നിയാൽ ഇവ ഉപയോഗിക്കാവുന്നതാണ്. ഇതിനുപയോഗിക്കുന്ന രീതികളാണ് ഇനി പറയുന്നത്.

സ്ത്രീയായി മാറിയവർക്ക്;


പുരുഷനിൽ നിന്ന് സ്ത്രീയായി മാറിയവർക്കു ക്രയോപ്രെസെർവഷൻ എന്ന രീതി ഉപയോഗിച്ചു ഭീജം സംരക്ഷിച്ചു വയ്ക്കാവുന്നതാണ്. ഈസ്ട്രജൻ ഹോർമോൺ സ്വീകരിച്ചു തുടങ്ങുന്നതിലും മുൻപാണ് ഇത് ചെയ്ത് തുടങ്ങേണ്ടത്.

ഇൻട്രാ യൂറ്ററിൻ ഇൻസെമിനേഷൻ  അഥവാ ഐയുഐ വഴിയും ഭീജം ശേഖരിക്കാവുന്നതാണ്. ഇത്തരത്തിൽ ശേഖരിച്ച ബീജം, മറ്റൊരാളുടെ അണ്ഡം (ഡോണർ എഗ്ഗ്) ഉപയോഗിച്ചു സറോഗേറ്റ് യൂട്രസ് (വാടക ഗർഭപാത്രം) ന്റെ സഹായത്താൽ ഗർഭധാരണം സാധ്യമാകും. ഐവിഎഫ് പ്രക്രിയ വഴിയും ഇത്തരത്തിൽ ഗർഭധാരണം സാധ്യമാണ്. 

IVF

ഗർഭപാത്രം കൃത്രിമമായി വച്ച് പിടിപ്പിച്ചും ഗർഭധാരണം സാധ്യമാണ്. എന്നാൽ ഈ പ്രക്രിയ ഏറെ സംഗീർണവും അപകടസാധ്യതകൾ ഏറെ ഉള്ളതും എത്രത്തോളം വിജയകരമാകും എന്ന് മനസിലാക്കാൻ പ്രയാസമുള്ളതുമാണ്.

പുരുഷനായി മാറിയവർക്ക്: 

സ്ത്രീയിൽ നിന്ന് പുരുഷനായി മാറിയവർക്ക് മുൻപ് സൂചിപ്പിച്ചതുപോലെ ക്രയോപ്രെസെർവഷൻ മുഖേന അണ്ഡം ശേഖരിച്ചു വയ്ക്കാവുന്നതാണ്. ജീവിത പങ്കാളിയുടെ ഭീജം ഇത്തരത്തിൽ മുൻപ് ശേഖരിച്ചിട്ടുണ്ടെങ്കിൽ അത് ഉപയോഗിച്ച് മറ്റൊരാളുടെ ഗർഭപാത്രത്തിൽ ഗർഭം ധരിക്കാം. അണ്ഡം ശേഖരിക്കുന്ന വ്യക്തിക്ക് ഗർഭപാത്രമുണ്ടെങ്കിൽ ആളുടെ ആരോഗ്യവും സമ്മതവും അനുസരിച്ചു അതിൽ തന്നെ ഗർഭധാരണം സാധ്യമാകുന്നതാണ്.

ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവരാണെങ്കിൽ ഡോണർ അണ്ഡവും ഡോണർ ഭീജവും ഉപയോഗിച്ച് വാടക ഗർഭപാത്രത്തിന്റെ സഹായത്തോടെ ഗർഭം ധരിക്കാം.

നിങ്ങൾ ഒരു ഭിന്നലിംഗത്തിൽ പെട്ട ആളാണോ? ഒരു കുഞ്ഞിന് മാതാവാകാൻ അല്ലെങ്കിൽ പിതാവാകാൻ നിങ്ങൾ കൊതിക്കുന്നുവെങ്കിൽ ഒരു ഫെർട്ടിലിറ്റി വിദഗ്ധന്റെ സഹായത്തോടെ നിങ്ങളുടെ സ്വപ്നം സഫലമാക്കാം

https://www.arcivf.com/contact-us
Visit Us: arcivf.com
Mail Us: arc.flagship1@gmail.com
Book an appointment: arcivf.com/make-an-appointment

ഫൈബ്രോയിഡുകൾ ഉണ്ടെങ്കിൽ ഗർഭധാരണം സാധ്യമാകുമോ?

ഗർഭം ധരിച്ചു ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള സ്ത്രീകളുടെ സ്വപ്നത്തിനു പലപ്പോഴും ശാരീരികമായ തകരാറുകൾ വിലങ്ങു തടിയാകാറുണ്ട്. ഇത്തരത്തിൽ സ്ത്രീക...