Wednesday 4 December 2019

നിങ്ങൾക്ക് എപ്പോൾ വന്ധ്യതാ പരിശോധന ആവശ്യമാണ്?

ജീവിതശൈലിയിലും തൊഴില്‍രീതിയിലുമുണ്ടായ വ്യത്യാസങ്ങളും ഉയർന്നു വരുന്ന മാനസിക സമ്മർദ്ദങ്ങളും പുതിയ തലമുറയിൽ വന്ധ്യത ഉയർത്തുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ജങ്ക് ഫുഡിന്റെയും ഫാസ്റ്റ് ഫുഡിന്റെയും സ്വാധീനം, വൈകിയുള്ള വിവാഹം, മാനസിക-ശാരീരിക സമ്മർദ്ദം കൂടുതലുള്ള ജോലി, പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങൾ എന്നിവ ദമ്പതികളിലെ സന്താനോത്പാദന ക്ഷമതയെ സാരമായി ബാധിക്കുന്നുണ്ട്. പലപ്പോഴും ജീവിത തിരക്കുകളുടെ ഇടയിൽ തങ്ങൾ വന്ധ്യതക്ക് അധീതരാണോ എന്ന് നോക്കാൻ ആരും ശ്രദ്ധിക്കാറില്ല. കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചു ഒരു കുഞ്ഞിന് വേണ്ടി പരിശ്രമിക്കുമ്പോഴാണ് ഇതിനെക്കുറിച്ച് പലരും ആലോചിക്കുന്നത് തന്നെ. അപ്പോഴേക്കും കാലം ഒരുപാട് മുന്നോട്ടു പോയിട്ടുമുണ്ടാകും. കൃത്യസമയത്ത് പരിശോധനകൾ നടത്തി, ആവശ്യമെങ്കിൽ ഫലപ്രദമായ ചികിത്സകൾ നടത്തി വന്ധ്യതാ എന്ന വെല്ലുവിളിയെ നേരിടാൻ സാധിക്കും.
infertility

എപ്പോഴാണ് വന്ധ്യതാ പരിശോധന വേണ്ടത്?
വിവാഹം കഴിഞ്ഞു ഒരു വർഷമോ അതിൽ അധികമോ ആയിട്ടും നിരന്തരമായി ശ്രമിച്ചിട്ടും ഗർഭം ധരിക്കുന്നില്ലെങ്കിൽ വന്ധ്യതാ പരിശോധന നടത്തേണ്ടത് ആവശ്യമാണ്. എന്നാൽ മറ്റു ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടും വന്ധ്യതാ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾക്കോ നിങ്ങളുടെ പങ്കാളിക്കോ ഉണ്ടെങ്കിൽ ഉടനെ വൈദ്യസഹായം തേടുന്നതാണ് നല്ലത്.

ഗർഭപാത്രത്തിനു പുറത്തുള്ള ഗർഭ ധാരണം അഥവാ എക്ടോപിക് പ്രെഗ്നൻസി
ഗർഭപാത്രത്തിനു പകരം ഗർഭം ധരിക്കുന്നത് ചിലപ്പോൾ അണ്ഡം വഹിക്കുന്ന കുഴലിലോ അല്ലെങ്കിൽ അണ്ടാശയത്തിൽ തന്നെയോ ആകും. ഇത്തരം അവസ്ഥകളെ പറയുന്നതാണ് എക്ടോപിക് പ്രെഗ്നൻസി അഥവാ ഗർഭപാത്രത്തിനു പുറത്തുള്ള ഗർഭ ധാരണം. ഗർഭപാത്രം പോലെ പത്തു മാസം പോയിട്ട് രണ്ടു മാസം ഗർഭം വഹിക്കാനുള്ള ശേഷി ഇവയ്ക്കില്ല. അതുകൊണ്ടു തന്നെ മേല്പറഞ്ഞ ഭാഗങ്ങൾ പൊട്ടി രക്തസ്രാവം മൂലം ജീവഹാനി വരെ ഉണ്ടായേക്കാം. ഒരു തവണ ആർത്തവം വരാതെ ഇരിക്കുമ്പോൾ തന്നെ കൃത്യമായ പരിശോധന നടത്തി ഗർഭധാരണം ഉറപ്പു വരുത്തേണ്ടത് ആവശ്യമാണ്. 

ക്രമം തെറ്റിയ ആർത്തവം
ക്രമം തെറ്റിയ ആർത്തവം പലപ്പോഴും വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. ഓവുലേഷൻ കുറവോ അല്ലെങ്കിൽ ക്രമം തെറ്റിയ ഓവുലേഷനുമാണ് വന്ധ്യതയ്ക്ക് വഴിവയ്ക്കുന്നത്. ഇത്തരത്തിൽ ക്രമം തെറ്റിയ ആർത്തവം ഉണ്ടാവുമ്പോൾ വൈദ്യസഹായം തേടി ആവശ്യമായ ടെസ്റ്റുകൾ നടത്തണം. 

പെൽവിക് ഇൻഫ്ളമേഷൻ 
ഗർഭപാത്രത്തിലും ഓവറിയിലും ഫാലോപ്പിയാണ് ട്യൂബുകളിലും വരുന്ന അണുബാധ ആണ് പെൽവിക് ഇൻഫ്ളമേഷൻ. കടുത്ത വേദന പെൽവിക് ഇൻഫ്ളമേഷന്റെ ലക്ഷണമാണ്. വന്ധ്യതയുടെ മറ്റൊരു കാരണമാണ് ഈ രോഗാവസ്ഥ. അസഹനീയമായ വേദന ഉണ്ടെങ്കിൽ വന്ധ്യതാ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

തുടർച്ചയായ ഗർഭം അലസൽ 
രണ്ടിൽ കൂടുതൽ തവണ ഗർഭം അലസിയാൽ നിർബന്ധമായും വന്ധ്യതാ പരിശോധന നടത്തണം. മറഞ്ഞിരിക്കുന്ന രോഗങ്ങളും ഗർഭമലസലിന് കാരണമാകാം. ഇത് കണ്ടു പിടിച്ച ചികിത്സ നൽകാൻ വന്ധ്യതാ പരിശോധന സഹായിക്കും. 

തൈറോയ്ഡ്
തൈറോയ്ഡ് ഹോർമോർണിന്റെ കുറവ് അണ്ഡം ഉത്പാദനത്തിന് തടസ്സമായേക്കാം. ഹൈപോതൈറോയ്ഡിസം പോലുള്ള രോഗങ്ങൾ മൂലം ഒളിഞ്ഞിരിക്കുന്ന ശാരീരിക അവസ്ഥകളും വന്ധ്യതയ്ക്ക് കാരണമാണ്. ഇവയ്ക്കു കൃത്യമായ ചികിത്സ നൽകാൻ വന്ധ്യതാ പരിശോധന ആവശ്യമാണ്. 

വൃഷ്ണങ്ങൾക്കു പരിക്ക് പറ്റുമ്പോൾ
വൃഷ്ണങ്ങളിലേൽക്കുന്ന പരിക്ക് പുരുഷ വന്ധ്യത ഉയർത്തുന്നു. പലപ്പോഴും ലൈംഗീക തൃഷ്ണയില്ലായ്മ, സ്‌ഖലനത്തിനുള്ള തടസം എന്നിവയ്ക്ക് വൃഷ്ണങ്ങളിലെ പരിക്ക് കാരണമാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിലും വന്ധ്യതാ പരിശോധന ആവശ്യമാണ്.


വെരിക്കോസിൽസ് 
വൃഷ്ണങ്ങളിൽ വെരിക്കോസിൽസ് ബാധിക്കുന്നതും പുരുഷ വന്ധ്യതയുടെ ഒരു പ്രധാന കാരണമാണ്. വൃഷ്ണങ്ങളിൽ കഠിനമായ വേദന,  സ്‌ഖലനത്തിനുള്ള തടസം എന്നിവ അനുഭവപ്പെട്ടാൽ ഉടനെ വൈദ്യസഹായം തേടുകയും വന്ധ്യതാ പരിശോധന നടത്തുകയും വേണം.


Visit Us: arcivf.com
Mail Us: arc.flagship1@gmail.com
Book an appointment: arcivf.com/make-an-appointment

Friday 22 November 2019

എന്താണ് ഫാലോപ്പിയൻ ട്യൂബിലെ തടസങ്ങൾ? ഇവ എങ്ങിനെ വന്ധ്യതക്ക് കാരണമാകുന്നു?

ഗർഭാശയം, ഫാലോപ്പിയൻ ട്യൂബ്, ഓവറി തുടങ്ങിയവ ചേരുന്നതാണ് ഒരു സ്ത്രീയുടെ ജനനേന്ദ്രിയ വ്യൂഹം. ഇവയിൽ ഏതെങ്കിലും ഒരു അവയവത്തിനു തടസങ്ങൾ നേരിട്ടാൽ അത് ഗർഭധാരണം തടസ്സപ്പെടുത്തുന്നു. സ്ത്രീകളിലെ രണ്ടു ഓവറികളും ഫാലോപ്പിയൻ ട്യൂബുകൾ വഴിയാണ് ഗർഭപാത്രത്തിനോട് ബന്ധപ്പെടുത്തി ഇരിക്കുന്നത്. ഇവ ഫിംബ്രിയയിലാണ് അവസാനിക്കുന്നതും. ഓവറി അണ്ഡം വിക്ഷേപിക്കുമ്പോൾ അത് ശേഖരിക്കുകയാണ് ഫിംബ്രിയയുടെ ജോലി. ഫാലോപ്പിയൻ ട്യൂബുകൾ തടസം നേരിടുമ്പോൾ ഈ പ്രവർത്തനം നിലയ്ക്കുകയും ഗർഭധാരണം തടസപ്പെടുകയും ചെയ്യുന്നു.

 fallopian tube blockage

സ്ത്രീകളുടെ ഗർഭപാത്രത്തെയും ഓവറികളും ബന്ധിപ്പിക്കുന്ന നേർത്ത ട്യൂബുകളാണ് ഫാലോപ്പിയൻ ട്യൂബുകൾ. ഓവറികളിൽ നിന്നും അണ്ഡത്തെ ഗര്ഭപാത്രത്തിലെത്തിക്കാനും ഭീജത്തിനെ ഗർഭപാത്രത്തിലേക്കു സുഗമമായി എത്തിക്കുകയുമാണ് ഫാലോപ്പിയൻ ട്യൂബുകളുടെ ധർമം. 

ചില സാഹചര്യങ്ങളിൽ ഈ ഫാലോപ്പിയൻ ട്യൂബുകൾ നാശമാവുകയോ തടസപ്പെടുകയോ ചെയ്യാറുണ്ട്. എക്ടോപിക് പ്രെഗ്നൻസി, ലൈംഗീക രോഗങ്ങൾ, പെൽവിക് ഇൻഫ്ളമേറ്ററി ഡിസീസ്, എൻഡോമെട്രിയോസിസ്, ഉദര ശസ്ത്രക്രിയകൾ തുടങ്ങിയവയാണ് ഫാലോപ്പിയൻ ട്യൂബുകളിൽ തടസങ്ങൾ വരാൻ ഉള്ള പ്രധാന കാരണങ്ങൾ. ഇത്തരത്തിൽ ഫാലോപ്പിയൻ ട്യൂബുകൾ തടസപ്പെടുമ്പോൾ വന്ധ്യതക്ക് വരെ കാരണമാകുന്നു. 

ഫാലോപ്പിയൻ ട്യൂബുകളിലെ തടസങ്ങൾ തിരിച്ചറിയാൻ ഉതകുന്ന ലക്ഷണങ്ങൾ പൊതുവെ കുറവാണ്. എന്നിരുന്നാലും തുടർച്ചയായ വയറു വേദന ഒരു പ്രധാന ലക്ഷണമാണ്. തുടർച്ചയായി പരിശ്രമിച്ചിട്ടും ഗർഭധാരണം സാധ്യമാകാത്തതും ഒരു പ്രധാന ലക്ഷണമാണ്.  

പരിഹാരങ്ങൾ  
ഫാലോപ്പിയൻ ട്യൂബുകളുടെ തടസങ്ങളെയും ഉദരസംബന്ധമായ പ്രശ്നങ്ങൾക്കും ഉള്ള ചികിത്സ സാഹചര്യങ്ങൾക്കനുസരിച്ചു വ്യത്യാസപ്പെടുന്നു. ഒരു ലാപ്പറോസ്കോപ്പി മുഘേനയോ ഹിസ്റ്ററോസ്‌കോപ്പി വഴിയോ ഇത്തരം തടസ്സങ്ങളെ ഫലപ്രഹ്‌ദമായി ചികില്സിക്കാവുന്നതാണ്. ഫാലോപ്പിയൻ ട്യൂബുകളിലെ തടസങ്ങളുടെ വ്യാപ്തിയനുസരിച് ശസ്ത്രക്രിയ മുഘേന ഇത് നീക്കം ചെയ്യാവുന്നതാണ്. ലാപ്പറോസ്കോപിക് ശാസ്ത്രകിയ തടങ്ങൾ മാറ്റി ഗർഭധാരണം സുഗമമാക്കാൻ സഹായിക്കുന്നു. നാശമായ കോശങ്ങളെ നീക്കം ചെയ്യുകയും ഫാലോപ്പിയൻ ട്യൂബുകളുടെ അകത്തും പുറത്തും പുതിയൊരു വാതിൽ ഉണ്ടാക്കുകയും ചെയ്യുന്നു. 

 fallopian tube

ചില സന്ദർഭങ്ങളിൽ ശാസ്ത്രക്രിയകൊണ്ടു ഇത്തരം തടസങ്ങൾ നീക്കം ചെയ്യാൻ സാധിക്കില്ല. ഇതിനു പകരം വിദഗ്ധർ ഐവിഎഫ് പ്രക്രിയയാണ് നിർദ്ദേശിക്കുന്നത്. ഹൈഡ്രോസാൽപിങ്സ് അഥവാ ദ്രാവക രൂപത്തിലാണ് ഫാലോപ്പിയൻ ട്യൂബുകൾ തടസപ്പെടുന്നതെങ്കിൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനും ഡോക്ടർ നിർദ്ദേശിക്കാറുണ്ട്. ഈ ദ്രാവകം യൂട്രസിലേക് ചോരുന്നത് തടയാനാണ് ഈ ശസ്ത്രക്രിയ.



Visit Us: arcivf.com
Mail Us: arc.flagship1@gmail.com
Book an appointment: arcivf.com/make-an-appointment

Wednesday 23 October 2019

ഐവിഎഫ്: അറിയേണ്ടതെല്ലാം

വിവാഹശേഹമുള്ള നിമിഷങ്ങൾക്കു ഒന്നുകൂടെ നിറം നല്‌കുന്ന സന്തോഷവാർത്തയാണ് പെണ്ണിന് വിശേഷം ഉണ്ട് എന്നുള്ളത്. നാടൻ ഭാഷ മനസിലാകാത്തവരോട് പെണ്ണ് ഗർഭിണിയായി എന്ന് പറയും. എന്നാൽ ഈ നിറമുള്ള നാളുകൾക്കു മങ്ങലേല്പിക്കാൻ ഒരു പക്ഷെ ഇതേ വിശേഷം എന്ന വാക്കിനു കഴിയും. വിവാഹത്തിന് ശേഷം വിശേഷം ആവാത്ത സ്ത്രീകളുടെ മാനസികാവസ്ഥ അത്ര പെട്ടന്നൊന്നും ഈ ചോദ്യം ചോദിക്കുന്നവർക്കു മനസ്സിലാകണം എന്നില്ല. ഇതിനു തൊട്ടു പിന്നാലെ വരുന്ന മറ്റൊരു ചോദ്യമുണ്ട്. ആർക്കാണ് കുഴപ്പം എന്ന്. സന്താന ഭാഗ്യം ഇല്ലാത്ത ദമ്പതികളുടെ ജീവിതത്തിനെ ഇരുട്ടിലാക്കാൻ ഈ ചോദ്യങ്ങൾ ധാരാളം. പിന്നീടങ്ങോട്ട് പ്രാർത്ഥനയുടെയും വഴിപാടുകളുടെയും ഒരു നീണ്ട നിര തന്നെ ആയിരിക്കും. ഏറ്റവും അവസാനം പിടിവള്ളിയായി വന്ധ്യതാ ചികിത്സ. 

വന്ധ്യതയ്ക്ക് ധാരാളം കാരണങ്ങളും നിരവധി ചികിത്സാരീതികളും ഇന്ന് നിലവിലുണ്ട്, ഐയുഐ IUI (Intra Uterine Insemination), ഐസിഎസ്ഐ (ICSI -Intra Cytoplasmic Sperm Injection), IVF അങ്ങനെ നിരവധി. കൂടുതൽ പേർക്കും വന്ധ്യതാ ചികിത്സ എന്നോ ഐവിഎഫ് എന്നോ കേൾക്കുമ്പോൾ തന്നെ കുറച്ചിലാണ്. ഐവിഎഫിന്റെ സാധ്യതകളെയും ഗുണങ്ങളെയും അറിയാത്തതാണ് ഇതിനു കാരണം. 

എന്താണ് ഐവിഎഫ്?          


കുട്ടികളുണ്ടാകാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് ആശ്വാസമാണ് ഐവിഎഫ്. സ്ത്രീ-പുരുഷ ബീജാണുക്കളെ ശരീരത്തിനു പുറത്തുവച്ചു സംയോജിപ്പിക്കുകയും ഭ്രൂണത്തെ പിന്നീടു ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു ശിശുവായി വളര്‍ത്തിയെടുക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ അഥവാ ഐവിഎഫ്.    
സ്വാഭാവികമായി ഗര്‍ഭധാരണം നടക്കാത്തവരിലും വന്ധ്യതാ ചികിത്സപരാജയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കുട്ടികളുണ്ടാവാന്‍ ഐ.വി.എഫ് സ്വീകരിക്കപ്പെടുന്നത്. ഹോര്‍മോണുകളുടെ സഹായത്തോടെയാണ് സ്ത്രീയുടെ അണ്ഡോല്‍പ്പാദനത്തെ കൃത്രിമമായി നിയന്ത്രിക്കുന്നത്. അങ്ങനെ ഉത്പാദിപ്പിക്കുന്ന കോശങ്ങളുമായി ബീജസങ്കലനം നടത്തുകയും ചെയ്യുന്നു. ഇതിനെ ഗര്‍ഭധാരണം ചെയ്യാന്‍ തയ്യാറായ സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു.


ഐവിഎഫ് എപ്പോഴൊക്കെ?

1 അണ്ഡവാഹിനിക്കുഴലിന് കേടുപാടുകളോ തടസമോ ഉള്ളവരിൽ.
2. പുരുഷബീജത്തിൻ്റെ എണ്ണത്തിലോ ചലനശേഷിയിലോ ആകൃതിയിലോ പ്രശ്നങ്ങൾ ഉള്ളവരിൽ.
3. ഓവുലേഷൻ കൃത്യമായി നടക്കാത്തവരിൽ.
4. കാൻസർ രോഗികളിൽ പ്രത്യത്പാദനം നിലനിറുത്താൻ 
5. എൻഡോമെട്രിയോസിസ് ഉള്ളവരിൽ  

മേല്പറഞ്ഞ സാഹചര്യങ്ങളിലാണ് ഐവിഎഫ് ചെയ്യേണ്ടി വരുന്നത്. ഐവിഎഫിൻ്റെ വിജയ സാധ്യത കൂട്ടുന്നതിന് ഒന്നിലധികം അണ്ഡങ്ങൾ ആവശ്യമാണ്.

ഐവിഎഫ് പ്രധാനപ്പെട്ട സ്റ്റെപ്പുകൾ

സ്റ്റിമുലേഷൻ (Stimulation)  
മരുന്നുനല്‍കി ഒരേസമയം ഒന്നിലധികം അണ്ഡങ്ങളെ അണ്ഡാശയങ്ങളില്‍ വളര്‍ത്തിയെടുക്കുകയാണ് ആദ്യഘട്ടം. IVF പ്രക്രിയയുടെ വിജയസാധ്യത കൂട്ടുന്നതിനാണ് ഇത്രയും അണ്ഡങ്ങൾ വേണ്ടത്. 

എഗ്ഗ് റിട്രീവൽ (Egg Retrieval )
അള്‍ട്രാസൗണ്ട് സ്‌കാനിലൂടെ അണ്ഡാശയങ്ങളെ നേരില്‍ കണ്ടുകൊണ്ട്, ഒരു സൂചി വഴി അണ്ഡങ്ങള്‍ ശേഖരിക്കുകയാണ് അടുത്തഘട്ടം. പത്തുമുതല്‍ മുപ്പതുവരെ അണ്ഡങ്ങള്‍ ഇങ്ങനെ ശേഖരിക്കാറുണ്ട്.  

ഇൻസെമിനേഷൻ-ഫെർട്ടിലൈസേഷൻ (Insemination and Fertilization )
ശേഖരിച്ച അണ്ഡത്തിലേയ്ക്ക് പുരുഷബീജം കുത്തി വയ്ക്കുന്ന പ്രക്രിയയാണിത്. മൈക്രോസ്കോപ്പിന്റെ സഹായത്തോടെ അതീവ ശ്രദ്ധയോടെയാണ് ഇത് ചെയ്യുന്നത്. പത്തോ അതിലധികമോ അണ്ഡങ്ങള്‍ ഇതുപോലെ പ്രത്യേകം ശേഖരിക്കുന്ന പുംബീജവുമായി സംയോജിപ്പിച്ച് വളര്‍ത്തുന്നു.  

എംബ്രിയോ കൾച്ചർ (Embryo Culture )
ഫെര്‍ട്ടിലൈസേഷന്‍ വഴി ഉണ്ടാകുന്ന സിക്താണ്ഡം കൃത്യമായി വളരുന്നുണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് അടുത്തപടി. ആരോഗ്യത്തോടെ വളരുന്ന സിക്താണ്ഡങ്ങളെയാണ് ഇതിനായി തിരഞ്ഞെടുക്കുക.

തിരഞ്ഞെടുക്കുന്ന സിക്താണ്ഡങ്ങളെ അമ്മയുടെ ഗർഭ പാത്രത്തിലേക്കു നിക്ഷേപിക്കുന്നതാണ് ഈ പ്രക്രിയ. ഇങ്ങനെ നിക്ഷേപിക്കുന്ന എംബ്രയോ ഗര്‍ഭപാത്രത്തിന്റെ അകത്തെ ഭിത്തിയില്‍ ഒട്ടിപ്പിടിക്കുമ്പോള്‍ (Implantation) ഐവിഎഫ് വിജയകരമായി എന്ന് പറയാം.

ആധുനിക വൈദ്യ ശാസ്ത്രത്തിൽ വന്ധ്യതയെ പ്രതിരോധിക്കാനും സന്താനോത്പാദനം സാധ്യമാകാനുമുള്ള നിരവധി ചികിത്സ രീതികൾ ഉണ്ട്. ജീവിത ശൈലി നിയന്ത്രിച്ചും കൃത്യമായി ചികിത്സകൾ നടത്തിയും വന്ധ്യതയെ മറികടക്കാവുന്നതാണ്. സ്വന്തം കുഞ്ഞെന്ന സ്വപനം നേടാവുന്നതാണ്.



Visit Us: arcivf.com
Mail Us: arc.flagship1@gmail.com
Book an appointment: arcivf.com/make-an-appointment

Friday 27 September 2019

വന്ധ്യത: അറിഞ്ഞിരിക്കേണ്ട ഏഴു സൂചനകൾ

വന്ധ്യത ആണിനേയും പെണ്ണിനേയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ്. വന്ധ്യത എന്ന അവസ്ഥയിലൂടെ കടന്നു പോകുന്നവർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ഒരിക്കലും വിവരിക്കാൻ സാധിക്കില്ല. എന്താണ് ഇതിനൊരു പരിഹാരം?  വന്ധ്യത മുൻകൂട്ടി തിരിച്ചറിഞ്ഞു തടയാൻ സാധിക്കുമോ? ഇങ്ങനെ നിരവധി ചോദ്യങ്ങൾ വന്ധ്യത അഭിമുഖികരിക്കുന്ന ദമ്പതികൾ ചോദിക്കാറുണ്ട്. സത്യത്തിൽ വന്ധ്യതയുടെ അപായ സൂചനകൾ മുൻകൂട്ടി തന്നെ ശരീരം നൽകുന്നുണ്ട്. എന്നാൽ കൂടുതൽ പേരും ഇത് ശ്രദ്ധിക്കാറില്ല. ശരീരം നൽകുന്ന സൂചനകളെ മനസിലാക്കി ഉചിതമായ സമയത് ഡോക്ടറുടെ സഹായം തേടിയാൽ വന്ധ്യതയെ ഒരു പരിധി വരെ തടയാം.
infertility treatment kerala


സ്ത്രീകളിലെ വന്ധ്യതയ്ക്ക് ശരീരം നൽകുന്ന സൂചനകൾ ഏതൊക്കെയെന്നാണ് ഇനി വിവരിക്കുന്നത്.

വന്ധ്യത: സ്ത്രീകളുടെ ശരീരം നൽകുന്ന സൂചനകൾ

 

ലൈംഗീക ബന്ധത്തിൽ അസഹ്യമായ വേദന:

 

ലൈംഗീക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉള്ള അസഹ്യമായ വേദന വന്ധ്യതയുടെ ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു സൂചനയാണ്. വന്ധ്യതയ്ക്ക് കാരണമാകുന്ന എൻഡോമെട്രിയോസിസ്, ഫൈബ്രോയ്ഡ്സ്, മറ്റു അണുബാധകൾ തുടങ്ങി ഒളിഞ്ഞിരിക്കുന്ന നിരവധി രോഗാവസ്ഥകളാണ് ഈ വേദനക്ക് കാരണം.

അമിതമായതും, വേദന നിറഞ്ഞതും, നീണ്ടതുമായ ആർത്തവം

 

ആർത്തവ സമയത്തെ അമിതമായ രക്തസ്രാവം പലപ്പോഴും വന്ധ്യതയുടെ സൂചനയാണ്. എൻഡോമെട്രിയോസിസ് എന്ന അവസ്ഥയാണ് അസഹ്യ വേദനയുള്ളതും അമിത രക്തസ്രാവം ഉള്ളതുമായ ആർത്തവത്തിന് കാരണം. ഗർഭപാത്രത്തിൽ കാണപ്പെടേണ്ട കോശങ്ങൾ ശരീരത്തിലെ മറ്റു സ്ഥലങ്ങളിൽ കാണപെടുന്നതാണ് ഈ അവസ്ഥയ്ക്കു കാരണം. എൻഡോമെട്രിയോസിസ് വന്ധ്യതയ്ക്കുള്ള ഒരു പ്രധാന കാരണമാണ്.

ആർത്തവ രക്തത്തിലെ നിറ വ്യത്യാസം

 

ആർത്തവരക്തത്തിൽ വരുന്ന നിറവ്യത്യാസം വന്ധ്യതയ്ക്കുള്ള സാധ്യതയെ സൂചിപ്പിക്കുന്നതാണ്. ആർത്തവദിവസങ്ങൾ കഴിയുന്നതിനനുസരിച്ച് രക്തത്തിന്റെ നിറം കടുത്തു വരുന്നത് സാധാരണയാണ്. എന്നാൽ, പതിവിലും കൂടുതൽ കടുത്തതോ അല്ലെങ്കി വിളറിയ നിറമോ കാണുന്നത് എൻഡോമെട്രിയോസിസ് എന്ന അവസ്ഥയുടെ ലക്ഷണങ്ങളാണ്. 

ക്രമം തെറ്റിയ ആർത്തവ ചക്രം

 

ആർത്തവ ചക്രം ഓരോരുത്തരിലും വ്യത്യസ്തമാണ്. കൂടുതൽ പേർക്കും ആർത്തവത്തിന്റെ ഇടവേളകൾ കൃത്യമായി വരാറുണ്ട്. എന്നാൽ ക്രമം തെറ്റിയും വൈകിയും വരുന്ന ആർത്തവം വന്ധ്യതയുടെ ലക്ഷണങ്ങൾ ആണ്.  അണ്ഡവിക്ഷേപണ പ്രക്രിയയായ ഓവുലേഷൻ ഇല്ലാത്തതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. പിസിഓഎസ്, അമിതവണ്ണം, തൈറോയ്ഡ് തുടങ്ങിയവയാണ് ഓവുലേഷൻ തടയുന്ന പ്രധാന കാരണങ്ങൾ.

ഹോർമോൺ വ്യതിയാനങ്ങൾ

 

ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ പലപ്പോഴും വന്ധ്യതയ്ക്ക് കാരണമാകുന്നു. ഇത്തരം മാറ്റങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നതാണ് പിന്നീട് വന്ധ്യത അടക്കമുള്ള പല പ്രശ്നങ്ങൾക്കും വഴി വക്കുന്നത്. അസാധാരണമായ വണ്ണം, അമിതമായ മുഖക്കുരു, കൈകാലുകളിൽ തണുപ്പ്, ലൈംഗീക തൃഷ്ണ നഷ്ടപ്പെടുക, അമിത രോമവളർച്ച, തുടങ്ങിയവ ഹോർമോണിൽ വരുന്ന മാറ്റങ്ങളുടെ സൂചനകളാണ്.

  

അമിതവണ്ണം

 infertility treatment in kerala

 

വന്ധ്യതയിലേക്കു നയിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് അമിത വണ്ണം. അമിത വണ്ണമുള്ള സ്ത്രീകൾക്ക് ഗര്ഭധാരണശേഷി കുറക്കുകയും ഗർഭ സമയത്തുള്ള സങ്കീർണതകൾ വർധിപ്പിക്കുകയും ചെയ്യുന്നു.

ഒളിഞ്ഞിരിക്കുന്ന രോഗാവസ്ഥകൾ

 

ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന പല രോഗാവസ്ഥകളും ഇന്ന് വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്. ഫാലോപ്പിയൻ ട്യൂബുകളിലോ, ഓവറിയിലോ ഉള്ള തകരാറുകൾ, പിസിഓഎസ്, എൻഡോമെട്രിയോയ്‌സ്, കാൻസർ, കാൻസർ ചികിത്സകൾ, നേരത്തെയുള്ള ആർത്തവം, തുടങ്ങിയ അവസ്ഥകൾ വന്ധ്യക്കു കാരണമാകുന്നുണ്ട്.

ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ ഉടനെ തന്നെ അടിയന്തിര വൈദ്യ സഹായം തേടുന്നത് ഉചിതമായിരിക്കും. ഒരു വർഷത്തോളം തുടർച്ചയായി പരിശ്രമിച്ചിട്ടും ഗർഭം ധരിച്ചില്ലെങ്കിൽ വന്ധ്യതയ്ക്കുള്ള സാധ്യത കൂടുതലാണ്. വിദഗ്ധ ഡോക്ടറുടെ സഹായത്തോടെ ആവശ്യമായ ടെസ്റ്റുകൾ നടത്തി ചികിത്സ ലഭ്യമാക്കിയാൽ വന്ധ്യതയെ പ്രതിരോധിക്കാൻ സാധിക്കും. വന്ധ്യത എന്നത് ഭയത്തോടെ കാണേണ്ട ഒരു അവസ്ഥയല്ല.വൈദ്യ ശാസ്ത്രത്തിന്റെ സഹായത്തോടെ ഏതൊരാൾക്കും ഗർഭം ധരിക്കാനും അമ്മയാകാനുമുള്ള സാങ്കേതിക വിദ്യകൾ ഇന്ന് നിലവിലുണ്ട്.

https://www.arcivf.com/contact-us
Visit Us: arcivf.com
Mail Us: arc.flagship1@gmail.com
Book an appointment: arcivf.com/make-an-appointment

Tuesday 17 September 2019

പ്രെഗ്നൻസി ടെസ്റ്റ്; അറിയേണ്ടതെല്ലാം....

മാതൃത്വം ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അനുഗ്രഹവും ജീവിതത്തിലെ സുപ്രധാന വഴിത്തിരിവുമാണ്. തന്റെയുള്ളിൽ മറ്റൊരു ജീവൻ വളരുന്നുണ്ട് എന്ന തിരിച്ചറിവ് സ്ത്രീകളിൽ ആനന്ദവും ഒപ്പം ആശങ്കയും വളർത്തുന്നു. ഗർഭിണിയാണെന്ന് തീർച്ചപ്പെടുത്താൻ നിരവധി ഉപായങ്ങൾ ഇന്ന് ലഭ്യമാണ്. എന്നാൽ ഇതിനു ശേഷം ഏതൊക്കെ ടെസ്റ്റുകളാണ് നടത്തേണ്ടതെന്ന് പലർക്കും അറിയില്ല. അമ്മയാകാൻ തയ്യാറെടുക്കുന്നവർ, ഒരു ഡോക്ടറുടെ സഹായത്തോടെ, കൃത്യമായ ഇടവേളകളിൽ ആവശ്യമായ ടെസ്റ്റുകൾ നടത്തേണ്ടത്, അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം സംരക്ഷിക്കുന്നതിന് വളരെയധികം സഹായിക്കും. 


എപ്പോഴാണ് പ്രഗ്നൻസി ടെസ്റ്റ് നടത്തേണ്ടത്?


ക്രമമായി ആർത്തവം ഉണ്ടാകുന്ന ഒരാൾക്കു മാസമുറ തെറ്റി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ താൻ ഗർഭിണി ആണോ എന്ന് പ്രഗ്നൻസി ടെസ്റ്റ് കാർഡ് ഉപയോഗിച്ച് പരിശോധിച്ചു അറിയാൻ സാധിക്കും. പ്രഗ്നൻസി കിറ്റുകൾ വാങ്ങാൻ ലഭിയ്ക്കുന്നതു വഴി ഗർഭനിർണയം ഇപ്പോൾ കൂടുതൽ എളുപ്പമായിക്കഴിഞ്ഞു. പ്രഗ്നൻസി ടെസ്റ്റ് കാർഡിൽ രണ്ടു വരകളാണ് കാണിക്കുന്നതെങ്കിൽ ഫലം പോസിറ്റീവ് ആണ്. മൂത്രത്തിലെ എച്സിജി ഹോർമോണിന്റെ സാന്നിധ്യം അനുസരിച്ചാണ് ഫലം നിശ്ചയിക്കുന്നത്. എച്സിജി ഹോർമോണിന്റെ സാന്നിധ്യമാണ് ഫലം പോസിറ്റീവ് ആകുന്നത്. ചെറിയ അളവിലെങ്കിലും എച്ച്‌സിജി ഹോർമോണുണ്ടെങ്കിൽ ഈ ടെസ്റ്റിലൂടെ കണ്ടെത്തുവാൻ സാധിയ്ക്കും.

97 ശതമാനവും ഇത്തരം പരിശോധനാഫലങ്ങൾ കൃത്യമായിരിക്കും. എന്നാൽ മാസമുറ തെറ്റിയ ഉടനെ ചിലപ്പോൾ പരിശോധന നടത്തിയാൽ കൃത്യഫലം കണ്ടെത്താൻ സാധിച്ചെന്നു വരില്ല. ചിലരിൽ ഭ്രൂണം രൂപപ്പെട്ടിട്ടുണ്ടെങ്കിലും എച്ച്‌സിജി അളവ് പരിശോധനയിലൂടെ കണ്ടെത്താൻ പാകത്തിനുണ്ടാകില്ല. ഇത്തരം ഘട്ടങ്ങളിൽ ഒരാഴ്ച കൂടി കഴിഞ്ഞ് വീണ്ടും പരിശോധന നടത്തിയാലോ സ്കാനിങ്ങിലൂടെയോ ഫലം ഉറപ്പാക്കാൻ സാധിക്കും.

മറ്റു ടെസ്റ്റുകൾ ഏതൊക്കെ? 


രക്ത-മൂത്ര പരിശോധനയിലൂടെയും മറ്റു വൈദ്യ പരിശോധനകളും പ്രഗ്‌നൻസി ഉറപ്പാക്കിയതിനു ശേഷം ഡോക്ടർ ആദ്യ മൂന്ന് മാസക്കാലത്തേക്കുള്ള കുറച്ചു ടെസ്റ്റുകൾ കൂടെ നിർദ്ദേശിക്കാറുണ്ട്. കുഞ്ഞിന്റെ ആരോഗ്യം ഉറപ്പു  വരുത്താനും അസ്വാഭാവികതകളോ സംഘീര്ണതകളോ ഉണ്ടെങ്കിൽ കണ്ടു പിടിക്കാനും പരിഹരിക്കാനും ഇത്തരം ടെസ്റ്റുകൾ സഹായിക്കും.

ബ്ലഡ് ഗ്രൂപ്പ് ടെസ്റ്റ് 

ഗർഭിണിയുടെ ബ്ലഡ് ഗ്രൂപ്പ് നിശ്ചയിക്കുന്നതാണ് ആദ്യത്തെ നടപടി. ഗര്ഭകാലത്തോ പ്രസവ സമയത്തോ രക്തം ആവശ്യം വരികയാണെങ്കിൽ കൃത്യമായി ലഭ്യമാകാൻ ഇത് സഹായിക്കുന്നു.

റീസസ് ഫാക്ടർ / ആർഎച്ഡി ഫാക്ടർ  

നിങ്ങളുടെ ബ്ലഡ് ഗ്രൂപ്പ് നിശ്ചയിച്ചു കഴിഞ്ഞതിനു ശേഷം നടത്തുന്ന ടെസ്റ്റ് ആണ് ആർഎച്ഡി ഫാക്ടർ. നിങ്ങളുടെ ചുവന്ന രക്താണുക്കളിൽ ഡി ആന്റിജൻ(D  Antigen) എന്ന ഘടകം ഉണ്ടോ എന്ന് ഉറപ്പു വരുത്താനാണ് ഇത്. രക്തത്തിൽ ഡി ആന്റിജൻ ഉണ്ടെങ്കിൽ ആർഎച്ഡി പോസിറ്റീവ് എന്നും ഇല്ലെങ്കിൽ നെഗറ്റിവ് എന്നുമാണ് വിലയിരുത്തുന്നത്. ആർഎച് നെഗറ്റിവ് ആകുന്നത് അപകടകരമാണ്. എന്നാൽ കുഞ്ഞിന്റെ ശരീരത്തിൽ ആർഎച് പോസിറ്റീവ് ആണെങ്കിൽ അത് സങ്കീര്ണതകൾക്കു വഴിയൊരുക്കും. അമ്മയുടെയും കുഞ്ഞിന്റെയും രക്തം കൂടി കലരുമ്പോൾ അമ്മയുടെ ശരീരത്തിൽ രൂപപ്പെടുന്ന ആന്റിജനുകൾ കുഞ്ഞിന്റെ ശരീരത്തിലെ ചുവന്ന രക്താണുക്കളെ നശിപ്പിക്കാൻ ഇടയുണ്ട്. 

ഹീമോഗ്ലോബിൻ ടെസ്റ്റ്

ഗർഭകാലത്തു വിളർച്ച അല്ലെങ്കിൽ രക്തമില്ലായ്മ ഗർഭിണികൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. ചുവന്ന രക്താണുക്കളുടെ കുറവാണ് ഇതിനു പ്രധാന കാരണം. ഇത് കണ്ടെത്താനും കൃത്യമായ ചികിത്സ ലഭ്യമാക്കാനും ഹീമോഗ്ലോബിൻ ടെസ്റ്റ് സഹായിക്കുന്നു.

സീറോളജി സ്ക്രീനിംഗ്

എച്ഐവി, സിഫിലിസ്, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ അണുബാധകളും മറ്റു പകർച്ചാ വ്യാധികളുടെയും നിർണയം വളരെ പ്രധാനപെട്ടതാണ്. ഇത്തരം രോഗങ്ങൾ ഗർഭിണികളിൽ നിന്ന് കുഞ്ഞിലേക്ക് പകരാൻ സാധ്യതയുള്ളത് കൊണ്ട് കൃത്യമായ പ്രതിവിധികൾ സ്വീകരിക്കാൻ ഈ ടെസ്റ്റുകൾ സഹായിക്കുന്നു. എച്ഐവി ടെസ്റ്റ്, വിഡിആർഎൽ, എച്ബിഎസ്എജി തുടങ്ങിയ റെസ്റ്റുകളാണ് ഇതിനായി നിർദ്ദേശിക്കുന്നത്. 

തൈറോയ്ഡ് ടെസ്റ്റ് / ബ്ലഡ് ഷുഗർ ടെസ്റ്റിംഗ് 

ടിഎസ്എച്ച (TSH) ലെവലും ഗ്ളൂക്കോസ് ലെവലും പരിശോധിക്കുന്നതിനായാണ് സാധാരണ ഈ ടെസ്റ്റ് നിർദ്ദേശിക്കുന്നത്.                      

യൂറിൻ റുട്ടീൻ ടെസ്റ്റ്

കിഡ്നി, ബ്ളാഡർ  അണുബാധകൾ, ടയബെറ്റീസ് തുടങ്ങിയവയെ തിരിച്ചറിഞ്ഞു കൃത്യമായ പ്രധിരോധ നടപടികൾ സ്വീകരിക്കാൻ സഹായിക്കുന്ന റെസ്റ്റാണ് യൂറിൻ റുട്ടീൻ ടെസ്റ്റ്.

കൃത്യമായ ടെസ്റ്റുകൾ വിദഗ്ധരായ ഡോക്ടർമാരുടെ സഹായത്തോടെ നടത്തുന്നത് ഗർഭകാലത്തെ സംഗീർണതകളെ തക്കസമയത്ത് നേരിടാനും അമ്മയുടെയും കുഞ്ഞിന്റെയും പൂർണ ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നു.  

Visit Us: arcivf.com
Mail Us: arc.flagship1@gmail.com
Book an appointment: arcivf.com/make-an-appointment

Monday 9 September 2019

വന്ധ്യത: മിഥ്യകളും യാഥാർഥ്യങ്ങളും

ഏറെക്കാത്തിരുന്നിട്ടും ഒരു കുഞ്ഞിക്കാലിന് ഭാഗ്യം ലഭിക്കാത്ത മാതാപിതാക്കളോട്, പ്രതീക്ഷ കൈ വിടാറായിട്ടില്ല. വന്ധ്യത എന്നതിന് കുട്ടികളുണ്ടാവില്ല എന്നർത്ഥം. മിഥ്യകളുടെ ചരട് പൊട്ടിച്ചു യാഥാർഥ്യം തിരിച്ചറിയേണ്ട കാലമാണിത്. 

താലോലിക്കാനും ഓമനിക്കാനും സ്വന്തമായി ഒരു കുഞ്ഞിനായി ഓരോ മാതാപിതാക്കളും കാത്തിരിക്കാറുണ്ട്. ആദ്യമായി അച്ഛാ എന്നും അമ്മെ എന്നുമുള്ള വിളി കേൾക്കാനും കൊതിക്കുന്നവർ ഏറെയാണ്. എല്ലാ മാതാപിതാക്കളും ഈ സൗഭാഗ്യം അനുഭവിക്കുമ്പോൾ ഏറെ ആശയോടെ പ്രതീക്ഷ കൈവിടാതെ ഒരു കുഞ്ഞിക്കാലിനായി ഏറെ നാൾ കാത്തിരിക്കുന്നവർ ഏറെയാണ്. നിർഭാഗ്യം തലയ്ക്കു മുകളിൽ നിൽകുമ്പോൾ അറിയാതെയെങ്കിലും സ്വയം പഴിച്ചും പങ്കാളിയെ പഴിച്ചും വിധിയാണ് എന്ന് വിശ്വസിച്ചും ജീവിക്കുന്നവരും നമുക്കിടയിലുണ്ട്. 

വന്ധ്യത എന്ന അവസ്ഥയെക്കുറിച്ചു നിരവധി തെറ്റിദ്ധാരണകൾ സമൂഹത്തിലുണ്ട്. കുഞ്ഞുണ്ടാകാത്തത് ഭാര്യയുടെയോ മരുമകളുടെയോ മാത്രം കുറവായി കരുതുന്നവർ നിരവധിയാണ്.  യാഥാർഥ്യങ്ങളെ തിരിച്ചറിഞ്ഞു തെറ്റിദ്ധാരണകൾ ഒഴിവാക്കുകയാണ് ഏക പരിഹാരം. 



ചില മിഥ്യകളും അതിന്റെ യാഥാർഥ്യങ്ങളും:   

1. വന്ധ്യത എന്നാൽ കുട്ടികളുണ്ടാവില്ല

സന്താനോത്പാദന ക്ഷമതയില്ല എന്നതിന് കുട്ടികൾ ഉണ്ടാകില്ല എന്നുള്ള ധാരണ തീർത്തും തെറ്റാണ്. സാധാരണ രീതിയിലുള്ള ഗർഭധാരണത്തിനു തടസം നേരിടും എന്നത് സത്യം തന്നെ. എന്നാൽ ഇതിനു നിരവധി പരിഹാരങ്ങൾ നിലവിലുണ്ട്. വിദഗ്ധാഭിപ്രായം തേടി കൃത്യമായ ചികിത്സ തേടിയാൽ ഗർഭധാരണം സാധ്യമാണ്. 

2. വന്ധ്യത സ്ത്രീയുടെ മാത്രം പ്രശ്നമാണ്. 

കുട്ടികൾ ഉണ്ടാകാത്തതിന് സ്ത്രീകളെ മാത്രം പഴിക്കുന്ന രീതി നിലവിൽ ഉണ്ട്. സ്ത്രീകൾക്ക് മാത്രം അല്ല, പുരുഷന്മാർക്കും നിരവധി കുറവുകൾ ഉണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ കുറവുകൾ രണ്ടു പേർക്കും തുല്യമാണ്. നിലവിലുള്ള വന്ധ്യത ചികിത്സകൾ ദമ്പതികൾക്കു തുല്യമായാണ് നൽകുന്നത്. എന്തെന്നാൽ ഒരുമിച്ചുള്ള പരിശ്രമം വന്ധ്യത പരിഹരിക്കാൻ ആവശ്യമാണ്. 

3. വൈകിയുള്ള ഗർഭധാരണം പ്രശ്നമല്ല 

ഏതു പ്രായത്തിലും ഗർഭം ധരിക്കാം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തിൽ പരക്കെയുണ്ട്. നാല്പതു വയസിനു ശേഷം ഗർഭം ധരിച്ച സ്ത്രീകളെയാണ് ഇതിനു ഉദാഹരണമായി കാണിക്കുന്നത്. എന്നാൽ ചുരുക്കം ചിലരല്ലാതെ, മറ്റു സ്ത്രീകളുടെ അണ്ഡമോ അല്ലെങ്കിൽ ഭ്രൂണമോ ഉപയോഗിച്ച് ഗർഭം ധരിച്ചവരാണ് ഭൂരിഭാഗവും. 27 വയസിനു ശേഷം ഗർഭ ധാരണ ശേഷി പതിയേ കുറയാൻ തുടങ്ങും. മുപ്പത്തിയാറിനു ശേഷം ഈ അവസ്ഥ കൂടുതൽ സങ്കീർണമാവും. 40 വയസിനു ശേഷം സ്വാഭാവിക ഗർഭധാരണ ശേഷി ക്രമാതീതമായി കുറയുന്നു.

4. വന്ധ്യത ഒരു മാനസീക പ്രശ്നമാണ്

മാനസീക സമ്മർദ്ദം ഗർഭധാരണം തടസ്സപ്പെടുത്തും എന്നുള്ളത് ഒരു തെറ്റായ ചിന്തയാണ്. കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും കേൾക്കുന്ന ഒരു സ്ഥിരം പല്ലവിയാണ് " ടെൻഷൻ ഒഴിവാക്കു" എന്നുള്ളത്. എന്നാൽ മാനസിക സംഘർഷങ്ങൾ ഗർഭധാരണത്തിനു തടസമല്ല എന്നാണു പഠനങ്ങൾ കണ്ടെത്തുന്നത്. എന്നാൽ അണ്ഡോത്പാദനം മന്ദഗതിയിലെത്താൻ ഇത് കാരണമാകുന്നുണ്ട്.

5. മറ്റൊരു കുഞ്ഞിനെ ദത്തെടുത്താൽ എല്ലാം ശരിയാകും

ദത്തെടുക്കുക എന്നുള്ളത് പുണ്യപ്രവൃത്തി എന്നതിലപ്പുറം നല്ലൊരു കുടുംബം കെട്ടി പാടുകയാണ് ഉള്ള നല്ലൊരു മാർഗമാണ്. ഒരു കുഞ്ഞില്ലാത്തതിന്റെ മാനസിക വിഷമങ്ങൾ കുറയ്ക്കാനും ഇത് സഹായിക്കും. എന്നാൽ ഇതിനപ്പുറം ഗർഭം ധരിക്കാൻ സഹായിക്കും എന്നുള്ള മിഥ്യകൾ മനസ്സിൽ വച്ച് ദത്തെടുക്കാൻ മുതിരരുത്. ഗർഭധാരണവും ദത്തെടുക്കലും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്നുള്ളതാണ് സത്യം.

6. വന്ധ്യതാ ചികിത്സകളോടുള്ള ഭയം

ഐവിഎഫ്ഐയുഐ തുടങ്ങിയ വന്ധ്യതാ നിവാരണ ചികിത്സകളുടെ സാങ്കേതികത്വവും ചിലവും സമൂഹത്തിന്റെ കാഴ്ചപ്പാടുകളും ദമ്പതികളിൽ അറിയാതെ ഒരു ഭയം സൃഷ്ടിക്കുന്നുണ്ട്. എല്ലാവർക്കും ഇത്തരം ചികിത്സകൾ ആവശ്യമായി വരാറില്ല. മറ്റു ലളിതമായ ചികിത്സകൾ കൊണ്ട് തന്നെ ഫലപ്രദമായ മാറ്റങ്ങൾ കാണാറുണ്ട്. അഥവാ ഐവിഎഫ് ആവശ്യമായ സാഹചര്യങ്ങളിൽ ചെലവ് കുറച്ചു ചികിത്സ ചെയ്യാനുള്ള അവസരവും സൗകര്യങ്ങളും നിലവിലുണ്ട്. 



   


Visit Us: arcivf.com
Mail Us: arc.flagship1@gmail.com
Book an appointment: arcivf.com/make-an-appointment

Saturday 7 September 2019

ഇനി ഭക്ഷണരീതി മാറ്റി വന്ധ്യതയെ നേരിടാം...

വിവാഹം കഴിഞ്ഞു ഒരു മാസത്തിനു ശേഷം നവദമ്പതികള്‍ സ്ഥിരമായി നേരിടുന്ന ഒരു ചോദ്യമുണ്ട്,

'വിശേഷം വല്ലതും???' എന്ന്. തെല്ലു നാണത്തോടെ ഒന്നും ആയില്ല എന്നോ, വിശേഷം ഉണ്ട് എന്നോ ആണ് സാധാരണ മറുപടി. 'വിശേഷം' ആയില്ലെങ്കില്‍ ഈ നാണം പതിയെ പതിയെ നാണക്കേടും കാലം ചെല്ലുന്തോറും നൊമ്പരമായി മാറുന്നതും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഒരു സാധാരണ കാഴ്ചയാണ്.

പ്രകൃത്യാ ഗര്‍ഭധാരണം സാധ്യമല്ലെങ്കില്‍ അതു പരിഹരിക്കാനായി നിരവധി ഉപാധികള്‍ ഇന്നു നിലവിലുണ്ട്. ഇതിലേക്കു തിരിയുന്നതിനു മുമ്പ് എന്തുകൊണ്ടാണ് വന്ധ്യത അല്ലെങ്കില്‍ സന്താനപുഷ്ഠിയില്ലായ്മ ഇന്നു സാധാരണമാകുന്നത് എന്നു ഗൗരവകരമായി ചിന്തിക്കേണ്ട കാര്യമാണ്.


ഒളിഞ്ഞിരിക്കുന്ന വില്ലന്‍

ഒരു കുഞ്ഞിനെ ഗര്ഭം ധരിക്കുന്നതിനു സ്ത്രീയ്ക്കും പുരുഷനും സന്താനക്ഷമത ഒരുപോലെ അത്യാവശ്യമാണ്. ചിലപ്പോള്‍ ജനിതകമായ കാരണങ്ങളും ജീവിതസാഹചര്യങ്ങളും ഗര്‍ഭധാരണം തടസപ്പെടുത്താനിടയുണ്ട്. ഇത് ആണ്‍-പെണ്‍ ഭേധമന്യേ നേരിടുന്ന ഒരു വെല്ലുവിളിയാണു താനും. ഇവയില്‍ ജനിതക തടസങ്ങള്‍ക്കു ചികിത്സയല്ലാതെ പരിഹാരമില്ല. എന്നാല്‍ ജീവിതശൈലികള്‍ മൂലമുള്ള തടസങ്ങള്‍ക്കു ചികിത്സയേക്കാള്‍ ശ്രദ്ധയാണ് ആവശ്യം.

വന്ധ്യതയും ഇന്നു ജീവിതശൈലീ രോഗങ്ങളില്‍പ്പെടുത്താവുന്ന ഒന്നാണ്. ഫാസ്റ്റ് ഫുഡ്, പോഷകാംശമില്ലാത്തതും എണ്ണമയമുള്ളതും വറവു ഭക്ഷണങ്ങളോടുള്ള അമിതമായ പ്രിയവും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ വന്ധ്യതയ്ക്കു കാരണമാകുന്നുണ്ട്. അമിതമായ കൊഴുപ്പ്, മധുരപലഹാരങ്ങള്‍, 'റെഡി ടു ഈറ്റ്' ഭക്ഷണങ്ങള്‍ എന്നിവ സാധാരണ ശരീരപോഷണ പ്രക്രിയകളില്‍ മാറ്റം (മെറ്റാബോളിക് സിന്‍ഡ്രോം) വരുത്താനിടയാക്കുന്നു. ഹോര്‍മോണുകളില്‍ ഇത്തരത്തിലുള്ള വ്യതിയാങ്ങള്‍ ഉത്പാദനക്ഷമത (ഫെര്‍ട്ടിലിറ്റി) കുറയാന്‍ കാരണമാണ്. പലപ്പോഴും സത്രീകളില്‍ ആര്‍ത്തവസമയം നീണ്ടുപോകാനും (പിസിഒഎസ്) പിന്നീടു വന്ധ്യതയിലേക്കും ഈ രീതികള്‍ വഴിവയ്ക്കുന്നുണ്ട്.

പ്രതിരോധം എങ്ങനെ?


ജീവിതശൈലിയില്‍ മാറ്റം വരുത്തുക എന്നതാണ് ഏക പ്രതിരോധമാര്‍ഗം. ജോലി ഭാരം, മാറുന്ന കാലത്തിനനുസരിച്ചുള്ള ജീവിത ശൈലികള്‍, ഭക്ഷണരീതികള്‍, മാനസിക പിരിമുറുക്കം എന്നിവ വന്ധ്യതയ്ക്കു ഹേതുവാകുന്നുവെന്നാണ്. ഈ രീതികളില്‍ മാറ്റം വരുത്തുകയാണ് ആദ്യമായി ചെയ്യേണ്ടത് എന്ന് എആര്‍സി(ARC) റീപ്രൊഡക്ടീവ് കണ്‍സള്‍ട്ടന്റ് ഡോ. ആരതി കുമാര്‍ പറയുന്നു. മാതാപിതാക്കള്‍ പ്രത്യേകിച്ച് അമ്മയാകാന്‍ പോകുന്ന വ്യക്തി തന്റെ ജീവിതശൈലികളില്‍ മാറ്റം വരുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഗര്‍ഭധാരണത്തിനു തയ്യാറെടുക്കുന്നതിനു മൂന്നുമാസം മുമ്പെങ്കിലും ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം.

പോഷക സമൃദമായ ആഹാരങ്ങള്‍ കഴിക്കുക എന്നതാണ് ഫെര്‍ട്ടിലിറ്റി വര്‍ധിപ്പിക്കാനുള്ള ഉത്തമ മാര്‍ഗം. ഇതിനൊപ്പം കഫൈന്‍, ഷുഗര്‍, ഫാറ്റ് എന്നിവയടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കുകയും വേണം. ശരീരം ഓജസ്സോടെ നിലനിര്‍ത്താന്‍ കൂടുതലും പച്ചക്കറികളും പഴങ്ങളും ഭക്ഷണമാക്കണം. ദിവസവും ഒരു ഗ്ലാസ് പാല് കുടിക്കുന്നതും ഗുണം ചെയ്യും.

കായികാധ്വാനം കുറവുള്ള ജീവിതരീതിയാണ് ഇന്ന് പല ആരോഗ്യ പ്രശ്‌നങ്ങളുടേയും ഉറവിടം. ശരീരം അനങ്ങാതിരുന്നു കൊഴുപ്പ് അടിഞ്ഞുകൂടുകയും സാവധാനം ഹോര്‍മോണ്‍ വ്യതിയാനത്തിനു കാരണമാവുകയും ചെയ്യുന്നു. മാനസിക സമ്മര്‍ദങ്ങള്‍ ഒഴിവാക്കുകയോ ലഘൂകരിക്കാന്‍ ശ്രമിക്കുകയോ അത്യാവശ്യമാണ്.

ശരീരഭാരം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ജീവിത ശൈലി, വന്ധ്യത ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് ആരോഗ്യകരമായ ജീവിതക്രമവും ഭക്ഷണരീതിയും ശീലമാക്കുന്നതാണ് ഇന്ന് സ്ത്രീകളും പുരുഷന്‍മാരും സ്വീകരിക്കേണ്ട ഉത്തമ മാര്‍ഗം.

ദൈന്യന്ദിന ജീവിതത്തില്‍ ഉള്‍പ്പെടുത്താവുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നു നോക്കാം:

ഏത്തപ്പഴം/നേന്ത്രപ്പഴം:
  • വൈറ്റമിന്‍ ബി6 സമൃദമായി ഉള്‍പ്പെട്ടിരിക്കുന്നു.
  • കൊഴുപ്പില്ലാത്ത പോഷകസമൃദ്ധമായ ആഹാരം.
  • അണ്ഡ-ബീജ നിലവാരമുയര്‍ത്തുന്നു.
  • പ്രാതലിനൊപ്പം ഉത്തമം.

ഗോതമ്പ്/ മറ്റു ധാന്യങ്ങള്‍:
  • ആന്റിഓക്‌സിഡന്റിനാല്‍ സമൃദം.
  • അണ്ഡ-ബീജ നിലവാരം അളവ് എന്നിവ വര്‍ധിപ്പിക്കുന്നു.
  • പ്രോട്ടീന്‍ സമൃദം. ആരോഗ്യവും ഉന്മേഷവും വര്‍ദ്ധിപ്പിക്കു്ന്നു.
പച്ചക്കറികള്‍:
  • ദിവസേന ഉള്‍പ്പെടുത്തി ഭക്ഷണ രീതി മെച്ചപ്പെടുത്താം..
  • അയേണ്‍(ഇരുമ്പ്) ഫോലേറ്റ് എന്നിവയടങ്ങിയ ചീര, ലെറ്റിയൂസ് പോലുള്ള 
  • ഇലക്കറികളും ആഹാരങ്ങളും ഫെര്‍ട്ടിലിറ്റി ഭേദപ്പെടുത്തുന്നു.

മത്സ്യം:
ശരീരപുഷ്ഠിക്കാവശ്യമായ ഒമേഗ 3 ഫാറ്റി ആസിഡ്, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇവ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

മുട്ട:
  • പോഷകസമൃദ്ധം.
  • അണ്ഡ-ബീജ നിലവാരം അളവ് എന്നിവ വര്‍ധിപ്പിക്കുന്നു.
  • പ്രാതലിനൊപ്പം ഉത്തമം.

സിട്രസ് ഫലങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതും വളരെ നല്ലതാണ്. ഔഷധങ്ങളുടെ കലവറ തന്നെയാണ് ഇവ. വൈറ്റമിന്‍ എ, ബി, സി, പല തരത്തിലുള്ള ഡയറ്ററി നാരുകള്‍, ഫൈലോകെമിക്കലുകളായ ബീറ്റ കരോട്ടിന്‍, ല്യൂട്ടിന്‍ തുടങ്ങിയവയും ഇവയില്‍ ഉള്‍പ്പെടുന്നു.

വൈറ്റമിന്‍ സി രോഗപ്രതിരോധ ശേഷിക്കും ഹൃദയാരോഗ്യത്തിനും വൈറ്റമിന്‍ എ, പൊട്ടാസ്യം എന്നിവ കാഴ്ച്ച ശക്തിക്കായും തിമിരം തടയാനും, കൊളൊസ്‌ട്രോളിനെ പ്രതിരോധാന്‍ ആവശ്യമായ നാരുകള്‍ തുടങ്ങിയവയും സിട്രസ് ഫലങ്ങളില്‍ ഉള്‍പ്പെടുന്നു.

സിട്രസ് ഫലങ്ങള്‍:

ഓറഞ്ച്:
  • ഫെര്‍ട്ടിലിറ്റി വര്‍ദ്ധിപ്പിക്കുന്നു.
  • ആന്റിഓക്‌സിഡന്റ്‌സ്.
  • വൈറ്റമിന്‍ സി.
  • കൃത്യമായ ആര്‍ത്തവചംക്രമണത്തിനും അണ്ഡോത്പാദനത്തിനും സഹായകം.
  • ബീജ വര്‍ധനത്തിനു ഉത്തമം.
മൂസംബി

ഭ്രൂണത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്നു. ഗര്‍ഭപാത്രത്തിനു ചുറ്റും കൃത്യമായ ഊഷ്മാവ് നിലനിര്‍ത്തുന്നു.

നെല്ലിക്ക
  • വൈറ്റമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നു.
  • രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു. നെഞ്ചെരിച്ചിലും പുളിച്ചു തികട്ടലും പ്രതിരോധിക്കുന്നു.

മുന്തിരി
  • ആരോഗ്യമുള്ള ബീജം ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു.
  • അണ്ഡ-ബീജ ക്രോമോസോമുകള്‍ കൃത്യമായി നിലനിര്‍ത്തുന്നു.

ഇത്തരത്തിലുള്ള നിരവധി ഫലങ്ങള്‍ വന്ധ്യതയെ പ്രതിരോധിക്കാന്‍ ഉള്ള പ്രകൃതിദത്തമായ വഴികളാണ്. പേരക്ക, ബെറി, മാന്‍ഡറിന്‍, പാഷന്‍ ഫ്രൂട്ട് തുടങ്ങിയ പഴവര്‍ഗങ്ങള്‍ ഭക്ഷണരീതിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ധരായ ഡോക്ടര്‍മാരുടെ അഭിപ്രായം.



കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾക്കു മെയിൽ അയക്കൂ : arc.flagship@gmail.com

Sunday 21 April 2019

പുരുഷന്മാരിലുള്ള വന്ധ്യത: അറിഞ്ഞിരിക്കേണ്ടതും അവയ്ക്കുള്ള ചികിത്സയും

ഒരു കുടുംബം എന്ന സ്വപ്നം പൂവണിയുന്നത്‌  ഒരു കുഞ്ഞു ജനിക്കുമ്പോൾ ആണ്. അച്ഛന്റെയും അമ്മയുടെയും സ്നേഹം പങ്കു വെക്കുവാനും ആ സ്നേഹം പൂർണ്ണതയിൽ എത്തിക്കാനും ഒരു കുഞ്ഞിന് സാധിക്കും. എന്നാൽ ആ സ്വപ്നം സാക്ഷാത്ക്കരിക്കാൻ സാധിക്കാത്ത ഒട്ടനവധി ദമ്പതികൾ ഇന്ന് നമുക്ക് ചുറ്റും ഉണ്ട്. 10 - 14 ശതമാനം ഇന്ത്യൻ ജനത വന്ധ്യത അനുഭവിക്കുന്നുണ്ട്. സ്ത്രീകളിൽ കണ്ടു വരുന്ന വന്ധ്യത ആണ് ഇന്ന് മിക്കവാറും സംസാരിക്കപ്പെടുന്ന വിഷയവും ചികിത്സക്കു വിധേയമാക്കുന്നതും. എന്നാൽ, സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരിലും വന്ധ്യതയുടെ സാധ്യതകളും ക്രമക്കേടുകളും ഉണ്ടാകും. അവയ്ക്കു യഥാസമയം ചികിത്സ എടുക്കേണ്ടത് പ്രധാനം ആണ്. ഒരു വർഷമോ അതിൽ കൂടുതലോ തുടർച്ചയായി പരിശ്രമിച്ചതിനു ശേഷവും കുട്ടികൾ ഉണ്ടാകാതിരിക്കുന്ന അവസ്ഥ ആണ് വന്ധ്യത. ഇന്ന് വന്ധ്യതക്ക് ഒട്ടനവധി ചികിത്സാ രീതികളും അവ തിരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ട്.


പുരുഷന്മാരിൽ ഉണ്ടാകുന്ന വന്ധ്യതയുടെ പ്രധാന കാരണം പുരുഷ ബീജത്തിൽ ഉണ്ടാകുന്ന കുറവോ, വിലക്ഷണമായ ബീജം ഉല്പാദിപ്പിക്കുകയോ അതുമല്ലെങ്കിൽ ഉണ്ടാകുന്ന ബീജത്തെ ശരിയായ രീതിയിൽ വിമോചിപ്പിക്കാനുള്ള തടസമോ ആകാം. അസുഖങ്ങളോ പരുക്കുകളോ തീരാവ്യാധികളോ ജീവിത ശൈലികളോ ആകാം ഇതിനുള്ള കാരണങ്ങൾ. സ്ത്രീകളിൽ ഉണ്ടാകുന്ന വന്ധ്യതയെ അപേക്ഷിച്ചു പുരുഷന്മാരിൽ ഉണ്ടാകുന്ന വന്ധ്യതയ്ക്ക് പ്രത്യക്ഷമായ ലക്ഷണങ്ങൾ ഇല്ലാ. എന്നിരുന്നാലും, ഹോർമോണിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളും സഹജമായ കുഴപ്പങ്ങളും വൃഷണത്തിനു ചുറ്റുമുള്ള തടിച്ച ഞെരമ്പുകളോ വന്ധ്യതയുടെ അടയാളങ്ങളും ലക്ഷണങ്ങളും ആകാം. വൃഷണത്തിനു ചുറ്റും വേദനയോ തടിപ്പോ അനുഭവപ്പെടുന്നതും ലൈംഗികമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതും വന്ധ്യതയുടെ ലക്ഷണങ്ങൾ ആകാം. ശുക്ലസ്‌ഖലനം നടത്തുന്നതിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളോ, ലൈംഗികതയിൽ ഉണ്ടാകുന്ന കുറഞ്ഞ താൽപര്യമോ വന്ധ്യതkku kaaranam ആകാം. തുടരെ തുടരെ ഉണ്ടാകുന്ന ശ്വാസതടസങ്ങൾ വന്ധ്യതയുടെ ലക്ഷണമാകാം. അത് പോലെ തന്നെ, ഗന്ധനിര്ണയത്തിൽ ഉണ്ടാകുന്ന പോരായ്മകൾ വന്ധ്യതയുടെ ലക്ഷണങ്ങൾ ആണ്. അസാധാരണമായ സ്തനവളർച്ച കാണുന്നതും വന്ധ്യത ആകാം.

ARC ഐ വി എഫ്  പുരുഷന്മാർക്കിടയിൽ ഉള്ള വന്ധ്യതയുടെ ചികിത്സകൾ ഒരുക്കുന്നതിലും കൃത്യമായ ഉപദേശങ്ങൾ നൽകുന്നതിലും മുൻ നിരയിൽ നിൽക്കുന്നു. ഏറ്റവും മികച്ച രോഗനിർണ്ണയങ്ങൾ നടത്തുന്നതിലും അതിനു വേണ്ട യന്ത്ര സംവിധാനങ്ങൾ ഒരുക്കുന്നതിലും ARC International Fertility & Research Centres മുൻപന്തിയിൽ നിൽക്കുന്നു.

കൃത്യമായ കാരണങ്ങൾ ഇല്ലെങ്കിൽ പോലും വന്ദ്യതയ്ക്കുള്ള ചികിത്സകൾ തുടങ്ങുവാൻ ഒരു നല്ല ഇൻഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റിനു സാധിക്കും. ARC international fertility & research centres മികച്ച ഡോക്ടർമാരുടെ സേവനത്തിൽ രോഗികളുടെ എല്ലാ പ്രെശ്നങ്ങളും തൊട്ട് അറിയുന്നതിലും അവയ്ക്കുള്ള പരിഹാരങ്ങൾ കണ്ടെത്തുന്നതിലും സഹായഹസ്തമാകുന്നു. Varicolectomy ശസ്ത്രക്രിയ വൃഷണത്തിലെ തടിപ്പ് ഉള്ള ഞെരമ്പുകൾ അകറ്റുന്നതിനും തടസ്സങ്ങൾ മാറ്റുന്നതിനും നടത്തപ്പെടുന്നു. മുന്നേ ചെയ്തിട്ടുള്ള വന്ധ്യംകരണശസ്‌ത്രക്രിയ അസ്ഥിരപ്പെടുത്തുവാനുമുള്ള ശസ്ത്രക്രിയകൾ നടത്താവുന്നതാണ്. ശുക്ലത്തിൽ ബീജം കാണപെടുന്നില്ലെങ്കിൽ, വൃഷണത്തിൽ നിന്ന് നേരിട്ട് ബീജങ്ങൾ എടുക്കുവാനുള്ള പ്രവർത്തികൾ നടപ്പാക്കാവുന്നതാണ്(TESA,PESA,TESE). ഇവ പുറത്തു ലാബ് സാഹചര്യങ്ങളിൽ അണ്ഡവുമായി സംയോജിപ്പിച്ചു ഭ്രൂണത്തെ സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നു.

പുരുഷന്റെ ജനനേന്ദ്രിയവ്യൂഹം ആൻറിബയോട്ടിക് മരുന്നുകൾ ഉപയോഗിച്ച് രോഗസംക്രമ വിമുക്തമാക്കുവാൻ സാധിക്കുന്നു. ലൈംഗിക പ്രശനങ്ങൾ അനുഭവിക്കുന്നവർക്ക് വേണ്ടി ARC international fertility & research centres പ്രത്യേകമായ കൗൺസിലിങ്ങുകളും വിദഗ്ധ ഉപദേശങ്ങളും ചികിത്സകളും ഒരുക്കുന്നു. ഹോർമോൺ ചികിത്സകളും വന്ധ്യത ചികിത്സയിൽ ഏറെ പ്രധാനപ്പെട്ടതാണ്. അസ്സിസ്റ്റഡ്  റീപ്രൊഡക്റ്റീവ്  ടെക്നോളജി (എ ർ ടി ) ചികിത്സകൾ വ്യത്യസ്ത രീതികളിൽ ഉണ്ട്. അവ വന്ധ്യതയുടെ രീതിയും തീവ്രതയും അനുസരിച്ചു മാറ്റങ്ങളോട് കൂടെ രോഗികൾക്ക് പ്രദാനം ചെയ്യുന്നു.

ARC international fertility & research centres നിങ്ങളുടെ എല്ലാ സ്വകാര്യതകളെയും മാനിച്ചു കൊണ്ട്, ഏവർക്കും സ്വീകാര്യമായ ചിലവിൽ മികച്ച ചികിത്സ നൽകുന്നു. കൂടുതൽ വിവരങ്ങൾക്കും ചികിത്സക്കുമായി കൊച്ചിയിലെ ARC international fertility & research centre സന്ദർശിക്കുക.


സന്ദർശിക്കുക: arcivf.com
മെയിൽ : arc.flagship@gmail.com

Wednesday 30 January 2019

അമിതവണ്ണം എങ്ങനെ വന്ധ്യതയ്‌ക്ക്‌ കാരണമാകുന്നു?

ശരീരത്തിലെ ഉയർന്ന കൊഴുപ്പ്‌ (അമിതവണ്ണം) പ്രമേഹം, സന്ധി വേദന തുടങ്ങി പലവിധ രോഗങ്ങൾക്കും കാരണമാകുമെന്നു നമുക്കു എല്ലാവർക്കും അറിയാവുന്ന കാര്യമാണലോ. എന്നാൽ അമിതവണ്ണം സ്ത്രീ പുരുഷനിൽ വന്ധ്യതക്കു കാരണമാകുമെന്ന്  നിങ്ങൾക്ക്  അറിയാമോ? അതെ, നിങ്ങൾ കേട്ടതു ശെരിയാണ് ! അമിതവണ്ണമുള്ള സ്ത്രീകളിൽ ഗർഭധാരണത്തിനുള്ള സാധ്യത പൊതുവേ കുറവാണ്. ഇനി ഗർഭധാരണം സംഭവിച്ചാൽ തന്നെ അതു പലവിധ സങ്കീർണ്ണതകൾക്കും കാരണമായേക്കാം. ഈ ഒരു സാഹചര്യത്തിൽ ജനികുന്ന കുഞ്ഞുങ്ങളിൽ പലവിധ വൈകല്യങ്ങളും ജൻമനാ ഉള്ള രോഗങ്ങളും പൊതുവേ കണ്ടുവരുന്നു.

https://www.arcivf.com/obesity/male-obesity-and-fertility

സ്ത്രീകളിൽ എന്നതുപ്പോലെ തന്നെ പുരുഷനിലും അമിതവണ്ണം വന്ധ്യതയ്‌ക്ക്‌  കാരണമായേക്കാം. അതുകൊണ്ടു തന്നെ അമിതവണ്ണം ആരും തന്നെ വെറുതെ തള്ളിക്കളയരുത്. ഈ സാഹചര്യത്തിൽ എത്രയും വേഗം ഒരു വിദഗ്ധ സഹായം ലഭ്യമാകേണ്ടതുണ്ട് . 

അമിതവണ്ണം സ്ത്രീകളിൽ എങ്ങനെ വന്ധ്യതയ്‌ക്ക്‌ കാരണമാക്കുന്നു (impact of obesity on fertility in women)


നിങ്ങൾ പോളിസിസ്റ്റിൿ ഓവേറിയൻ സിൻഡ്റോമിനെ(PCOD) കുറിച്ച് കേട്ടിരിക്കുമല്ലോ. ക്രമം തെറ്റിയ ആർത്തവം, ഹോർമോൺ ലെവലിൽ ഉള്ള വ്യതിയാനം, അണ്ഡോൽപാധനത്തിലെ പ്രശ്നങ്ങൾ, വന്ധ്യത തുടങ്ങിയവയാണ് പോളിസിസ്റ്റിൿ ഓവേറിയൻ സിൻഡ്റോമിനോട് അനുബന്ധിച്ചു കണ്ടുവരുന്ന പ്രശ്നങ്ങൾ. ഇവിടെ സംഭവിക്കുന്നത് എന്താണെന്നുവെച്ചാൽ അമിതവണ്ണം ഹോർമോണിന്റെ നിലയിൽ വ്യത്യാസം വരുത്തുന്നു. ഇത് ഇൻസുലിന്റെ പ്രതിരോധവും, ലെപ്റ്റിന്റെ അളവ് കൂട്ടുകയും ചെയ്യുന്നു. ഇതുമൂലം അണ്ഡോല്പാദനത്തിലും അണ്ഡ വിസർജനത്തിലും തടസ്സങ്ങൾ സംഭവിക്കുന്നു. വന്ധ്യതയുടെ മൂല കാരണമായി ഇത് മാറുന്നു. അമിതവണ്ണമുള്ള സ്ത്രീകൾ ഗർഭിണി ആവുകയാണെങ്കിലും അവരിൽ ഗർഭം അലസിപ്പോവുന്നതിനും, രക്തം കട്ടപിടിക്കുന്നതിനും ഉള്ള സാധ്യത വളരെ കൂടുതലാണ്. 

അമിതവണ്ണം എങ്ങനെ പുരുഷൻമാരുമായി ബന്ധപ്പെട്ടിരിക്കുന്നു (obesity and male fertility)?


പുരുഷന്മാരിൽ അമിതവണ്ണം ബീജത്തിന്റെ അളവിനേയും ഗുണത്തേയും നേരിട്ട് ബാധിക്കുന്നു. ഇത് ബീജത്തിനു കേടുവരുത്തുകയും അതിന്റെ ചലനശേഷിയെ ബാധിക്കുകയും ചെയ്യും. ടെസ്റോസ്റ്ററോണിന്റെ അളവു കുറയുകയും ഈസ്ട്രജന്റെ അളവു വർദ്ധിക്കുകയും ചെയ്യുന്നത് ബീജത്തിന്റെ അളവിനെ നേരിട്ട് ബാധിക്കുന്നു.

അമിതവണ്ണം എങ്ങനെ കൈകാര്യം ചെയ്യാം?


ഇതിൽ നിന്നും മുക്തി നേടുന്നതിന്, ശരീരഭാരം കുറയ്ക്കലാണ് ആദ്യപടി. വണ്ണം കുറയ്ക്കുന്നതിന് വിദഗ്ധനായ ഒരു ഡോക്ടറുടെ സഹായം ആവശ്യമായി വരും. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതാണ് അടുത്ത പടി.

https://www.arcivf.com/obesity/can-obesity-really-affect-fertility

 

വിദഗ്ധ ചികിത്സ സഹായം തേടുക


മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും മാധുര്യം നുകരാൻ കാത്തിരിക്കുന്ന ദമ്പതികൾക്ക് എല്ലാ തരത്തിലും ഉള്ള ചികിത്സകളും ARC ഹോസ്പിറ്റലിൽ ലഭ്യമാണ്. വര്ഷങ്ങളായി പല ദമ്പതികളുടെയും സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിച്ചു അവരുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരാൻ ARCയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ഞങ്ങൾ നിങ്ങൾക്കായി ആധുനികവും ഫലപ്രദവുമായ വന്ധ്യതാ ചികിത്സകൾ നൽകുന്നു. ആദ്യം തന്നെ പ്രശ്നത്തിന്റെ മൂലകാരണം കണ്ടെത്തുകയും പിന്നീട് അതിനുള്ള ശരിയായ ചികിത്സ ആരംഭിക്കുകയും ചെയ്യുന്നു.
 
അമിതവണ്ണവും വന്ധ്യതയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും അതിന്റെ ചികിത്സാക്രമങ്ങൾ എന്തൊക്കെയാണെന്നും മനസ്സിലാക്കുന്നതിനും ആയി ഞങ്ങളെ ബന്ധപ്പെടുക.

https://www.arcivf.com/contact-us

സന്ദർശിക്കുക: www.arcivf.com
മെയിൽ : arc.flagship@gmail.com

ഫൈബ്രോയിഡുകൾ ഉണ്ടെങ്കിൽ ഗർഭധാരണം സാധ്യമാകുമോ?

ഗർഭം ധരിച്ചു ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള സ്ത്രീകളുടെ സ്വപ്നത്തിനു പലപ്പോഴും ശാരീരികമായ തകരാറുകൾ വിലങ്ങു തടിയാകാറുണ്ട്. ഇത്തരത്തിൽ സ്ത്രീക...