Monday 9 September 2019

വന്ധ്യത: മിഥ്യകളും യാഥാർഥ്യങ്ങളും

ഏറെക്കാത്തിരുന്നിട്ടും ഒരു കുഞ്ഞിക്കാലിന് ഭാഗ്യം ലഭിക്കാത്ത മാതാപിതാക്കളോട്, പ്രതീക്ഷ കൈ വിടാറായിട്ടില്ല. വന്ധ്യത എന്നതിന് കുട്ടികളുണ്ടാവില്ല എന്നർത്ഥം. മിഥ്യകളുടെ ചരട് പൊട്ടിച്ചു യാഥാർഥ്യം തിരിച്ചറിയേണ്ട കാലമാണിത്. 

താലോലിക്കാനും ഓമനിക്കാനും സ്വന്തമായി ഒരു കുഞ്ഞിനായി ഓരോ മാതാപിതാക്കളും കാത്തിരിക്കാറുണ്ട്. ആദ്യമായി അച്ഛാ എന്നും അമ്മെ എന്നുമുള്ള വിളി കേൾക്കാനും കൊതിക്കുന്നവർ ഏറെയാണ്. എല്ലാ മാതാപിതാക്കളും ഈ സൗഭാഗ്യം അനുഭവിക്കുമ്പോൾ ഏറെ ആശയോടെ പ്രതീക്ഷ കൈവിടാതെ ഒരു കുഞ്ഞിക്കാലിനായി ഏറെ നാൾ കാത്തിരിക്കുന്നവർ ഏറെയാണ്. നിർഭാഗ്യം തലയ്ക്കു മുകളിൽ നിൽകുമ്പോൾ അറിയാതെയെങ്കിലും സ്വയം പഴിച്ചും പങ്കാളിയെ പഴിച്ചും വിധിയാണ് എന്ന് വിശ്വസിച്ചും ജീവിക്കുന്നവരും നമുക്കിടയിലുണ്ട്. 

വന്ധ്യത എന്ന അവസ്ഥയെക്കുറിച്ചു നിരവധി തെറ്റിദ്ധാരണകൾ സമൂഹത്തിലുണ്ട്. കുഞ്ഞുണ്ടാകാത്തത് ഭാര്യയുടെയോ മരുമകളുടെയോ മാത്രം കുറവായി കരുതുന്നവർ നിരവധിയാണ്.  യാഥാർഥ്യങ്ങളെ തിരിച്ചറിഞ്ഞു തെറ്റിദ്ധാരണകൾ ഒഴിവാക്കുകയാണ് ഏക പരിഹാരം. 



ചില മിഥ്യകളും അതിന്റെ യാഥാർഥ്യങ്ങളും:   

1. വന്ധ്യത എന്നാൽ കുട്ടികളുണ്ടാവില്ല

സന്താനോത്പാദന ക്ഷമതയില്ല എന്നതിന് കുട്ടികൾ ഉണ്ടാകില്ല എന്നുള്ള ധാരണ തീർത്തും തെറ്റാണ്. സാധാരണ രീതിയിലുള്ള ഗർഭധാരണത്തിനു തടസം നേരിടും എന്നത് സത്യം തന്നെ. എന്നാൽ ഇതിനു നിരവധി പരിഹാരങ്ങൾ നിലവിലുണ്ട്. വിദഗ്ധാഭിപ്രായം തേടി കൃത്യമായ ചികിത്സ തേടിയാൽ ഗർഭധാരണം സാധ്യമാണ്. 

2. വന്ധ്യത സ്ത്രീയുടെ മാത്രം പ്രശ്നമാണ്. 

കുട്ടികൾ ഉണ്ടാകാത്തതിന് സ്ത്രീകളെ മാത്രം പഴിക്കുന്ന രീതി നിലവിൽ ഉണ്ട്. സ്ത്രീകൾക്ക് മാത്രം അല്ല, പുരുഷന്മാർക്കും നിരവധി കുറവുകൾ ഉണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ കുറവുകൾ രണ്ടു പേർക്കും തുല്യമാണ്. നിലവിലുള്ള വന്ധ്യത ചികിത്സകൾ ദമ്പതികൾക്കു തുല്യമായാണ് നൽകുന്നത്. എന്തെന്നാൽ ഒരുമിച്ചുള്ള പരിശ്രമം വന്ധ്യത പരിഹരിക്കാൻ ആവശ്യമാണ്. 

3. വൈകിയുള്ള ഗർഭധാരണം പ്രശ്നമല്ല 

ഏതു പ്രായത്തിലും ഗർഭം ധരിക്കാം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തിൽ പരക്കെയുണ്ട്. നാല്പതു വയസിനു ശേഷം ഗർഭം ധരിച്ച സ്ത്രീകളെയാണ് ഇതിനു ഉദാഹരണമായി കാണിക്കുന്നത്. എന്നാൽ ചുരുക്കം ചിലരല്ലാതെ, മറ്റു സ്ത്രീകളുടെ അണ്ഡമോ അല്ലെങ്കിൽ ഭ്രൂണമോ ഉപയോഗിച്ച് ഗർഭം ധരിച്ചവരാണ് ഭൂരിഭാഗവും. 27 വയസിനു ശേഷം ഗർഭ ധാരണ ശേഷി പതിയേ കുറയാൻ തുടങ്ങും. മുപ്പത്തിയാറിനു ശേഷം ഈ അവസ്ഥ കൂടുതൽ സങ്കീർണമാവും. 40 വയസിനു ശേഷം സ്വാഭാവിക ഗർഭധാരണ ശേഷി ക്രമാതീതമായി കുറയുന്നു.

4. വന്ധ്യത ഒരു മാനസീക പ്രശ്നമാണ്

മാനസീക സമ്മർദ്ദം ഗർഭധാരണം തടസ്സപ്പെടുത്തും എന്നുള്ളത് ഒരു തെറ്റായ ചിന്തയാണ്. കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും കേൾക്കുന്ന ഒരു സ്ഥിരം പല്ലവിയാണ് " ടെൻഷൻ ഒഴിവാക്കു" എന്നുള്ളത്. എന്നാൽ മാനസിക സംഘർഷങ്ങൾ ഗർഭധാരണത്തിനു തടസമല്ല എന്നാണു പഠനങ്ങൾ കണ്ടെത്തുന്നത്. എന്നാൽ അണ്ഡോത്പാദനം മന്ദഗതിയിലെത്താൻ ഇത് കാരണമാകുന്നുണ്ട്.

5. മറ്റൊരു കുഞ്ഞിനെ ദത്തെടുത്താൽ എല്ലാം ശരിയാകും

ദത്തെടുക്കുക എന്നുള്ളത് പുണ്യപ്രവൃത്തി എന്നതിലപ്പുറം നല്ലൊരു കുടുംബം കെട്ടി പാടുകയാണ് ഉള്ള നല്ലൊരു മാർഗമാണ്. ഒരു കുഞ്ഞില്ലാത്തതിന്റെ മാനസിക വിഷമങ്ങൾ കുറയ്ക്കാനും ഇത് സഹായിക്കും. എന്നാൽ ഇതിനപ്പുറം ഗർഭം ധരിക്കാൻ സഹായിക്കും എന്നുള്ള മിഥ്യകൾ മനസ്സിൽ വച്ച് ദത്തെടുക്കാൻ മുതിരരുത്. ഗർഭധാരണവും ദത്തെടുക്കലും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്നുള്ളതാണ് സത്യം.

6. വന്ധ്യതാ ചികിത്സകളോടുള്ള ഭയം

ഐവിഎഫ്ഐയുഐ തുടങ്ങിയ വന്ധ്യതാ നിവാരണ ചികിത്സകളുടെ സാങ്കേതികത്വവും ചിലവും സമൂഹത്തിന്റെ കാഴ്ചപ്പാടുകളും ദമ്പതികളിൽ അറിയാതെ ഒരു ഭയം സൃഷ്ടിക്കുന്നുണ്ട്. എല്ലാവർക്കും ഇത്തരം ചികിത്സകൾ ആവശ്യമായി വരാറില്ല. മറ്റു ലളിതമായ ചികിത്സകൾ കൊണ്ട് തന്നെ ഫലപ്രദമായ മാറ്റങ്ങൾ കാണാറുണ്ട്. അഥവാ ഐവിഎഫ് ആവശ്യമായ സാഹചര്യങ്ങളിൽ ചെലവ് കുറച്ചു ചികിത്സ ചെയ്യാനുള്ള അവസരവും സൗകര്യങ്ങളും നിലവിലുണ്ട്. 



   


Visit Us: arcivf.com
Mail Us: arc.flagship1@gmail.com
Book an appointment: arcivf.com/make-an-appointment

1 comment:

  1. Such notable and considerable records is given in the blog! Keep sharing bloggers and if absolutely everyone is dealing with infertility they get in contact with the Best fertility clinic and IVF centre in Delhi.

    ReplyDelete

ഫൈബ്രോയിഡുകൾ ഉണ്ടെങ്കിൽ ഗർഭധാരണം സാധ്യമാകുമോ?

ഗർഭം ധരിച്ചു ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള സ്ത്രീകളുടെ സ്വപ്നത്തിനു പലപ്പോഴും ശാരീരികമായ തകരാറുകൾ വിലങ്ങു തടിയാകാറുണ്ട്. ഇത്തരത്തിൽ സ്ത്രീക...