Friday 28 December 2018

ഐ വി എഫ് ചികിത്സ: ഓരോ ദമ്പതികളുടെയും ശ്വാശ്രയത്വം

കുട്ടികൾ എന്ന സ്വപ്നത്തിലേക് ചിറകടിച്ചുയരുന്ന ദമ്പതികൾ ചിലപ്പോഴൊക്കെ ആ സ്വപ്നത്തിൽ എത്തിച്ചേരാൻ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. വന്ധ്യത ഇന്ന് ഒട്ടു മിക്ക ദമ്പതികൾക്കും ഒരേ പ്രശ്നമായി നിലനിൽക്കുന്നു. എന്നാൽ വൈദ്യ ശാസ്ത്രം ഏറെ പുരോഗമിക്കുകയും വിദഗ്ധ ചികിത്സക് ശേഷം ഇന്ന് ഒട്ടനവധി ദമ്പതികൾ അവരുടെ കുട്ടികളുമായി സന്തോഷത്തോടെ കഴിയുന്നു. ഇൻ വിട്രോ ഫെർട്ടിലൈസേഷൻ വന്ധ്യത ചികിത്സയിൽ ഇന്ന് ഏറ്റവും മുന്നിട്ടു നിൽക്കുന്ന ഒരു ചികിത്സാരീതി. എ ആർ സി ഇന്റർനാഷണൽ ഫെർട്ടിലിറ്റി ആൻഡ് റിസർച്ച് സെന്റർ ഏറ്റവും മികച്ച ഐ വി എഫ് ചികിത്സകൾ നിങ്ങൾക്കായി ഒരുക്കുന്നതിൽ മുന്നിട്ടു നില്കുന്നു.

ഇൻ വിട്രോ ഫെർട്ടിലൈസേഷൻ അഥവാ ഐ വി ഫ് ചികിത്സകൾ (ivf treatment) വന്ധ്യതയ്ക്കും മറ്റു ജനിതകരോഗങ്ങൾക്കും ഉള്ള സങ്കീർണ്ണമായ ചികിത്സാരീതി  ആണ്. 

വി എഫ് ചികിത്സകൾ സ്ത്രീകളിൽ നിന്ന് അണ്ഡം സ്വീകരിച്ചു അത് പരുഷന്റെ ബീജവുമായി ലാബ് സാഹചര്യങ്ങളിൽ സംയോജിപ്പിക്കുന്നു. അതിനു ശേഷം ഭ്രൂണത്തിന് വളര്ച്ച ആകുമ്പോൾ തിരിച്ചു ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നു.
കുട്ടികളില്ലാത്ത ദമ്പതികൾക്ക് ഏറ്റവും വിജയ സാധ്യത ഉള്ള ചികിത്സാരീതി ആണ് വി എഫ് ചികിത്സ. സാധാരണഗതിയിൽ അച്ഛന്റെയും അമ്മയുടെയും തന്നെ കോശങ്ങൾ ഉപയോഗിക്കുന്നതിനാൽ, മറ്റു പ്രശ്നങ്ങൾക്കുള്ള സാധ്യത വളരെ കുറവാണ്. എന്നിരുന്നാൽ തന്നെയും, സ്ത്രീകളിൽ അണ്ഡം ഉത്പാദിപ്പിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ മറ്റൊരു സ്ത്രീയിൽ നിന്ന് അണ്ഡം ഉപയോഗിക്കാവുന്നതാണ്. അത് പോലെ തന്നെ, പുരുഷനിൽ ബീജം ഉല്പാദിപ്പിക്കുന്നതിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ബീജം മറ്റൊരു പുരുഷനിൽ നിന്ന് ഉപയോഗിക്കുന്നു.

സ്ത്രീകളിൽ മുഖ്യമായും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആണ് വി എഫ് ഉപയോഗിക്കുന്നത്

  • അന്ധബവാഹിനി കുഴലിൽ ഉണ്ടാകുന്ന തടസ്സമോ ക്ഷയമോ കാരണം
  • അണ്ഡോല്പാദനത്തിൽ ഉണ്ടാകുന്ന ക്രമവിരുദ്ധതയോ താറുമാരോ
  • എൻഡോമെട്രിയോസിസ്
  • ഗര്ഭപാത്രത്തിലുണ്ടാകുന്ന ഫൈബ്രോയ്ഡ് മുഴകൾ
  • നാൽപതു വയസ്സിനു മുൻപേ തന്നെ അണ്ഡകോശത്തിനു പ്രവർത്തനക്ഷമത നഷ്ടപ്പെടുക

പുരുഷന്മാരിൽ ഉണ്ടാകാവുന്ന മുഖ്യ ലക്ഷണങ്ങൾ

  • ഉണ്ടാകുന്ന ബീജത്തിൽ എണ്ണം കുറവ്
  • ഉണ്ടാകുന്ന ബീജത്തിന്റെ പ്രവർത്തനക്ഷമത ഇല്ലായ്മ
  • ബീജസങ്കലനം നടത്താൻ കഴിയാതാവുക
  • കിടപ്പിലാകുന്ന പുരുഷന്മാർ

വന്ധ്യത ചികിത്സയിൽ (infertility treatment) ഏറ്റവും പേര് കേട്ട എ ആർ  സി ഹോസ്പിറ്റൽ കേരളത്തിലെ ഏറ്റവും മികച്ച ഐ വി എഫ് ചികിത്സ പ്രദാനം ചെയ്യുന്നതിലും മുന്നിൽ നില്കുന്നു. ഞങ്ങളുടെ വിദഗ്ധ ഡോക്ടർമാരുടെ ഉപദേശം സ്വീകരിച്ച ശേഷം മികച്ച ഉപദേശക സമിതി ഐ വി എഫ്  ചികിത്സയിൽ നിങ്ങൾ അറിയേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങളെ കുറിച്ചുള്ള ഉൽബോധനം നൽകുന്നു. ഇതിനൊപ്പം തന്നെ, ഐ വി എഫ്  കൊണ്ട് ഉണ്ടാകാവുന്ന അപകട സാധ്യതയും വിശദമായി മനസിലാക്കി കൊടുക്കുന്നു. അണ്ഡ ദാതാവിന്റെയും ബീജ ദാതാവിന്റെയും പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നതല്ല. എല്ലാത്തിനും ശേഷം ദമ്പതികളെ മാനസികവും ശാരീരികവുമായി തയ്യാറെടുപ്പിക്കുന്നു.
ആർ സി ഇന്റർനാഷണൽ ഫെർട്ടിലിറ്റി ആൻഡ് റിസർച്ച് സെന്റർ ഏറ്റവും വില കുറഞ്ഞതും ഗുണമേന്മ ഉള്ളതുമായ ചികിത്സകൾ പ്രദാനം ചെയ്യുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന്നു. ഞങ്ങളുടെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഏതു നേരവും നിങ്ങൾക്കായി ഒരുക്കി ഏറ്റവും ഗുണ നിലവാരമുള്ള ലാബുകളും വേണ്ടത്ര സജ്ജീകരണങ്ങൾ ഉള്ള ആശുപത്രിയും യന്ത്രോപകരണങ്ങളും ചികിത്സയെ ബലപ്പെടുത്തുന്നു. നിങ്ങളുടെ സ്വപ്നങ്ങളെ യാഥാർഥ്യമാക്കുന്നതിൽ നിങ്ങളുടെ യാത്രയിൽ ഒരു കൂട്ടായി എന്നും ഞങ്ങൾ നിലകൊള്ളുന്നു . കാരണം ഞങ്ങൾക്ക് അറിയാം നിങ്ങളുടെ സ്വപ്നങ്ങളുടെ വില.


Visit Us: www.arcivf.com/
Mail Us: arc.flagship1@gmail.com



Friday 7 December 2018

PCOS : വന്ധ്യതയ്ക്ക് കാരണമാകുന്നുവോ?

ഇന്നത്തെ തിരക്കേറിയ ഈ ജീവിതത്തിൽ കുടുംബത്തിന്റെയും ജോലിയുടെയും ഇടയിൽ നെട്ടോട്ടമോടുമ്പോൾ സ്വന്തം ആരോഗ്യവും ഊർജ്ജസ്വലതയും നിലനിർത്തുവാനും പരിപോഷിപ്പിക്കുവാനും സ്ത്രീകൾ സമയം കണ്ടെത്താതെ വരുന്നു. ഇത്തരം അശ്രദ്ധകൾ കാരണം സ്ത്രീകൾ പലപ്പോഴും രോഗങ്ങൾക്കടിമകളാകുന്നു. ഇന്നത്തെ ഫാസ്റ്റഫുഡ് സംസ്കാരവും ആധുനിക ജീവിതരീതിയും സമ്മാനിച്ച ഒരു രോഗാവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം. പത്തിൽ ഒരു സ്ത്രീക്ക് ഇന്ന് PCOS നിർണയിക്കപ്പെട്ടിരിക്കുന്നു.


അണ്ഡാശയം വലുതാവുകയും വർധിച്ചമുഴകൾ അണ്ഡാശയത്തിൽ കാണപ്പെടുകയും ചെയ്യുന്ന അവസ്ഥയെ ആണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം എന്ന് പറയുന്നത്. ഈ അവസ്ഥയിൽ സ്ത്രീശരീരത്തിൽ ഹോർമോണുകൾ അസന്തുലിതമായ അളവിൽ കാണപ്പെടുകയും ആർത്തവചക്രം തെറ്റുകയും ചെയ്യുന്നു. സാധാരണരീതിയിൽ 15 നും 44 നും മദ്ധ്യേ പ്രായമുള്ള സ്ത്രീകളെ ആണ് PCOS ബാധിക്കാറ്.

PCOS അനവധി സങ്കീർണതകൾ സൃഷ്ടിക്കാറുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് വന്ധ്യതയാണ്. PCOS കൊളസ്‌ട്രോളിന്റെ അളവും ബ്ലഡ് പ്രെഷറും പ്രമേഹവും വർധിപ്പിക്കുന്നു. അതിനോടൊപ്പം ഗർഭാവസ്ഥയിൽ പ്രമേഹം ഉണ്ടാകുന്നതിനുള്ള സാദ്ധ്യതയും വർധിപ്പിക്കുന്നു.PCOS സാധാരണയായി ബാധിക്കുന്നത് അണ്ഡോല്പാദനത്തെയാണ്.  ഇതിനാൽ തന്നെ  PCOS വഴി ഉണ്ടാകാവുന്ന  വന്ധ്യതയുടെ സാധ്യത വളരെ വലുതാണ്.

അണ്ഡോല്പാദനം നടന്നാൽ പോലും ഹോർമോണുകളിലെ വ്യതിയാനങ്ങൾ നിമിത്തം ഗർഭാശയത്തിൽ ഭ്രൂണത്തിനു വളരാൻ സാധിക്കുകയില്ല. അണ്ഡോല്പാദനവും ആർത്തവചക്രവും ക്രമവിരുദ്ധമാകുന്നു. പ്രവചനാതീതമായ ആർത്തവചക്രം കാരണം ഗർഭധാരണവും ബുദ്ധിമുട്ടാകുന്നു.

PCOS ന്റെ ലക്ഷണങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാവുന്നതും,  വന്ധ്യതയെ തടുക്കാവുന്നതുമാണ്. PCOS വഴി ഉണ്ടാകുന്ന ലക്ഷണങ്ങളും സങ്കീർണതകളും ഓരോ വ്യക്തികളിലും വ്യത്യസ്തമായതിനാൽ ചികിത്സാരീതിയും വ്യത്യസ്തമായിരിക്കും.

ഹോർമോൺ വ്യതിയാനങ്ങൾ ക്രമീകരിക്കാൻ ജനനനിയന്ത്രണ ഗുളികകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഗർഭധാരണത്തിന് ഇവ സാധ്യമല്ല. ഉയർന്ന പ്രമേഹം നിയന്ത്രിക്കുകയൂം ചെയ്യേണ്ടതുണ്ട്. ചിട്ടയായ വ്യായാമവും ആഹാരരീതിയും ഈ ലക്ഷണങ്ങളെ കുറയ്ക്കും. ആനുപാതികമായ തൂക്കം പാലിക്കുന്നത്  ശരീരത്തിലെ ഇൻസുലിൻ റെസിസ്റ്റൻസിന്റേയും, ടെസ്റ്റോസ്റ്റിറോണിന്റെയും അളവുകൾ കുറക്കുന്നതിനും സഹായിക്കുന്നു. അമിതവണ്ണം കുറക്കുന്നത് വന്ധ്യത അകറ്റുവാൻ സഹായിക്കുന്നു.

PCOS ചികിത്സാരീതികൾ വിവാഹിതരായ പെൺകുട്ടികൾക്കും അവിവാഹിതർക്കും വ്യത്യസ്തമാണ്. അവിവാഹിതരായ പെൺകുട്ടികളിൽ ആർത്തവചക്രം താളം തെറ്റുന്നത് ഹോർമോൺ വ്യതിയാനങ്ങൾ കാരണമാണ്. ഫോളിക്കിൾ സ്റ്റിമുലേറ്റിംഗ് ഹോർമോൺ, ലൂട്ടിനൈസിംഗ് ഹോർമോൺ, പ്രൊലാക്ടിൻ, ഫ്രീടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണുകളെ ക്രമപ്പെടുത്തുക എന്നതാണ് പ്രധാനം. ഇതിനായി ജനന നിയന്ത്രണമരുന്നുകൾ അവിവാഹിതരായ കുട്ടികൾക്കു നൽകുകയും അണ്ഡോൽപ്പാദനം നിയന്ത്രിക്കുകയും ചെയ്യുന്നു. ഇവ ആർത്തവചക്രത്തെ തിരിച്ചുക്രമത്തിലാക്കുകയും ചെയ്യുന്നു.

വിവാഹിതരായ സ്ത്രീകളിൽ, ഗർഭം ധരിക്കാനുള്ളതിനാൽ സാധാരണരീതിയിൽ ജനന നിയന്ത്രണ മരുന്നുകൾ ഉപയോഗിക്കാൻ സാധിക്കുകയില്ല. അതിനാൽ തന്നെയും ജീവിതരീതികൾ ക്രമപ്പെടുത്തുകയാണ് ആദ്യം ചെയ്യണ്ടത്. അമിതവണ്ണം ഉണ്ടെങ്കിൽ അതു കുറക്കുക എന്നത് ആണ് ഏറ്റവും പ്രധാനം. അതിനുശേഷം ഹോർമോൺ അളവുകൾ നിയന്ത്രിക്കുകയും അവയെ സാധാരണരീതിയിൽ എത്തിക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാൽ മാത്രമേ ആർത്തവചക്രം ക്രമപ്പെടുകയും, അണ്ഡോൽപ്പാദനം നടക്കുകയും ചെയ്യുകയുള്ളൂ.

ഹോർമോൺ ഇഞ്ചക്ഷനുകൾ പോലെ ഉള്ള ചികിത്സാരീതികൾ വിഫലമാകുമ്പോൾ മാത്രം രോഗികളിൽ ഉപയോഗിക്കുന്ന ചികിത്സാരീതി ആണ് ലാപ്രോസ്കോപ്പിക് ഓവറിയൻ ഡ്രില്ലിങ്. ഒരു ലേസർ ബീം കൊണ്ടോ സൂചി കൊണ്ടോ അണ്ഡാശയത്തിനു ചുറ്റുമുള്ള ചർമപാളികളിൽ ദ്വാരമുണ്ടാക്കി അണ്ഡോൽപ്പാദനത്തെ പ്രചോദിപ്പിക്കുന്ന രീതി ആണ് ലാപ്രോസ്കോപ്പിക് ഓവറിയൻ ഡ്രില്ലിങ്. എന്നാൽ ഗൗരവമല്ലാത്ത ആരോഗ്യാവസ്ഥകളിൽ ഈ രീതി ഉപയോഗിക്കുന്നത്‌ മറ്റു പല സങ്കീര്ണതകൾക്കും കാരണമാകുന്നു. നേരത്തെ ഉള്ള ആർത്തവ വിരാമത്തിനും അവയവങ്ങൾ തമ്മിൽ ഒട്ടിപിടിക്കുന്നതിനും കാരണമായേക്കാം.

കേരളത്തിലെ PCOS (polycystic ovarian disease(pcod) kerala) ചികിത്സക്കും വന്ധ്യത ചികിത്സക്കും പേരുകേട്ട  ARC International Fertility & Research Centre നിങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിന്  കൂടെ നിൽക്കുകയും അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സപ്രദാനം ചെയ്യുകയും ചെയ്യുന്നു. ARC Fertility hospitals ഇനി മുതൽ കൊച്ചിയിലും തങ്ങളുടെ സേവനം ലഭ്യമാക്കുന്നു. രോഗികളുടെ വിശ്വാസവും ആശ്രയവും ആയ ARC നിങ്ങളുടെ വന്ധ്യതാ സംബന്ധമായ എല്ലാവിധ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരമാകുന്നു.

https://www.arcivf.com/contact-us
Visit @ www.arcivf.com
Mail us: arc.flagship@gmail.com

ഫൈബ്രോയിഡുകൾ ഉണ്ടെങ്കിൽ ഗർഭധാരണം സാധ്യമാകുമോ?

ഗർഭം ധരിച്ചു ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള സ്ത്രീകളുടെ സ്വപ്നത്തിനു പലപ്പോഴും ശാരീരികമായ തകരാറുകൾ വിലങ്ങു തടിയാകാറുണ്ട്. ഇത്തരത്തിൽ സ്ത്രീക...