Wednesday 4 December 2019

നിങ്ങൾക്ക് എപ്പോൾ വന്ധ്യതാ പരിശോധന ആവശ്യമാണ്?

ജീവിതശൈലിയിലും തൊഴില്‍രീതിയിലുമുണ്ടായ വ്യത്യാസങ്ങളും ഉയർന്നു വരുന്ന മാനസിക സമ്മർദ്ദങ്ങളും പുതിയ തലമുറയിൽ വന്ധ്യത ഉയർത്തുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ജങ്ക് ഫുഡിന്റെയും ഫാസ്റ്റ് ഫുഡിന്റെയും സ്വാധീനം, വൈകിയുള്ള വിവാഹം, മാനസിക-ശാരീരിക സമ്മർദ്ദം കൂടുതലുള്ള ജോലി, പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങൾ എന്നിവ ദമ്പതികളിലെ സന്താനോത്പാദന ക്ഷമതയെ സാരമായി ബാധിക്കുന്നുണ്ട്. പലപ്പോഴും ജീവിത തിരക്കുകളുടെ ഇടയിൽ തങ്ങൾ വന്ധ്യതക്ക് അധീതരാണോ എന്ന് നോക്കാൻ ആരും ശ്രദ്ധിക്കാറില്ല. കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചു ഒരു കുഞ്ഞിന് വേണ്ടി പരിശ്രമിക്കുമ്പോഴാണ് ഇതിനെക്കുറിച്ച് പലരും ആലോചിക്കുന്നത് തന്നെ. അപ്പോഴേക്കും കാലം ഒരുപാട് മുന്നോട്ടു പോയിട്ടുമുണ്ടാകും. കൃത്യസമയത്ത് പരിശോധനകൾ നടത്തി, ആവശ്യമെങ്കിൽ ഫലപ്രദമായ ചികിത്സകൾ നടത്തി വന്ധ്യതാ എന്ന വെല്ലുവിളിയെ നേരിടാൻ സാധിക്കും.
infertility

എപ്പോഴാണ് വന്ധ്യതാ പരിശോധന വേണ്ടത്?
വിവാഹം കഴിഞ്ഞു ഒരു വർഷമോ അതിൽ അധികമോ ആയിട്ടും നിരന്തരമായി ശ്രമിച്ചിട്ടും ഗർഭം ധരിക്കുന്നില്ലെങ്കിൽ വന്ധ്യതാ പരിശോധന നടത്തേണ്ടത് ആവശ്യമാണ്. എന്നാൽ മറ്റു ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടും വന്ധ്യതാ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾക്കോ നിങ്ങളുടെ പങ്കാളിക്കോ ഉണ്ടെങ്കിൽ ഉടനെ വൈദ്യസഹായം തേടുന്നതാണ് നല്ലത്.

ഗർഭപാത്രത്തിനു പുറത്തുള്ള ഗർഭ ധാരണം അഥവാ എക്ടോപിക് പ്രെഗ്നൻസി
ഗർഭപാത്രത്തിനു പകരം ഗർഭം ധരിക്കുന്നത് ചിലപ്പോൾ അണ്ഡം വഹിക്കുന്ന കുഴലിലോ അല്ലെങ്കിൽ അണ്ടാശയത്തിൽ തന്നെയോ ആകും. ഇത്തരം അവസ്ഥകളെ പറയുന്നതാണ് എക്ടോപിക് പ്രെഗ്നൻസി അഥവാ ഗർഭപാത്രത്തിനു പുറത്തുള്ള ഗർഭ ധാരണം. ഗർഭപാത്രം പോലെ പത്തു മാസം പോയിട്ട് രണ്ടു മാസം ഗർഭം വഹിക്കാനുള്ള ശേഷി ഇവയ്ക്കില്ല. അതുകൊണ്ടു തന്നെ മേല്പറഞ്ഞ ഭാഗങ്ങൾ പൊട്ടി രക്തസ്രാവം മൂലം ജീവഹാനി വരെ ഉണ്ടായേക്കാം. ഒരു തവണ ആർത്തവം വരാതെ ഇരിക്കുമ്പോൾ തന്നെ കൃത്യമായ പരിശോധന നടത്തി ഗർഭധാരണം ഉറപ്പു വരുത്തേണ്ടത് ആവശ്യമാണ്. 

ക്രമം തെറ്റിയ ആർത്തവം
ക്രമം തെറ്റിയ ആർത്തവം പലപ്പോഴും വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. ഓവുലേഷൻ കുറവോ അല്ലെങ്കിൽ ക്രമം തെറ്റിയ ഓവുലേഷനുമാണ് വന്ധ്യതയ്ക്ക് വഴിവയ്ക്കുന്നത്. ഇത്തരത്തിൽ ക്രമം തെറ്റിയ ആർത്തവം ഉണ്ടാവുമ്പോൾ വൈദ്യസഹായം തേടി ആവശ്യമായ ടെസ്റ്റുകൾ നടത്തണം. 

പെൽവിക് ഇൻഫ്ളമേഷൻ 
ഗർഭപാത്രത്തിലും ഓവറിയിലും ഫാലോപ്പിയാണ് ട്യൂബുകളിലും വരുന്ന അണുബാധ ആണ് പെൽവിക് ഇൻഫ്ളമേഷൻ. കടുത്ത വേദന പെൽവിക് ഇൻഫ്ളമേഷന്റെ ലക്ഷണമാണ്. വന്ധ്യതയുടെ മറ്റൊരു കാരണമാണ് ഈ രോഗാവസ്ഥ. അസഹനീയമായ വേദന ഉണ്ടെങ്കിൽ വന്ധ്യതാ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

തുടർച്ചയായ ഗർഭം അലസൽ 
രണ്ടിൽ കൂടുതൽ തവണ ഗർഭം അലസിയാൽ നിർബന്ധമായും വന്ധ്യതാ പരിശോധന നടത്തണം. മറഞ്ഞിരിക്കുന്ന രോഗങ്ങളും ഗർഭമലസലിന് കാരണമാകാം. ഇത് കണ്ടു പിടിച്ച ചികിത്സ നൽകാൻ വന്ധ്യതാ പരിശോധന സഹായിക്കും. 

തൈറോയ്ഡ്
തൈറോയ്ഡ് ഹോർമോർണിന്റെ കുറവ് അണ്ഡം ഉത്പാദനത്തിന് തടസ്സമായേക്കാം. ഹൈപോതൈറോയ്ഡിസം പോലുള്ള രോഗങ്ങൾ മൂലം ഒളിഞ്ഞിരിക്കുന്ന ശാരീരിക അവസ്ഥകളും വന്ധ്യതയ്ക്ക് കാരണമാണ്. ഇവയ്ക്കു കൃത്യമായ ചികിത്സ നൽകാൻ വന്ധ്യതാ പരിശോധന ആവശ്യമാണ്. 

വൃഷ്ണങ്ങൾക്കു പരിക്ക് പറ്റുമ്പോൾ
വൃഷ്ണങ്ങളിലേൽക്കുന്ന പരിക്ക് പുരുഷ വന്ധ്യത ഉയർത്തുന്നു. പലപ്പോഴും ലൈംഗീക തൃഷ്ണയില്ലായ്മ, സ്‌ഖലനത്തിനുള്ള തടസം എന്നിവയ്ക്ക് വൃഷ്ണങ്ങളിലെ പരിക്ക് കാരണമാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിലും വന്ധ്യതാ പരിശോധന ആവശ്യമാണ്.


വെരിക്കോസിൽസ് 
വൃഷ്ണങ്ങളിൽ വെരിക്കോസിൽസ് ബാധിക്കുന്നതും പുരുഷ വന്ധ്യതയുടെ ഒരു പ്രധാന കാരണമാണ്. വൃഷ്ണങ്ങളിൽ കഠിനമായ വേദന,  സ്‌ഖലനത്തിനുള്ള തടസം എന്നിവ അനുഭവപ്പെട്ടാൽ ഉടനെ വൈദ്യസഹായം തേടുകയും വന്ധ്യതാ പരിശോധന നടത്തുകയും വേണം.


Visit Us: arcivf.com
Mail Us: arc.flagship1@gmail.com
Book an appointment: arcivf.com/make-an-appointment

ഫൈബ്രോയിഡുകൾ ഉണ്ടെങ്കിൽ ഗർഭധാരണം സാധ്യമാകുമോ?

ഗർഭം ധരിച്ചു ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള സ്ത്രീകളുടെ സ്വപ്നത്തിനു പലപ്പോഴും ശാരീരികമായ തകരാറുകൾ വിലങ്ങു തടിയാകാറുണ്ട്. ഇത്തരത്തിൽ സ്ത്രീക...