Monday 16 March 2020

ഫൈബ്രോയിഡുകൾ ഉണ്ടെങ്കിൽ ഗർഭധാരണം സാധ്യമാകുമോ?

ഗർഭം ധരിച്ചു ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള സ്ത്രീകളുടെ സ്വപ്നത്തിനു പലപ്പോഴും ശാരീരികമായ തകരാറുകൾ വിലങ്ങു തടിയാകാറുണ്ട്. ഇത്തരത്തിൽ സ്ത്രീകൾ ഭയക്കുന്ന ഒരു പ്രശ്നമാണ് ഫൈബ്രോയിഡുകള്‍. ഗര്‍ഭാശയ ഭിത്തികളിലുണ്ടാവുന്ന അസ്വാഭാവിക വളര്‍ച്ചയാണ് ഫൈബ്രോയിഡുകള്‍ അഥവാ ഗര്‍ഭാശയ മുഴകള്‍. പൊതുവെ അപകടകാരികളല്ലാത്ത ഈ ഫ്രൈബ്രോയിഡുകള്‍ ഗര്‍ഭാശയ ഭിത്തിക്ക് പുറത്തും ഗര്‍ഭാശയ ഭിത്തിയിലും രൂപപ്പെടാറുണ്ട്. വിവാഹത്തിന് മുൻപോ അല്ലെങ്കിൽ വിവാഹ ശേഷമോ ഗർഭാശയ മുഴകൾ കണ്ടെത്തുമ്പോൾ തനിക്ക് ഗർഭധാരണം സാധ്യമാകുമോ എന്ന ചിന്ത സ്ത്രീകളെ അലട്ടാറുണ്ട്. ഈ ചിന്തകൾക്കുള്ള ഉത്തരമാണ് ഇനി പറയുന്നത്.

 Uterine Fibroid

എന്താണ് ഫ്രൈബ്രോയിഡുകള്‍?  

ഗര്‍ഭപാത്രത്തിന്റെ പേശികളില്‍ നിന്നും ഉത്ഭവിക്കുന്ന മുഴകളാണ് ഫ്രൈബ്രോയിഡുകള്‍. 20നും 40നും ഇടയില്‍ പ്രായമുള്ളവരിലാണ് ഈ ഫ്രൈബ്രോയിഡുകള്‍ കൂടുതലായി കണ്ടുവരുന്നത്. പ്രായഭേദമന്യേ ഫ്രൈബ്രോയിഡുകള്‍ കൂടുന്നതിനുള്ള പ്രധാനകാരണം ജീവിതശൈലി തന്നെയാണ്. പൊണ്ണത്തടിയുള്ള സ്ത്രീകളില്‍, റെഡ് മീറ്റ് കൂടുതലായി കഴിക്കുന്നവരില്‍, ആര്‍ത്തവം വൈകിയെത്തുന്ന സ്ത്രീകള്‍ തുടങ്ങിയവരിലാണ് ഫ്രൈബ്രോയിഡ് മുഴകള്‍ കൂടുതലായി കാണുന്നത്.

ഫൈബ്രോയിഡിന്റെ പ്രധാന ലക്ഷണങ്ങൾ 

ആര്‍ത്തവ ചക്രത്തിന്‍റെ ദൈര്‍ഘ്യം കുറഞ്ഞ് വരിക, ആര്‍ത്തവ വേദന ദീര്‍ഘിക്കുക, ആര്‍ത്തവ രക്തത്തിന്‍റെ തോത് കൂടുക എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍‍‍. ഫൈബ്രോയിഡുകൾ ആന്തരിക ഭിത്തിയോട് ചേര്‍ന്ന് ഉണ്ടാകുന്ന ഘട്ടങ്ങളില്‍ ആണ് രക്തസ്രാവ തോത് വര്‍ദ്ധിക്കുന്നത്. മുഴകളുടെ സ്ഥാനം, വലുപ്പം എന്നിവ അനുസരിച്ചും, സമീപ അവയവങ്ങളില്‍ അവ ചെലുത്തുന്ന സമ്മര്‍ദ്ദം അനുസരിച്ചും ആണ് രോഗിക്ക് ഓരോ പ്രയാസങ്ങള്‍ അനുഭവപ്പെടുന്നത്.

മുഴകളുടെ വലുപ്പം കൂടുമ്പോള്‍ നടുവിന്‍റെ കീഴ്‌ ഭാഗത്ത് വേദന, വയറിന്‍റെ അടിഭാഗത്ത് ഭാരം, സംഭോഗത്തോടുള്ള താല്‍പര്യ കുറവ് എന്നിവയും അനുഭവപ്പെടും. പേശി നാരുകളില്‍ നിന്നു ആരംഭിക്കുന്ന മുഴകള്‍ ഗര്‍ഭാശയത്തിന് പുറത്തോട്ട് വളര്‍ന്നാല്‍ അത് മല മൂത്ര വിസര്‍ജനത്തിന് പ്രയാസങ്ങള്‍ സൃഷ്ടിക്കും.

ഫൈബ്രോയിഡുകൾ ഗർഭധാരണത്തെ ബാധിക്കുമോ?

സാധാരണ ഗതിയിൽ ഫൈബ്രോയിഡുകൾ ഗർഭധാരണത്തെ കാര്യമായി ബാധിക്കാറില്ല. എന്നാൽ ഫൈബ്രോയിഡുകൾ രൂപപ്പെട്ട സ്ഥലം മുഴകളുടെ വലുപ്പം എന്നിവ ചില സന്ദർഭങ്ങളിൽ ഗർഭ ധാരണത്തെ സ്വാധീനിക്കാറുണ്ട്. 

ചെറുതും ഗർഭ പാത്രത്തിനു പുറത്തു വളരുന്ന ഫൈബ്രോയ്ഡ് മുഴകൾ ഗർഭധാരണത്തെ ബാധിക്കാറില്ല. എന്നാൽ ഫാലോപ്പിയൻ ട്യൂബുകളുടെ അടുത്തോ ഗർഭപാത്രത്തിന്റെ ഉള്ളിലോ വളരുന്ന ഫൈബ്രോയിഡുകൾ ഗർഭധാരണത്തെ തടസപ്പെടുത്താൻ സാധ്യതയുണ്ട്. യൂട്രസ്സ് ലൈനിങ്ങിൽ വളരുന്ന 5 സെന്റിമീറ്ററിൽ കൂടുതൽ വലുപ്പമുള്ള മുഴകളും അപകടകാരികളാണ്. ഇവ ഗർഭപാത്രത്തിന്റെ സ്ഥാന വ്യതിയാനത്തിനും അതുമൂലം അണ്ഡം ഫാലോപ്പിയൻ ട്യൂബുകളിലേക്കു എത്തുന്നതിനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു.

മുഴ വളര്‍ന്ന് ഗര്‍ഭാശയത്തില്‍ നിറഞ്ഞു നിന്നാല്‍ അത് അമിതമായ രക്തസ്രാവം,ഗര്‍ഭധാരണത്തിന് തടസ്സം, പ്ലാസന്റ ശരിയായ വിധം രൂപപ്പെടാതിക്കുക‍‍, ഗര്‍ഭസ്ഥ ശിശു വിലങ്ങനെ കിടക്കാന്‍ ഇടയാകല്‍, ഗര്‍ഭം അലസല്‍, വിളര്‍ച്ച, നേരത്തെയുള്ള പ്രസവം എന്നിവക്ക് വഴി വെക്കും. നാൽപ്പതു ശതമാനം പേരില്‍ ലക്ഷണങ്ങള്‍ അനുഭവപ്പെടാറില്ല എന്നതും ശ്രദ്ധേയമാണ്. രോഗ ലക്ഷണങ്ങള്‍ കൂടാതെ രോഗിയെ നേരിട്ട് പരിശോധിച്ചും,അള്‍ട്രാസൗണ്ട്, സി.ടി സ്‌കാന്‍, എം.ആര്‍.ഐ എന്നിവ നടത്തിയുള്ള ചിത്രങ്ങളെ ആധാരമാക്കിയും ആണ് ഇപ്പോള്‍ രോഗ നിര്‍ണ്ണയം നടത്തി പോരുന്നത്.

ഫൈബ്രോയിഡുകൾ എങ്ങനെ നീക്കം ചെയ്യാം?

ഫൈബ്രോയിഡുകൾ നീക്കം ചെയ്യാൻ നിരവധി ഉപായങ്ങളുണ്ടെങ്കിലും സാധാരണ ഗതിയിൽ ഇവയെ നിരീക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഗര്‍ഭധാരണത്തിനോ മറ്റു രോഗങ്ങൾക്കോ അസ്വസ്ഥതകൾക്കോ കാരണമാകുന്നെങ്കിൽ ഇവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാവുന്നതാണ്. ഫാലോപ്പിയൻ ട്യൂബുകളുടെ അടുത്തോ ഗർഭപാത്രത്തിന്റെ ഉള്ളിലോ വളരുന്ന ഫൈബ്രോയിഡുകൾ ഹിസ്റ്റോറോസ്കോപിക് മൈമേക്ടമി എന്ന ശസ്ത്രക്രിയ വഴിയാണ് നീക്കം ചെയ്യുന്നത്. ഗർഭപാത്രത്തിന്റെ ഭിത്തിയിലോ യൂട്രസ്സ് ലൈനിങ്ങിന്റെ  പുറത്തോ വളരുന്ന മുഴകൾ ലാപ്പറോസ്കോപിക് മൈമേക്ടമി വഴിയും നീക്കം ചെയ്യാം. സാധാരണയിൽ കവിഞ്ഞ വലിപ്പമുള്ള മുഴകളാണെങ്കിൽ തുറന്ന ശസ്ത്രക്രിയയാണ് പ്രധാനമായും തിരഞ്ഞെടുക്കുന്നത്. 

 uterine fibroid

ഫൈബ്രോയിഡ് മുഴകൾ നിങ്ങളെ ഉത്കണ്ഠാകുലരാക്കുന്നെങ്കിൽ ഉടൻ തന്നെ എആർസി ഐവിഫ്  സെന്ററിൽ വിദഗ്ധ ചികിത്സ തേടൂ.

Visit Us: arcivf.com
Mail Us: arc.flagship1@gmail.com
Book an appointment: arcivf.com/make-an-appointment

ഫൈബ്രോയിഡുകൾ ഉണ്ടെങ്കിൽ ഗർഭധാരണം സാധ്യമാകുമോ?

ഗർഭം ധരിച്ചു ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള സ്ത്രീകളുടെ സ്വപ്നത്തിനു പലപ്പോഴും ശാരീരികമായ തകരാറുകൾ വിലങ്ങു തടിയാകാറുണ്ട്. ഇത്തരത്തിൽ സ്ത്രീക...