Monday, 16 March 2020

ഫൈബ്രോയിഡുകൾ ഉണ്ടെങ്കിൽ ഗർഭധാരണം സാധ്യമാകുമോ?

ഗർഭം ധരിച്ചു ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള സ്ത്രീകളുടെ സ്വപ്നത്തിനു പലപ്പോഴും ശാരീരികമായ തകരാറുകൾ വിലങ്ങു തടിയാകാറുണ്ട്. ഇത്തരത്തിൽ സ്ത്രീകൾ ഭയക്കുന്ന ഒരു പ്രശ്നമാണ് ഫൈബ്രോയിഡുകള്‍. ഗര്‍ഭാശയ ഭിത്തികളിലുണ്ടാവുന്ന അസ്വാഭാവിക വളര്‍ച്ചയാണ് ഫൈബ്രോയിഡുകള്‍ അഥവാ ഗര്‍ഭാശയ മുഴകള്‍. പൊതുവെ അപകടകാരികളല്ലാത്ത ഈ ഫ്രൈബ്രോയിഡുകള്‍ ഗര്‍ഭാശയ ഭിത്തിക്ക് പുറത്തും ഗര്‍ഭാശയ ഭിത്തിയിലും രൂപപ്പെടാറുണ്ട്. വിവാഹത്തിന് മുൻപോ അല്ലെങ്കിൽ വിവാഹ ശേഷമോ ഗർഭാശയ മുഴകൾ കണ്ടെത്തുമ്പോൾ തനിക്ക് ഗർഭധാരണം സാധ്യമാകുമോ എന്ന ചിന്ത സ്ത്രീകളെ അലട്ടാറുണ്ട്. ഈ ചിന്തകൾക്കുള്ള ഉത്തരമാണ് ഇനി പറയുന്നത്.

 Uterine Fibroid

എന്താണ് ഫ്രൈബ്രോയിഡുകള്‍?  

ഗര്‍ഭപാത്രത്തിന്റെ പേശികളില്‍ നിന്നും ഉത്ഭവിക്കുന്ന മുഴകളാണ് ഫ്രൈബ്രോയിഡുകള്‍. 20നും 40നും ഇടയില്‍ പ്രായമുള്ളവരിലാണ് ഈ ഫ്രൈബ്രോയിഡുകള്‍ കൂടുതലായി കണ്ടുവരുന്നത്. പ്രായഭേദമന്യേ ഫ്രൈബ്രോയിഡുകള്‍ കൂടുന്നതിനുള്ള പ്രധാനകാരണം ജീവിതശൈലി തന്നെയാണ്. പൊണ്ണത്തടിയുള്ള സ്ത്രീകളില്‍, റെഡ് മീറ്റ് കൂടുതലായി കഴിക്കുന്നവരില്‍, ആര്‍ത്തവം വൈകിയെത്തുന്ന സ്ത്രീകള്‍ തുടങ്ങിയവരിലാണ് ഫ്രൈബ്രോയിഡ് മുഴകള്‍ കൂടുതലായി കാണുന്നത്.

ഫൈബ്രോയിഡിന്റെ പ്രധാന ലക്ഷണങ്ങൾ 

ആര്‍ത്തവ ചക്രത്തിന്‍റെ ദൈര്‍ഘ്യം കുറഞ്ഞ് വരിക, ആര്‍ത്തവ വേദന ദീര്‍ഘിക്കുക, ആര്‍ത്തവ രക്തത്തിന്‍റെ തോത് കൂടുക എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍‍‍. ഫൈബ്രോയിഡുകൾ ആന്തരിക ഭിത്തിയോട് ചേര്‍ന്ന് ഉണ്ടാകുന്ന ഘട്ടങ്ങളില്‍ ആണ് രക്തസ്രാവ തോത് വര്‍ദ്ധിക്കുന്നത്. മുഴകളുടെ സ്ഥാനം, വലുപ്പം എന്നിവ അനുസരിച്ചും, സമീപ അവയവങ്ങളില്‍ അവ ചെലുത്തുന്ന സമ്മര്‍ദ്ദം അനുസരിച്ചും ആണ് രോഗിക്ക് ഓരോ പ്രയാസങ്ങള്‍ അനുഭവപ്പെടുന്നത്.

മുഴകളുടെ വലുപ്പം കൂടുമ്പോള്‍ നടുവിന്‍റെ കീഴ്‌ ഭാഗത്ത് വേദന, വയറിന്‍റെ അടിഭാഗത്ത് ഭാരം, സംഭോഗത്തോടുള്ള താല്‍പര്യ കുറവ് എന്നിവയും അനുഭവപ്പെടും. പേശി നാരുകളില്‍ നിന്നു ആരംഭിക്കുന്ന മുഴകള്‍ ഗര്‍ഭാശയത്തിന് പുറത്തോട്ട് വളര്‍ന്നാല്‍ അത് മല മൂത്ര വിസര്‍ജനത്തിന് പ്രയാസങ്ങള്‍ സൃഷ്ടിക്കും.

ഫൈബ്രോയിഡുകൾ ഗർഭധാരണത്തെ ബാധിക്കുമോ?

സാധാരണ ഗതിയിൽ ഫൈബ്രോയിഡുകൾ ഗർഭധാരണത്തെ കാര്യമായി ബാധിക്കാറില്ല. എന്നാൽ ഫൈബ്രോയിഡുകൾ രൂപപ്പെട്ട സ്ഥലം മുഴകളുടെ വലുപ്പം എന്നിവ ചില സന്ദർഭങ്ങളിൽ ഗർഭ ധാരണത്തെ സ്വാധീനിക്കാറുണ്ട്. 

ചെറുതും ഗർഭ പാത്രത്തിനു പുറത്തു വളരുന്ന ഫൈബ്രോയ്ഡ് മുഴകൾ ഗർഭധാരണത്തെ ബാധിക്കാറില്ല. എന്നാൽ ഫാലോപ്പിയൻ ട്യൂബുകളുടെ അടുത്തോ ഗർഭപാത്രത്തിന്റെ ഉള്ളിലോ വളരുന്ന ഫൈബ്രോയിഡുകൾ ഗർഭധാരണത്തെ തടസപ്പെടുത്താൻ സാധ്യതയുണ്ട്. യൂട്രസ്സ് ലൈനിങ്ങിൽ വളരുന്ന 5 സെന്റിമീറ്ററിൽ കൂടുതൽ വലുപ്പമുള്ള മുഴകളും അപകടകാരികളാണ്. ഇവ ഗർഭപാത്രത്തിന്റെ സ്ഥാന വ്യതിയാനത്തിനും അതുമൂലം അണ്ഡം ഫാലോപ്പിയൻ ട്യൂബുകളിലേക്കു എത്തുന്നതിനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു.

മുഴ വളര്‍ന്ന് ഗര്‍ഭാശയത്തില്‍ നിറഞ്ഞു നിന്നാല്‍ അത് അമിതമായ രക്തസ്രാവം,ഗര്‍ഭധാരണത്തിന് തടസ്സം, പ്ലാസന്റ ശരിയായ വിധം രൂപപ്പെടാതിക്കുക‍‍, ഗര്‍ഭസ്ഥ ശിശു വിലങ്ങനെ കിടക്കാന്‍ ഇടയാകല്‍, ഗര്‍ഭം അലസല്‍, വിളര്‍ച്ച, നേരത്തെയുള്ള പ്രസവം എന്നിവക്ക് വഴി വെക്കും. നാൽപ്പതു ശതമാനം പേരില്‍ ലക്ഷണങ്ങള്‍ അനുഭവപ്പെടാറില്ല എന്നതും ശ്രദ്ധേയമാണ്. രോഗ ലക്ഷണങ്ങള്‍ കൂടാതെ രോഗിയെ നേരിട്ട് പരിശോധിച്ചും,അള്‍ട്രാസൗണ്ട്, സി.ടി സ്‌കാന്‍, എം.ആര്‍.ഐ എന്നിവ നടത്തിയുള്ള ചിത്രങ്ങളെ ആധാരമാക്കിയും ആണ് ഇപ്പോള്‍ രോഗ നിര്‍ണ്ണയം നടത്തി പോരുന്നത്.

ഫൈബ്രോയിഡുകൾ എങ്ങനെ നീക്കം ചെയ്യാം?

ഫൈബ്രോയിഡുകൾ നീക്കം ചെയ്യാൻ നിരവധി ഉപായങ്ങളുണ്ടെങ്കിലും സാധാരണ ഗതിയിൽ ഇവയെ നിരീക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഗര്‍ഭധാരണത്തിനോ മറ്റു രോഗങ്ങൾക്കോ അസ്വസ്ഥതകൾക്കോ കാരണമാകുന്നെങ്കിൽ ഇവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാവുന്നതാണ്. ഫാലോപ്പിയൻ ട്യൂബുകളുടെ അടുത്തോ ഗർഭപാത്രത്തിന്റെ ഉള്ളിലോ വളരുന്ന ഫൈബ്രോയിഡുകൾ ഹിസ്റ്റോറോസ്കോപിക് മൈമേക്ടമി എന്ന ശസ്ത്രക്രിയ വഴിയാണ് നീക്കം ചെയ്യുന്നത്. ഗർഭപാത്രത്തിന്റെ ഭിത്തിയിലോ യൂട്രസ്സ് ലൈനിങ്ങിന്റെ  പുറത്തോ വളരുന്ന മുഴകൾ ലാപ്പറോസ്കോപിക് മൈമേക്ടമി വഴിയും നീക്കം ചെയ്യാം. സാധാരണയിൽ കവിഞ്ഞ വലിപ്പമുള്ള മുഴകളാണെങ്കിൽ തുറന്ന ശസ്ത്രക്രിയയാണ് പ്രധാനമായും തിരഞ്ഞെടുക്കുന്നത്. 

 uterine fibroid

ഫൈബ്രോയിഡ് മുഴകൾ നിങ്ങളെ ഉത്കണ്ഠാകുലരാക്കുന്നെങ്കിൽ ഉടൻ തന്നെ എആർസി ഐവിഫ്  സെന്ററിൽ വിദഗ്ധ ചികിത്സ തേടൂ.

Visit Us: arcivf.com
Mail Us: arc.flagship1@gmail.com
Book an appointment: arcivf.com/make-an-appointment

Wednesday, 26 February 2020

ആരോഗ്യമുള്ള കുഞ്ഞുണ്ടാകാൻ അച്ഛനുമുണ്ട് "റോൾ"

ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകേണ്ടത് അമ്മയുടെ മാത്രം കടമയല്ല. അച്ഛനും ഇതിൽ കാര്യമായ പങ്കുണ്ട്. അമ്മയുടെ ഉദരത്തിൽ കുഞ്ഞു ഉരുവാകുന്നതിനു മുൻപേ ആരോഗ്യമുള്ള ബീജം ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്. ഇതിൽ പുരുഷനു മാത്രമേ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ. 


പുരുഷന്റെ ജീവിതശൈലി അവന്റെ പ്രത്യുത്പാദനത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അനാരോഗ്യപരമായ ഓരോ ശീലങ്ങളും ബീജത്തിന്റെ നിലവാരത്തെ സാരമായി ബാധിക്കുന്നു. നല്ല ജീവിത ശൈലികൾ പിന്തുടരുന്നത് ബീജത്തിന്റെ ആരോഗ്യവും എണ്ണവും വർധിപ്പിക്കുന്നതിന് നൽകുന്ന സഹായം ചെറുതൊന്നുമല്ല.   

പുരുഷ ബീജത്തിന്റെ എണ്ണവും ആരോഗ്യവും കുറയുന്നതിനു പ്രധാനമായും കാര്യമായ അഞ്ചുകാര്യങ്ങളാണ് ഇനി പറയുന്നത്. 

പുകവലിയും മദ്യപാനവും: ബീജത്തിന്റെ ആരോഗ്യം കുറയുന്നതിനും ഹോര്‍മോണ്‍ തകരാറിനും ഉദ്ധാരണം സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കും പുകവലി കാരണമാകും. 

സ്മാര്‍ട്ട് ഫോണ്‍ മൂലമുള്ള റേഡിയേഷന്‍: സ്മാർട്ഫോണിന്റെ അമിതമായ ഉപയോഗവും അത് പോക്കറ്റിൽ ഇടുന്നതും ശരീരത്തിന് ഹാനീകരമാണ്. ഇതിൽ നിന്നുണ്ടാകുന്ന റേഡിയേഷൻ വൃക്ഷങ്ങളുടെ തകരാറിനും കാരണമാകും. ബീജോല്‍പാദനം കുറയും.

വൃഷ്ണങ്ങളിൽ അധികം ചൂടേൽക്കുന്നത്: അമിതമായി വൃക്ഷങ്ങളിൽ ചൂടേൽക്കുന്നത് ഇവയുടെ ആരോഗ്യത്തെയും ബീജങ്ങളുടെ നിലവാരത്തെയും കാര്യമായി ബാധിക്കും. ലാപ്‌ടോപ് മടിയില്‍ വച്ച് ഉപയോഗിക്കുന്നത്, ഇറുകിയ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് തുടങ്ങിയവയാണ് ചൂടേൽക്കാനുള്ള പ്രധാന കാരണം. 

ചില രാസവസ്തുക്കൾ: രാസവസ്തുക്കൾ അടങ്ങിയ സോപ്പുകള്‍ ശരീരത്തില്‍, പ്രത്യേകിച്ച് പുരുഷ അവയവത്തില്‍ ഉപയോഗിച്ചാല്‍ ബീജത്തിന്റെ  ആരോഗ്യത്തെ ബാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

അമിതഭാരം: ബീജത്തിന്റെ ആരോഗ്യത്തിന് കാര്യമായി ബാധിക്കുന്ന പ്രശ്നമാണ് അമിതഭാരം. പുരുഷ വന്ധ്യതയ്ക്കും മറ്റു ലൈംഗിക പ്രശ്നങ്ങൾക്കും  അമിതഭാരം ഒരു പ്രധാന കാരണമാണ്.

കൃത്യമായ ആരോഗ്യ പരിപാലനവും നല്ല ജീവിത രീതികളും ശീലമാക്കുന്നത് നിങ്ങളുടെ പ്രത്യുത്പാദന ശേഷിയിൽ കാര്യമായ പുരോഗമനത്തിനും ബീജങ്ങളുടെ മികച്ച ഗുണനിലവാരത്തിനും കാരണമാകും. ഇത്തരത്തിലുള്ള 5 ശീലങ്ങളാണ് ഇനി പറയുന്നത്.

  • പുകവലി-മദ്യപാനം തുടങ്ങിയ ശീലങ്ങളോട് വിട പറയുക
  • സ്മാർട്ഫോണുകളുടെ അമിതോപയോഗം കുറക്കുക
  • മിതമായതും പോഷക സമൃദ്ധവുമായ ഭക്ഷണ രീതി പിന്തുടരുക
  • കൃത്യമായി വ്യായാമം ചെയ്യുക 
  • അമിതഭാരം കുറക്കുക
  • വൃഷ്ണങ്ങൾക്കു ചൂടേൽക്കുന്ന അവസ്ഥകൾ പരമാവധി ഒഴിവാക്കുക 
  • മാനസികപിരിമുറുക്കം ഒഴിവാക്കുക 


കൃത്യമായ ഇടവേളകളിൽ വൈദ്യ സഹായം തേടുന്നതും ഉത്തമമായിരിക്കും. കൂടുതൽ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി എആർസി ഫെർട്ടിലിറ്റി സെന്ററിനെ സമീപിക്കൂ.

Visit Us: arcivf.com
Mail Us: arc.flagship1@gmail.com
Book an appointment: arcivf.com/make-an-appointment

Thursday, 2 January 2020

ഇനി നിങ്ങൾക്കും ഒരു കൺമണിയെ സ്വപ്നം കാണാം... കാത്തിരിക്കാം

ജന്മം കൊണ്ട് തനിക്കു ലഭിച്ച ശരീരത്തിന് നേരെ വിപരീതമായ മനസും വ്യക്ത്വിത്വവുമായി ജീവിക്കേണ്ടി വരുന്നവരാണ് ട്രാൻസ്ജെൻഡർസ് അഥവാ ഭിന്നലിംഗക്കാർ. സമൂഹത്തിന്റെയും നിയമത്തിന്റെയും കാഴ്ചപ്പാട് മാറിയതോടെ ഇന്ന് ഇവർ സ്വന്തം വ്യക്തിത്വം സധൈര്യം സ്വീകരിക്കുന്നു. വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും തികഞ്ഞ ഒരു സ്ത്രീയായി അല്ലെങ്കിൽ പുരുഷനായി മാറുന്നു. ചിലർ വിദഗ്ധമായ വൈദ്യസഹായത്തോടെ (ക്രോസ്സ് സെക്സ് ഹോർമോൺ ചികിത്സ, ശസ്ത്രക്രിയ അല്ലെങ്കിൽ രണ്ടും) ശാരീരികമായും തന്റെ വ്യക്ത്വിത്വം സ്വീകരിക്കുന്നു. 

Infertility

ഇന്ന് സമൂഹത്തിൽ മികച്ച ജോലിയും കുടുംബവും സ്വപ്നങ്ങളുമായി ജീവിക്കുന്ന ഭിന്നലിംഗക്കാർ നിരവധിയാണ്. എന്നാൽ ഇവർക്ക് മുൻപിൽ അവതരിക്കുന്ന ഒരു മാനസിക സമ്മർദ്ദമുണ്ട്. ഒരിക്കൽ താലോലിക്കാനും ഓമനിച്ചു വളർത്താനും ഒരു കുഞ്ഞു വേണമെന്ന് തോന്നിയാൽ എന്തു ചെയ്യും?

എന്തു ചെയ്യണം?

ഭൂരിഭാഗം പേരും ഒരു കുഞ്ഞെന്നത് ഒരിക്കലും സാധ്യമാകാത്ത ഒരു സ്വപ്നം എന്ന് വിശ്വസിച്ചു ജീവിക്കാനാണ് ശ്രമിക്കുക. എന്നാൽ അങ്ങനെ സഫലമാകാത്ത സ്വപനം എന്ന് പറയാൻ വരട്ടെ. സാങ്കേതിക വിദ്യയുടെയും വിദഗ്ധ ചികിത്സയുടെയും സഹായത്തോടെ ഇനി ഈ സ്വപനം പൂർത്തീകരിക്കാം. 

ലിംഗമാറ്റ ചികിത്സകൾ ഫെർട്ടിലിറ്റിയെ കാര്യമായി ഭാധിക്കാറുണ്ട്‌. ചികിത്സയിലൂടെ പൂർണമായും മറ്റു ലിംഗത്തിലേക്കു മാറിയ വ്യക്തികൾ പിന്നീട്  പലപ്പോഴും തങ്ങളുടെ വന്ധ്യതയെ ഓർത്തു വേദനിക്കാറുണ്ട്. അതുകൊണ്ട് ഭാവിയിൽ ലിംഗമാറ്റ ചികിത്സ നടത്താൻ ഉദ്ദേശിക്കുന്നവർ വിദഗ്ധാഭിപ്രായം തേടുന്നതാണ് ഉചിതം. ഇവർക്ക് തങ്ങളുടെ അണ്ഡമോ ഭീജമോ ശേഖരിച്ചു സംരക്ഷിച്ചു വയ്ക്കാനുള്ള സൗകര്യം നിലവിലുണ്ട്. ഭാവിയിൽ കുഞ്ഞു വേണമെന്ന് തോന്നിയാൽ ഇവ ഉപയോഗിക്കാവുന്നതാണ്. ഇതിനുപയോഗിക്കുന്ന രീതികളാണ് ഇനി പറയുന്നത്.

സ്ത്രീയായി മാറിയവർക്ക്;


പുരുഷനിൽ നിന്ന് സ്ത്രീയായി മാറിയവർക്കു ക്രയോപ്രെസെർവഷൻ എന്ന രീതി ഉപയോഗിച്ചു ഭീജം സംരക്ഷിച്ചു വയ്ക്കാവുന്നതാണ്. ഈസ്ട്രജൻ ഹോർമോൺ സ്വീകരിച്ചു തുടങ്ങുന്നതിലും മുൻപാണ് ഇത് ചെയ്ത് തുടങ്ങേണ്ടത്.

ഇൻട്രാ യൂറ്ററിൻ ഇൻസെമിനേഷൻ  അഥവാ ഐയുഐ വഴിയും ഭീജം ശേഖരിക്കാവുന്നതാണ്. ഇത്തരത്തിൽ ശേഖരിച്ച ബീജം, മറ്റൊരാളുടെ അണ്ഡം (ഡോണർ എഗ്ഗ്) ഉപയോഗിച്ചു സറോഗേറ്റ് യൂട്രസ് (വാടക ഗർഭപാത്രം) ന്റെ സഹായത്താൽ ഗർഭധാരണം സാധ്യമാകും. ഐവിഎഫ് പ്രക്രിയ വഴിയും ഇത്തരത്തിൽ ഗർഭധാരണം സാധ്യമാണ്. 

IVF

ഗർഭപാത്രം കൃത്രിമമായി വച്ച് പിടിപ്പിച്ചും ഗർഭധാരണം സാധ്യമാണ്. എന്നാൽ ഈ പ്രക്രിയ ഏറെ സംഗീർണവും അപകടസാധ്യതകൾ ഏറെ ഉള്ളതും എത്രത്തോളം വിജയകരമാകും എന്ന് മനസിലാക്കാൻ പ്രയാസമുള്ളതുമാണ്.

പുരുഷനായി മാറിയവർക്ക്: 

സ്ത്രീയിൽ നിന്ന് പുരുഷനായി മാറിയവർക്ക് മുൻപ് സൂചിപ്പിച്ചതുപോലെ ക്രയോപ്രെസെർവഷൻ മുഖേന അണ്ഡം ശേഖരിച്ചു വയ്ക്കാവുന്നതാണ്. ജീവിത പങ്കാളിയുടെ ഭീജം ഇത്തരത്തിൽ മുൻപ് ശേഖരിച്ചിട്ടുണ്ടെങ്കിൽ അത് ഉപയോഗിച്ച് മറ്റൊരാളുടെ ഗർഭപാത്രത്തിൽ ഗർഭം ധരിക്കാം. അണ്ഡം ശേഖരിക്കുന്ന വ്യക്തിക്ക് ഗർഭപാത്രമുണ്ടെങ്കിൽ ആളുടെ ആരോഗ്യവും സമ്മതവും അനുസരിച്ചു അതിൽ തന്നെ ഗർഭധാരണം സാധ്യമാകുന്നതാണ്.

ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവരാണെങ്കിൽ ഡോണർ അണ്ഡവും ഡോണർ ഭീജവും ഉപയോഗിച്ച് വാടക ഗർഭപാത്രത്തിന്റെ സഹായത്തോടെ ഗർഭം ധരിക്കാം.

നിങ്ങൾ ഒരു ഭിന്നലിംഗത്തിൽ പെട്ട ആളാണോ? ഒരു കുഞ്ഞിന് മാതാവാകാൻ അല്ലെങ്കിൽ പിതാവാകാൻ നിങ്ങൾ കൊതിക്കുന്നുവെങ്കിൽ ഒരു ഫെർട്ടിലിറ്റി വിദഗ്ധന്റെ സഹായത്തോടെ നിങ്ങളുടെ സ്വപ്നം സഫലമാക്കാം

https://www.arcivf.com/contact-us
Visit Us: arcivf.com
Mail Us: arc.flagship1@gmail.com
Book an appointment: arcivf.com/make-an-appointment

Wednesday, 4 December 2019

നിങ്ങൾക്ക് എപ്പോൾ വന്ധ്യതാ പരിശോധന ആവശ്യമാണ്?

ജീവിതശൈലിയിലും തൊഴില്‍രീതിയിലുമുണ്ടായ വ്യത്യാസങ്ങളും ഉയർന്നു വരുന്ന മാനസിക സമ്മർദ്ദങ്ങളും പുതിയ തലമുറയിൽ വന്ധ്യത ഉയർത്തുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ജങ്ക് ഫുഡിന്റെയും ഫാസ്റ്റ് ഫുഡിന്റെയും സ്വാധീനം, വൈകിയുള്ള വിവാഹം, മാനസിക-ശാരീരിക സമ്മർദ്ദം കൂടുതലുള്ള ജോലി, പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങൾ എന്നിവ ദമ്പതികളിലെ സന്താനോത്പാദന ക്ഷമതയെ സാരമായി ബാധിക്കുന്നുണ്ട്. പലപ്പോഴും ജീവിത തിരക്കുകളുടെ ഇടയിൽ തങ്ങൾ വന്ധ്യതക്ക് അധീതരാണോ എന്ന് നോക്കാൻ ആരും ശ്രദ്ധിക്കാറില്ല. കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചു ഒരു കുഞ്ഞിന് വേണ്ടി പരിശ്രമിക്കുമ്പോഴാണ് ഇതിനെക്കുറിച്ച് പലരും ആലോചിക്കുന്നത് തന്നെ. അപ്പോഴേക്കും കാലം ഒരുപാട് മുന്നോട്ടു പോയിട്ടുമുണ്ടാകും. കൃത്യസമയത്ത് പരിശോധനകൾ നടത്തി, ആവശ്യമെങ്കിൽ ഫലപ്രദമായ ചികിത്സകൾ നടത്തി വന്ധ്യതാ എന്ന വെല്ലുവിളിയെ നേരിടാൻ സാധിക്കും.
infertility

എപ്പോഴാണ് വന്ധ്യതാ പരിശോധന വേണ്ടത്?
വിവാഹം കഴിഞ്ഞു ഒരു വർഷമോ അതിൽ അധികമോ ആയിട്ടും നിരന്തരമായി ശ്രമിച്ചിട്ടും ഗർഭം ധരിക്കുന്നില്ലെങ്കിൽ വന്ധ്യതാ പരിശോധന നടത്തേണ്ടത് ആവശ്യമാണ്. എന്നാൽ മറ്റു ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടും വന്ധ്യതാ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾക്കോ നിങ്ങളുടെ പങ്കാളിക്കോ ഉണ്ടെങ്കിൽ ഉടനെ വൈദ്യസഹായം തേടുന്നതാണ് നല്ലത്.

ഗർഭപാത്രത്തിനു പുറത്തുള്ള ഗർഭ ധാരണം അഥവാ എക്ടോപിക് പ്രെഗ്നൻസി
ഗർഭപാത്രത്തിനു പകരം ഗർഭം ധരിക്കുന്നത് ചിലപ്പോൾ അണ്ഡം വഹിക്കുന്ന കുഴലിലോ അല്ലെങ്കിൽ അണ്ടാശയത്തിൽ തന്നെയോ ആകും. ഇത്തരം അവസ്ഥകളെ പറയുന്നതാണ് എക്ടോപിക് പ്രെഗ്നൻസി അഥവാ ഗർഭപാത്രത്തിനു പുറത്തുള്ള ഗർഭ ധാരണം. ഗർഭപാത്രം പോലെ പത്തു മാസം പോയിട്ട് രണ്ടു മാസം ഗർഭം വഹിക്കാനുള്ള ശേഷി ഇവയ്ക്കില്ല. അതുകൊണ്ടു തന്നെ മേല്പറഞ്ഞ ഭാഗങ്ങൾ പൊട്ടി രക്തസ്രാവം മൂലം ജീവഹാനി വരെ ഉണ്ടായേക്കാം. ഒരു തവണ ആർത്തവം വരാതെ ഇരിക്കുമ്പോൾ തന്നെ കൃത്യമായ പരിശോധന നടത്തി ഗർഭധാരണം ഉറപ്പു വരുത്തേണ്ടത് ആവശ്യമാണ്. 

ക്രമം തെറ്റിയ ആർത്തവം
ക്രമം തെറ്റിയ ആർത്തവം പലപ്പോഴും വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. ഓവുലേഷൻ കുറവോ അല്ലെങ്കിൽ ക്രമം തെറ്റിയ ഓവുലേഷനുമാണ് വന്ധ്യതയ്ക്ക് വഴിവയ്ക്കുന്നത്. ഇത്തരത്തിൽ ക്രമം തെറ്റിയ ആർത്തവം ഉണ്ടാവുമ്പോൾ വൈദ്യസഹായം തേടി ആവശ്യമായ ടെസ്റ്റുകൾ നടത്തണം. 

പെൽവിക് ഇൻഫ്ളമേഷൻ 
ഗർഭപാത്രത്തിലും ഓവറിയിലും ഫാലോപ്പിയാണ് ട്യൂബുകളിലും വരുന്ന അണുബാധ ആണ് പെൽവിക് ഇൻഫ്ളമേഷൻ. കടുത്ത വേദന പെൽവിക് ഇൻഫ്ളമേഷന്റെ ലക്ഷണമാണ്. വന്ധ്യതയുടെ മറ്റൊരു കാരണമാണ് ഈ രോഗാവസ്ഥ. അസഹനീയമായ വേദന ഉണ്ടെങ്കിൽ വന്ധ്യതാ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

തുടർച്ചയായ ഗർഭം അലസൽ 
രണ്ടിൽ കൂടുതൽ തവണ ഗർഭം അലസിയാൽ നിർബന്ധമായും വന്ധ്യതാ പരിശോധന നടത്തണം. മറഞ്ഞിരിക്കുന്ന രോഗങ്ങളും ഗർഭമലസലിന് കാരണമാകാം. ഇത് കണ്ടു പിടിച്ച ചികിത്സ നൽകാൻ വന്ധ്യതാ പരിശോധന സഹായിക്കും. 

തൈറോയ്ഡ്
തൈറോയ്ഡ് ഹോർമോർണിന്റെ കുറവ് അണ്ഡം ഉത്പാദനത്തിന് തടസ്സമായേക്കാം. ഹൈപോതൈറോയ്ഡിസം പോലുള്ള രോഗങ്ങൾ മൂലം ഒളിഞ്ഞിരിക്കുന്ന ശാരീരിക അവസ്ഥകളും വന്ധ്യതയ്ക്ക് കാരണമാണ്. ഇവയ്ക്കു കൃത്യമായ ചികിത്സ നൽകാൻ വന്ധ്യതാ പരിശോധന ആവശ്യമാണ്. 

വൃഷ്ണങ്ങൾക്കു പരിക്ക് പറ്റുമ്പോൾ
വൃഷ്ണങ്ങളിലേൽക്കുന്ന പരിക്ക് പുരുഷ വന്ധ്യത ഉയർത്തുന്നു. പലപ്പോഴും ലൈംഗീക തൃഷ്ണയില്ലായ്മ, സ്‌ഖലനത്തിനുള്ള തടസം എന്നിവയ്ക്ക് വൃഷ്ണങ്ങളിലെ പരിക്ക് കാരണമാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിലും വന്ധ്യതാ പരിശോധന ആവശ്യമാണ്.


വെരിക്കോസിൽസ് 
വൃഷ്ണങ്ങളിൽ വെരിക്കോസിൽസ് ബാധിക്കുന്നതും പുരുഷ വന്ധ്യതയുടെ ഒരു പ്രധാന കാരണമാണ്. വൃഷ്ണങ്ങളിൽ കഠിനമായ വേദന,  സ്‌ഖലനത്തിനുള്ള തടസം എന്നിവ അനുഭവപ്പെട്ടാൽ ഉടനെ വൈദ്യസഹായം തേടുകയും വന്ധ്യതാ പരിശോധന നടത്തുകയും വേണം.


Visit Us: arcivf.com
Mail Us: arc.flagship1@gmail.com
Book an appointment: arcivf.com/make-an-appointment

Friday, 22 November 2019

എന്താണ് ഫാലോപ്പിയൻ ട്യൂബിലെ തടസങ്ങൾ? ഇവ എങ്ങിനെ വന്ധ്യതക്ക് കാരണമാകുന്നു?

ഗർഭാശയം, ഫാലോപ്പിയൻ ട്യൂബ്, ഓവറി തുടങ്ങിയവ ചേരുന്നതാണ് ഒരു സ്ത്രീയുടെ ജനനേന്ദ്രിയ വ്യൂഹം. ഇവയിൽ ഏതെങ്കിലും ഒരു അവയവത്തിനു തടസങ്ങൾ നേരിട്ടാൽ അത് ഗർഭധാരണം തടസ്സപ്പെടുത്തുന്നു. സ്ത്രീകളിലെ രണ്ടു ഓവറികളും ഫാലോപ്പിയൻ ട്യൂബുകൾ വഴിയാണ് ഗർഭപാത്രത്തിനോട് ബന്ധപ്പെടുത്തി ഇരിക്കുന്നത്. ഇവ ഫിംബ്രിയയിലാണ് അവസാനിക്കുന്നതും. ഓവറി അണ്ഡം വിക്ഷേപിക്കുമ്പോൾ അത് ശേഖരിക്കുകയാണ് ഫിംബ്രിയയുടെ ജോലി. ഫാലോപ്പിയൻ ട്യൂബുകൾ തടസം നേരിടുമ്പോൾ ഈ പ്രവർത്തനം നിലയ്ക്കുകയും ഗർഭധാരണം തടസപ്പെടുകയും ചെയ്യുന്നു.

 fallopian tube blockage

സ്ത്രീകളുടെ ഗർഭപാത്രത്തെയും ഓവറികളും ബന്ധിപ്പിക്കുന്ന നേർത്ത ട്യൂബുകളാണ് ഫാലോപ്പിയൻ ട്യൂബുകൾ. ഓവറികളിൽ നിന്നും അണ്ഡത്തെ ഗര്ഭപാത്രത്തിലെത്തിക്കാനും ഭീജത്തിനെ ഗർഭപാത്രത്തിലേക്കു സുഗമമായി എത്തിക്കുകയുമാണ് ഫാലോപ്പിയൻ ട്യൂബുകളുടെ ധർമം. 

ചില സാഹചര്യങ്ങളിൽ ഈ ഫാലോപ്പിയൻ ട്യൂബുകൾ നാശമാവുകയോ തടസപ്പെടുകയോ ചെയ്യാറുണ്ട്. എക്ടോപിക് പ്രെഗ്നൻസി, ലൈംഗീക രോഗങ്ങൾ, പെൽവിക് ഇൻഫ്ളമേറ്ററി ഡിസീസ്, എൻഡോമെട്രിയോസിസ്, ഉദര ശസ്ത്രക്രിയകൾ തുടങ്ങിയവയാണ് ഫാലോപ്പിയൻ ട്യൂബുകളിൽ തടസങ്ങൾ വരാൻ ഉള്ള പ്രധാന കാരണങ്ങൾ. ഇത്തരത്തിൽ ഫാലോപ്പിയൻ ട്യൂബുകൾ തടസപ്പെടുമ്പോൾ വന്ധ്യതക്ക് വരെ കാരണമാകുന്നു. 

ഫാലോപ്പിയൻ ട്യൂബുകളിലെ തടസങ്ങൾ തിരിച്ചറിയാൻ ഉതകുന്ന ലക്ഷണങ്ങൾ പൊതുവെ കുറവാണ്. എന്നിരുന്നാലും തുടർച്ചയായ വയറു വേദന ഒരു പ്രധാന ലക്ഷണമാണ്. തുടർച്ചയായി പരിശ്രമിച്ചിട്ടും ഗർഭധാരണം സാധ്യമാകാത്തതും ഒരു പ്രധാന ലക്ഷണമാണ്.  

പരിഹാരങ്ങൾ  
ഫാലോപ്പിയൻ ട്യൂബുകളുടെ തടസങ്ങളെയും ഉദരസംബന്ധമായ പ്രശ്നങ്ങൾക്കും ഉള്ള ചികിത്സ സാഹചര്യങ്ങൾക്കനുസരിച്ചു വ്യത്യാസപ്പെടുന്നു. ഒരു ലാപ്പറോസ്കോപ്പി മുഘേനയോ ഹിസ്റ്ററോസ്‌കോപ്പി വഴിയോ ഇത്തരം തടസ്സങ്ങളെ ഫലപ്രഹ്‌ദമായി ചികില്സിക്കാവുന്നതാണ്. ഫാലോപ്പിയൻ ട്യൂബുകളിലെ തടസങ്ങളുടെ വ്യാപ്തിയനുസരിച് ശസ്ത്രക്രിയ മുഘേന ഇത് നീക്കം ചെയ്യാവുന്നതാണ്. ലാപ്പറോസ്കോപിക് ശാസ്ത്രകിയ തടങ്ങൾ മാറ്റി ഗർഭധാരണം സുഗമമാക്കാൻ സഹായിക്കുന്നു. നാശമായ കോശങ്ങളെ നീക്കം ചെയ്യുകയും ഫാലോപ്പിയൻ ട്യൂബുകളുടെ അകത്തും പുറത്തും പുതിയൊരു വാതിൽ ഉണ്ടാക്കുകയും ചെയ്യുന്നു. 

 fallopian tube

ചില സന്ദർഭങ്ങളിൽ ശാസ്ത്രക്രിയകൊണ്ടു ഇത്തരം തടസങ്ങൾ നീക്കം ചെയ്യാൻ സാധിക്കില്ല. ഇതിനു പകരം വിദഗ്ധർ ഐവിഎഫ് പ്രക്രിയയാണ് നിർദ്ദേശിക്കുന്നത്. ഹൈഡ്രോസാൽപിങ്സ് അഥവാ ദ്രാവക രൂപത്തിലാണ് ഫാലോപ്പിയൻ ട്യൂബുകൾ തടസപ്പെടുന്നതെങ്കിൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനും ഡോക്ടർ നിർദ്ദേശിക്കാറുണ്ട്. ഈ ദ്രാവകം യൂട്രസിലേക് ചോരുന്നത് തടയാനാണ് ഈ ശസ്ത്രക്രിയ.Visit Us: arcivf.com
Mail Us: arc.flagship1@gmail.com
Book an appointment: arcivf.com/make-an-appointment

Wednesday, 23 October 2019

ഐവിഎഫ്: അറിയേണ്ടതെല്ലാം

വിവാഹശേഹമുള്ള നിമിഷങ്ങൾക്കു ഒന്നുകൂടെ നിറം നല്‌കുന്ന സന്തോഷവാർത്തയാണ് പെണ്ണിന് വിശേഷം ഉണ്ട് എന്നുള്ളത്. നാടൻ ഭാഷ മനസിലാകാത്തവരോട് പെണ്ണ് ഗർഭിണിയായി എന്ന് പറയും. എന്നാൽ ഈ നിറമുള്ള നാളുകൾക്കു മങ്ങലേല്പിക്കാൻ ഒരു പക്ഷെ ഇതേ വിശേഷം എന്ന വാക്കിനു കഴിയും. വിവാഹത്തിന് ശേഷം വിശേഷം ആവാത്ത സ്ത്രീകളുടെ മാനസികാവസ്ഥ അത്ര പെട്ടന്നൊന്നും ഈ ചോദ്യം ചോദിക്കുന്നവർക്കു മനസ്സിലാകണം എന്നില്ല. ഇതിനു തൊട്ടു പിന്നാലെ വരുന്ന മറ്റൊരു ചോദ്യമുണ്ട്. ആർക്കാണ് കുഴപ്പം എന്ന്. സന്താന ഭാഗ്യം ഇല്ലാത്ത ദമ്പതികളുടെ ജീവിതത്തിനെ ഇരുട്ടിലാക്കാൻ ഈ ചോദ്യങ്ങൾ ധാരാളം. പിന്നീടങ്ങോട്ട് പ്രാർത്ഥനയുടെയും വഴിപാടുകളുടെയും ഒരു നീണ്ട നിര തന്നെ ആയിരിക്കും. ഏറ്റവും അവസാനം പിടിവള്ളിയായി വന്ധ്യതാ ചികിത്സ. 

വന്ധ്യതയ്ക്ക് ധാരാളം കാരണങ്ങളും നിരവധി ചികിത്സാരീതികളും ഇന്ന് നിലവിലുണ്ട്, ഐയുഐ IUI (Intra Uterine Insemination), ഐസിഎസ്ഐ (ICSI -Intra Cytoplasmic Sperm Injection), IVF അങ്ങനെ നിരവധി. കൂടുതൽ പേർക്കും വന്ധ്യതാ ചികിത്സ എന്നോ ഐവിഎഫ് എന്നോ കേൾക്കുമ്പോൾ തന്നെ കുറച്ചിലാണ്. ഐവിഎഫിന്റെ സാധ്യതകളെയും ഗുണങ്ങളെയും അറിയാത്തതാണ് ഇതിനു കാരണം. 

എന്താണ് ഐവിഎഫ്?          


കുട്ടികളുണ്ടാകാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് ആശ്വാസമാണ് ഐവിഎഫ്. സ്ത്രീ-പുരുഷ ബീജാണുക്കളെ ശരീരത്തിനു പുറത്തുവച്ചു സംയോജിപ്പിക്കുകയും ഭ്രൂണത്തെ പിന്നീടു ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു ശിശുവായി വളര്‍ത്തിയെടുക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ അഥവാ ഐവിഎഫ്.    
സ്വാഭാവികമായി ഗര്‍ഭധാരണം നടക്കാത്തവരിലും വന്ധ്യതാ ചികിത്സപരാജയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കുട്ടികളുണ്ടാവാന്‍ ഐ.വി.എഫ് സ്വീകരിക്കപ്പെടുന്നത്. ഹോര്‍മോണുകളുടെ സഹായത്തോടെയാണ് സ്ത്രീയുടെ അണ്ഡോല്‍പ്പാദനത്തെ കൃത്രിമമായി നിയന്ത്രിക്കുന്നത്. അങ്ങനെ ഉത്പാദിപ്പിക്കുന്ന കോശങ്ങളുമായി ബീജസങ്കലനം നടത്തുകയും ചെയ്യുന്നു. ഇതിനെ ഗര്‍ഭധാരണം ചെയ്യാന്‍ തയ്യാറായ സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു.


ഐവിഎഫ് എപ്പോഴൊക്കെ?

1 അണ്ഡവാഹിനിക്കുഴലിന് കേടുപാടുകളോ തടസമോ ഉള്ളവരിൽ.
2. പുരുഷബീജത്തിൻ്റെ എണ്ണത്തിലോ ചലനശേഷിയിലോ ആകൃതിയിലോ പ്രശ്നങ്ങൾ ഉള്ളവരിൽ.
3. ഓവുലേഷൻ കൃത്യമായി നടക്കാത്തവരിൽ.
4. കാൻസർ രോഗികളിൽ പ്രത്യത്പാദനം നിലനിറുത്താൻ 
5. എൻഡോമെട്രിയോസിസ് ഉള്ളവരിൽ  

മേല്പറഞ്ഞ സാഹചര്യങ്ങളിലാണ് ഐവിഎഫ് ചെയ്യേണ്ടി വരുന്നത്. ഐവിഎഫിൻ്റെ വിജയ സാധ്യത കൂട്ടുന്നതിന് ഒന്നിലധികം അണ്ഡങ്ങൾ ആവശ്യമാണ്.

ഐവിഎഫ് പ്രധാനപ്പെട്ട സ്റ്റെപ്പുകൾ

സ്റ്റിമുലേഷൻ (Stimulation)  
മരുന്നുനല്‍കി ഒരേസമയം ഒന്നിലധികം അണ്ഡങ്ങളെ അണ്ഡാശയങ്ങളില്‍ വളര്‍ത്തിയെടുക്കുകയാണ് ആദ്യഘട്ടം. IVF പ്രക്രിയയുടെ വിജയസാധ്യത കൂട്ടുന്നതിനാണ് ഇത്രയും അണ്ഡങ്ങൾ വേണ്ടത്. 

എഗ്ഗ് റിട്രീവൽ (Egg Retrieval )
അള്‍ട്രാസൗണ്ട് സ്‌കാനിലൂടെ അണ്ഡാശയങ്ങളെ നേരില്‍ കണ്ടുകൊണ്ട്, ഒരു സൂചി വഴി അണ്ഡങ്ങള്‍ ശേഖരിക്കുകയാണ് അടുത്തഘട്ടം. പത്തുമുതല്‍ മുപ്പതുവരെ അണ്ഡങ്ങള്‍ ഇങ്ങനെ ശേഖരിക്കാറുണ്ട്.  

ഇൻസെമിനേഷൻ-ഫെർട്ടിലൈസേഷൻ (Insemination and Fertilization )
ശേഖരിച്ച അണ്ഡത്തിലേയ്ക്ക് പുരുഷബീജം കുത്തി വയ്ക്കുന്ന പ്രക്രിയയാണിത്. മൈക്രോസ്കോപ്പിന്റെ സഹായത്തോടെ അതീവ ശ്രദ്ധയോടെയാണ് ഇത് ചെയ്യുന്നത്. പത്തോ അതിലധികമോ അണ്ഡങ്ങള്‍ ഇതുപോലെ പ്രത്യേകം ശേഖരിക്കുന്ന പുംബീജവുമായി സംയോജിപ്പിച്ച് വളര്‍ത്തുന്നു.  

എംബ്രിയോ കൾച്ചർ (Embryo Culture )
ഫെര്‍ട്ടിലൈസേഷന്‍ വഴി ഉണ്ടാകുന്ന സിക്താണ്ഡം കൃത്യമായി വളരുന്നുണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് അടുത്തപടി. ആരോഗ്യത്തോടെ വളരുന്ന സിക്താണ്ഡങ്ങളെയാണ് ഇതിനായി തിരഞ്ഞെടുക്കുക.

തിരഞ്ഞെടുക്കുന്ന സിക്താണ്ഡങ്ങളെ അമ്മയുടെ ഗർഭ പാത്രത്തിലേക്കു നിക്ഷേപിക്കുന്നതാണ് ഈ പ്രക്രിയ. ഇങ്ങനെ നിക്ഷേപിക്കുന്ന എംബ്രയോ ഗര്‍ഭപാത്രത്തിന്റെ അകത്തെ ഭിത്തിയില്‍ ഒട്ടിപ്പിടിക്കുമ്പോള്‍ (Implantation) ഐവിഎഫ് വിജയകരമായി എന്ന് പറയാം.

ആധുനിക വൈദ്യ ശാസ്ത്രത്തിൽ വന്ധ്യതയെ പ്രതിരോധിക്കാനും സന്താനോത്പാദനം സാധ്യമാകാനുമുള്ള നിരവധി ചികിത്സ രീതികൾ ഉണ്ട്. ജീവിത ശൈലി നിയന്ത്രിച്ചും കൃത്യമായി ചികിത്സകൾ നടത്തിയും വന്ധ്യതയെ മറികടക്കാവുന്നതാണ്. സ്വന്തം കുഞ്ഞെന്ന സ്വപനം നേടാവുന്നതാണ്.Visit Us: arcivf.com
Mail Us: arc.flagship1@gmail.com
Book an appointment: arcivf.com/make-an-appointment

Friday, 27 September 2019

വന്ധ്യത: അറിഞ്ഞിരിക്കേണ്ട ഏഴു സൂചനകൾ

വന്ധ്യത ആണിനേയും പെണ്ണിനേയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ്. വന്ധ്യത എന്ന അവസ്ഥയിലൂടെ കടന്നു പോകുന്നവർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ഒരിക്കലും വിവരിക്കാൻ സാധിക്കില്ല. എന്താണ് ഇതിനൊരു പരിഹാരം?  വന്ധ്യത മുൻകൂട്ടി തിരിച്ചറിഞ്ഞു തടയാൻ സാധിക്കുമോ? ഇങ്ങനെ നിരവധി ചോദ്യങ്ങൾ വന്ധ്യത അഭിമുഖികരിക്കുന്ന ദമ്പതികൾ ചോദിക്കാറുണ്ട്. സത്യത്തിൽ വന്ധ്യതയുടെ അപായ സൂചനകൾ മുൻകൂട്ടി തന്നെ ശരീരം നൽകുന്നുണ്ട്. എന്നാൽ കൂടുതൽ പേരും ഇത് ശ്രദ്ധിക്കാറില്ല. ശരീരം നൽകുന്ന സൂചനകളെ മനസിലാക്കി ഉചിതമായ സമയത് ഡോക്ടറുടെ സഹായം തേടിയാൽ വന്ധ്യതയെ ഒരു പരിധി വരെ തടയാം.
infertility treatment kerala


സ്ത്രീകളിലെ വന്ധ്യതയ്ക്ക് ശരീരം നൽകുന്ന സൂചനകൾ ഏതൊക്കെയെന്നാണ് ഇനി വിവരിക്കുന്നത്.

വന്ധ്യത: സ്ത്രീകളുടെ ശരീരം നൽകുന്ന സൂചനകൾ

 

ലൈംഗീക ബന്ധത്തിൽ അസഹ്യമായ വേദന:

 

ലൈംഗീക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉള്ള അസഹ്യമായ വേദന വന്ധ്യതയുടെ ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു സൂചനയാണ്. വന്ധ്യതയ്ക്ക് കാരണമാകുന്ന എൻഡോമെട്രിയോസിസ്, ഫൈബ്രോയ്ഡ്സ്, മറ്റു അണുബാധകൾ തുടങ്ങി ഒളിഞ്ഞിരിക്കുന്ന നിരവധി രോഗാവസ്ഥകളാണ് ഈ വേദനക്ക് കാരണം.

അമിതമായതും, വേദന നിറഞ്ഞതും, നീണ്ടതുമായ ആർത്തവം

 

ആർത്തവ സമയത്തെ അമിതമായ രക്തസ്രാവം പലപ്പോഴും വന്ധ്യതയുടെ സൂചനയാണ്. എൻഡോമെട്രിയോസിസ് എന്ന അവസ്ഥയാണ് അസഹ്യ വേദനയുള്ളതും അമിത രക്തസ്രാവം ഉള്ളതുമായ ആർത്തവത്തിന് കാരണം. ഗർഭപാത്രത്തിൽ കാണപ്പെടേണ്ട കോശങ്ങൾ ശരീരത്തിലെ മറ്റു സ്ഥലങ്ങളിൽ കാണപെടുന്നതാണ് ഈ അവസ്ഥയ്ക്കു കാരണം. എൻഡോമെട്രിയോസിസ് വന്ധ്യതയ്ക്കുള്ള ഒരു പ്രധാന കാരണമാണ്.

ആർത്തവ രക്തത്തിലെ നിറ വ്യത്യാസം

 

ആർത്തവരക്തത്തിൽ വരുന്ന നിറവ്യത്യാസം വന്ധ്യതയ്ക്കുള്ള സാധ്യതയെ സൂചിപ്പിക്കുന്നതാണ്. ആർത്തവദിവസങ്ങൾ കഴിയുന്നതിനനുസരിച്ച് രക്തത്തിന്റെ നിറം കടുത്തു വരുന്നത് സാധാരണയാണ്. എന്നാൽ, പതിവിലും കൂടുതൽ കടുത്തതോ അല്ലെങ്കി വിളറിയ നിറമോ കാണുന്നത് എൻഡോമെട്രിയോസിസ് എന്ന അവസ്ഥയുടെ ലക്ഷണങ്ങളാണ്. 

ക്രമം തെറ്റിയ ആർത്തവ ചക്രം

 

ആർത്തവ ചക്രം ഓരോരുത്തരിലും വ്യത്യസ്തമാണ്. കൂടുതൽ പേർക്കും ആർത്തവത്തിന്റെ ഇടവേളകൾ കൃത്യമായി വരാറുണ്ട്. എന്നാൽ ക്രമം തെറ്റിയും വൈകിയും വരുന്ന ആർത്തവം വന്ധ്യതയുടെ ലക്ഷണങ്ങൾ ആണ്.  അണ്ഡവിക്ഷേപണ പ്രക്രിയയായ ഓവുലേഷൻ ഇല്ലാത്തതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. പിസിഓഎസ്, അമിതവണ്ണം, തൈറോയ്ഡ് തുടങ്ങിയവയാണ് ഓവുലേഷൻ തടയുന്ന പ്രധാന കാരണങ്ങൾ.

ഹോർമോൺ വ്യതിയാനങ്ങൾ

 

ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ പലപ്പോഴും വന്ധ്യതയ്ക്ക് കാരണമാകുന്നു. ഇത്തരം മാറ്റങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നതാണ് പിന്നീട് വന്ധ്യത അടക്കമുള്ള പല പ്രശ്നങ്ങൾക്കും വഴി വക്കുന്നത്. അസാധാരണമായ വണ്ണം, അമിതമായ മുഖക്കുരു, കൈകാലുകളിൽ തണുപ്പ്, ലൈംഗീക തൃഷ്ണ നഷ്ടപ്പെടുക, അമിത രോമവളർച്ച, തുടങ്ങിയവ ഹോർമോണിൽ വരുന്ന മാറ്റങ്ങളുടെ സൂചനകളാണ്.

  

അമിതവണ്ണം

 infertility treatment in kerala

 

വന്ധ്യതയിലേക്കു നയിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് അമിത വണ്ണം. അമിത വണ്ണമുള്ള സ്ത്രീകൾക്ക് ഗര്ഭധാരണശേഷി കുറക്കുകയും ഗർഭ സമയത്തുള്ള സങ്കീർണതകൾ വർധിപ്പിക്കുകയും ചെയ്യുന്നു.

ഒളിഞ്ഞിരിക്കുന്ന രോഗാവസ്ഥകൾ

 

ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന പല രോഗാവസ്ഥകളും ഇന്ന് വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്. ഫാലോപ്പിയൻ ട്യൂബുകളിലോ, ഓവറിയിലോ ഉള്ള തകരാറുകൾ, പിസിഓഎസ്, എൻഡോമെട്രിയോയ്‌സ്, കാൻസർ, കാൻസർ ചികിത്സകൾ, നേരത്തെയുള്ള ആർത്തവം, തുടങ്ങിയ അവസ്ഥകൾ വന്ധ്യക്കു കാരണമാകുന്നുണ്ട്.

ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ ഉടനെ തന്നെ അടിയന്തിര വൈദ്യ സഹായം തേടുന്നത് ഉചിതമായിരിക്കും. ഒരു വർഷത്തോളം തുടർച്ചയായി പരിശ്രമിച്ചിട്ടും ഗർഭം ധരിച്ചില്ലെങ്കിൽ വന്ധ്യതയ്ക്കുള്ള സാധ്യത കൂടുതലാണ്. വിദഗ്ധ ഡോക്ടറുടെ സഹായത്തോടെ ആവശ്യമായ ടെസ്റ്റുകൾ നടത്തി ചികിത്സ ലഭ്യമാക്കിയാൽ വന്ധ്യതയെ പ്രതിരോധിക്കാൻ സാധിക്കും. വന്ധ്യത എന്നത് ഭയത്തോടെ കാണേണ്ട ഒരു അവസ്ഥയല്ല.വൈദ്യ ശാസ്ത്രത്തിന്റെ സഹായത്തോടെ ഏതൊരാൾക്കും ഗർഭം ധരിക്കാനും അമ്മയാകാനുമുള്ള സാങ്കേതിക വിദ്യകൾ ഇന്ന് നിലവിലുണ്ട്.

https://www.arcivf.com/contact-us
Visit Us: arcivf.com
Mail Us: arc.flagship1@gmail.com
Book an appointment: arcivf.com/make-an-appointment

ഫൈബ്രോയിഡുകൾ ഉണ്ടെങ്കിൽ ഗർഭധാരണം സാധ്യമാകുമോ?

ഗർഭം ധരിച്ചു ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള സ്ത്രീകളുടെ സ്വപ്നത്തിനു പലപ്പോഴും ശാരീരികമായ തകരാറുകൾ വിലങ്ങു തടിയാകാറുണ്ട്. ഇത്തരത്തിൽ സ്ത്രീക...