Wednesday 23 October 2019

ഐവിഎഫ്: അറിയേണ്ടതെല്ലാം

വിവാഹശേഹമുള്ള നിമിഷങ്ങൾക്കു ഒന്നുകൂടെ നിറം നല്‌കുന്ന സന്തോഷവാർത്തയാണ് പെണ്ണിന് വിശേഷം ഉണ്ട് എന്നുള്ളത്. നാടൻ ഭാഷ മനസിലാകാത്തവരോട് പെണ്ണ് ഗർഭിണിയായി എന്ന് പറയും. എന്നാൽ ഈ നിറമുള്ള നാളുകൾക്കു മങ്ങലേല്പിക്കാൻ ഒരു പക്ഷെ ഇതേ വിശേഷം എന്ന വാക്കിനു കഴിയും. വിവാഹത്തിന് ശേഷം വിശേഷം ആവാത്ത സ്ത്രീകളുടെ മാനസികാവസ്ഥ അത്ര പെട്ടന്നൊന്നും ഈ ചോദ്യം ചോദിക്കുന്നവർക്കു മനസ്സിലാകണം എന്നില്ല. ഇതിനു തൊട്ടു പിന്നാലെ വരുന്ന മറ്റൊരു ചോദ്യമുണ്ട്. ആർക്കാണ് കുഴപ്പം എന്ന്. സന്താന ഭാഗ്യം ഇല്ലാത്ത ദമ്പതികളുടെ ജീവിതത്തിനെ ഇരുട്ടിലാക്കാൻ ഈ ചോദ്യങ്ങൾ ധാരാളം. പിന്നീടങ്ങോട്ട് പ്രാർത്ഥനയുടെയും വഴിപാടുകളുടെയും ഒരു നീണ്ട നിര തന്നെ ആയിരിക്കും. ഏറ്റവും അവസാനം പിടിവള്ളിയായി വന്ധ്യതാ ചികിത്സ. 

വന്ധ്യതയ്ക്ക് ധാരാളം കാരണങ്ങളും നിരവധി ചികിത്സാരീതികളും ഇന്ന് നിലവിലുണ്ട്, ഐയുഐ IUI (Intra Uterine Insemination), ഐസിഎസ്ഐ (ICSI -Intra Cytoplasmic Sperm Injection), IVF അങ്ങനെ നിരവധി. കൂടുതൽ പേർക്കും വന്ധ്യതാ ചികിത്സ എന്നോ ഐവിഎഫ് എന്നോ കേൾക്കുമ്പോൾ തന്നെ കുറച്ചിലാണ്. ഐവിഎഫിന്റെ സാധ്യതകളെയും ഗുണങ്ങളെയും അറിയാത്തതാണ് ഇതിനു കാരണം. 

എന്താണ് ഐവിഎഫ്?          


കുട്ടികളുണ്ടാകാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് ആശ്വാസമാണ് ഐവിഎഫ്. സ്ത്രീ-പുരുഷ ബീജാണുക്കളെ ശരീരത്തിനു പുറത്തുവച്ചു സംയോജിപ്പിക്കുകയും ഭ്രൂണത്തെ പിന്നീടു ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു ശിശുവായി വളര്‍ത്തിയെടുക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ അഥവാ ഐവിഎഫ്.    
സ്വാഭാവികമായി ഗര്‍ഭധാരണം നടക്കാത്തവരിലും വന്ധ്യതാ ചികിത്സപരാജയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കുട്ടികളുണ്ടാവാന്‍ ഐ.വി.എഫ് സ്വീകരിക്കപ്പെടുന്നത്. ഹോര്‍മോണുകളുടെ സഹായത്തോടെയാണ് സ്ത്രീയുടെ അണ്ഡോല്‍പ്പാദനത്തെ കൃത്രിമമായി നിയന്ത്രിക്കുന്നത്. അങ്ങനെ ഉത്പാദിപ്പിക്കുന്ന കോശങ്ങളുമായി ബീജസങ്കലനം നടത്തുകയും ചെയ്യുന്നു. ഇതിനെ ഗര്‍ഭധാരണം ചെയ്യാന്‍ തയ്യാറായ സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു.


ഐവിഎഫ് എപ്പോഴൊക്കെ?

1 അണ്ഡവാഹിനിക്കുഴലിന് കേടുപാടുകളോ തടസമോ ഉള്ളവരിൽ.
2. പുരുഷബീജത്തിൻ്റെ എണ്ണത്തിലോ ചലനശേഷിയിലോ ആകൃതിയിലോ പ്രശ്നങ്ങൾ ഉള്ളവരിൽ.
3. ഓവുലേഷൻ കൃത്യമായി നടക്കാത്തവരിൽ.
4. കാൻസർ രോഗികളിൽ പ്രത്യത്പാദനം നിലനിറുത്താൻ 
5. എൻഡോമെട്രിയോസിസ് ഉള്ളവരിൽ  

മേല്പറഞ്ഞ സാഹചര്യങ്ങളിലാണ് ഐവിഎഫ് ചെയ്യേണ്ടി വരുന്നത്. ഐവിഎഫിൻ്റെ വിജയ സാധ്യത കൂട്ടുന്നതിന് ഒന്നിലധികം അണ്ഡങ്ങൾ ആവശ്യമാണ്.

ഐവിഎഫ് പ്രധാനപ്പെട്ട സ്റ്റെപ്പുകൾ

സ്റ്റിമുലേഷൻ (Stimulation)  
മരുന്നുനല്‍കി ഒരേസമയം ഒന്നിലധികം അണ്ഡങ്ങളെ അണ്ഡാശയങ്ങളില്‍ വളര്‍ത്തിയെടുക്കുകയാണ് ആദ്യഘട്ടം. IVF പ്രക്രിയയുടെ വിജയസാധ്യത കൂട്ടുന്നതിനാണ് ഇത്രയും അണ്ഡങ്ങൾ വേണ്ടത്. 

എഗ്ഗ് റിട്രീവൽ (Egg Retrieval )
അള്‍ട്രാസൗണ്ട് സ്‌കാനിലൂടെ അണ്ഡാശയങ്ങളെ നേരില്‍ കണ്ടുകൊണ്ട്, ഒരു സൂചി വഴി അണ്ഡങ്ങള്‍ ശേഖരിക്കുകയാണ് അടുത്തഘട്ടം. പത്തുമുതല്‍ മുപ്പതുവരെ അണ്ഡങ്ങള്‍ ഇങ്ങനെ ശേഖരിക്കാറുണ്ട്.  

ഇൻസെമിനേഷൻ-ഫെർട്ടിലൈസേഷൻ (Insemination and Fertilization )
ശേഖരിച്ച അണ്ഡത്തിലേയ്ക്ക് പുരുഷബീജം കുത്തി വയ്ക്കുന്ന പ്രക്രിയയാണിത്. മൈക്രോസ്കോപ്പിന്റെ സഹായത്തോടെ അതീവ ശ്രദ്ധയോടെയാണ് ഇത് ചെയ്യുന്നത്. പത്തോ അതിലധികമോ അണ്ഡങ്ങള്‍ ഇതുപോലെ പ്രത്യേകം ശേഖരിക്കുന്ന പുംബീജവുമായി സംയോജിപ്പിച്ച് വളര്‍ത്തുന്നു.  

എംബ്രിയോ കൾച്ചർ (Embryo Culture )
ഫെര്‍ട്ടിലൈസേഷന്‍ വഴി ഉണ്ടാകുന്ന സിക്താണ്ഡം കൃത്യമായി വളരുന്നുണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് അടുത്തപടി. ആരോഗ്യത്തോടെ വളരുന്ന സിക്താണ്ഡങ്ങളെയാണ് ഇതിനായി തിരഞ്ഞെടുക്കുക.

തിരഞ്ഞെടുക്കുന്ന സിക്താണ്ഡങ്ങളെ അമ്മയുടെ ഗർഭ പാത്രത്തിലേക്കു നിക്ഷേപിക്കുന്നതാണ് ഈ പ്രക്രിയ. ഇങ്ങനെ നിക്ഷേപിക്കുന്ന എംബ്രയോ ഗര്‍ഭപാത്രത്തിന്റെ അകത്തെ ഭിത്തിയില്‍ ഒട്ടിപ്പിടിക്കുമ്പോള്‍ (Implantation) ഐവിഎഫ് വിജയകരമായി എന്ന് പറയാം.

ആധുനിക വൈദ്യ ശാസ്ത്രത്തിൽ വന്ധ്യതയെ പ്രതിരോധിക്കാനും സന്താനോത്പാദനം സാധ്യമാകാനുമുള്ള നിരവധി ചികിത്സ രീതികൾ ഉണ്ട്. ജീവിത ശൈലി നിയന്ത്രിച്ചും കൃത്യമായി ചികിത്സകൾ നടത്തിയും വന്ധ്യതയെ മറികടക്കാവുന്നതാണ്. സ്വന്തം കുഞ്ഞെന്ന സ്വപനം നേടാവുന്നതാണ്.



Visit Us: arcivf.com
Mail Us: arc.flagship1@gmail.com
Book an appointment: arcivf.com/make-an-appointment

No comments:

Post a Comment

ഫൈബ്രോയിഡുകൾ ഉണ്ടെങ്കിൽ ഗർഭധാരണം സാധ്യമാകുമോ?

ഗർഭം ധരിച്ചു ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള സ്ത്രീകളുടെ സ്വപ്നത്തിനു പലപ്പോഴും ശാരീരികമായ തകരാറുകൾ വിലങ്ങു തടിയാകാറുണ്ട്. ഇത്തരത്തിൽ സ്ത്രീക...