Wednesday 26 February 2020

ആരോഗ്യമുള്ള കുഞ്ഞുണ്ടാകാൻ അച്ഛനുമുണ്ട് "റോൾ"

ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകേണ്ടത് അമ്മയുടെ മാത്രം കടമയല്ല. അച്ഛനും ഇതിൽ കാര്യമായ പങ്കുണ്ട്. അമ്മയുടെ ഉദരത്തിൽ കുഞ്ഞു ഉരുവാകുന്നതിനു മുൻപേ ആരോഗ്യമുള്ള ബീജം ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്. ഇതിൽ പുരുഷനു മാത്രമേ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ. 


പുരുഷന്റെ ജീവിതശൈലി അവന്റെ പ്രത്യുത്പാദനത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അനാരോഗ്യപരമായ ഓരോ ശീലങ്ങളും ബീജത്തിന്റെ നിലവാരത്തെ സാരമായി ബാധിക്കുന്നു. നല്ല ജീവിത ശൈലികൾ പിന്തുടരുന്നത് ബീജത്തിന്റെ ആരോഗ്യവും എണ്ണവും വർധിപ്പിക്കുന്നതിന് നൽകുന്ന സഹായം ചെറുതൊന്നുമല്ല.   

പുരുഷ ബീജത്തിന്റെ എണ്ണവും ആരോഗ്യവും കുറയുന്നതിനു പ്രധാനമായും കാര്യമായ അഞ്ചുകാര്യങ്ങളാണ് ഇനി പറയുന്നത്. 

പുകവലിയും മദ്യപാനവും: ബീജത്തിന്റെ ആരോഗ്യം കുറയുന്നതിനും ഹോര്‍മോണ്‍ തകരാറിനും ഉദ്ധാരണം സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കും പുകവലി കാരണമാകും. 

സ്മാര്‍ട്ട് ഫോണ്‍ മൂലമുള്ള റേഡിയേഷന്‍: സ്മാർട്ഫോണിന്റെ അമിതമായ ഉപയോഗവും അത് പോക്കറ്റിൽ ഇടുന്നതും ശരീരത്തിന് ഹാനീകരമാണ്. ഇതിൽ നിന്നുണ്ടാകുന്ന റേഡിയേഷൻ വൃക്ഷങ്ങളുടെ തകരാറിനും കാരണമാകും. ബീജോല്‍പാദനം കുറയും.

വൃഷ്ണങ്ങളിൽ അധികം ചൂടേൽക്കുന്നത്: അമിതമായി വൃക്ഷങ്ങളിൽ ചൂടേൽക്കുന്നത് ഇവയുടെ ആരോഗ്യത്തെയും ബീജങ്ങളുടെ നിലവാരത്തെയും കാര്യമായി ബാധിക്കും. ലാപ്‌ടോപ് മടിയില്‍ വച്ച് ഉപയോഗിക്കുന്നത്, ഇറുകിയ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് തുടങ്ങിയവയാണ് ചൂടേൽക്കാനുള്ള പ്രധാന കാരണം. 

ചില രാസവസ്തുക്കൾ: രാസവസ്തുക്കൾ അടങ്ങിയ സോപ്പുകള്‍ ശരീരത്തില്‍, പ്രത്യേകിച്ച് പുരുഷ അവയവത്തില്‍ ഉപയോഗിച്ചാല്‍ ബീജത്തിന്റെ  ആരോഗ്യത്തെ ബാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

അമിതഭാരം: ബീജത്തിന്റെ ആരോഗ്യത്തിന് കാര്യമായി ബാധിക്കുന്ന പ്രശ്നമാണ് അമിതഭാരം. പുരുഷ വന്ധ്യതയ്ക്കും മറ്റു ലൈംഗിക പ്രശ്നങ്ങൾക്കും  അമിതഭാരം ഒരു പ്രധാന കാരണമാണ്.

കൃത്യമായ ആരോഗ്യ പരിപാലനവും നല്ല ജീവിത രീതികളും ശീലമാക്കുന്നത് നിങ്ങളുടെ പ്രത്യുത്പാദന ശേഷിയിൽ കാര്യമായ പുരോഗമനത്തിനും ബീജങ്ങളുടെ മികച്ച ഗുണനിലവാരത്തിനും കാരണമാകും. ഇത്തരത്തിലുള്ള 5 ശീലങ്ങളാണ് ഇനി പറയുന്നത്.

  • പുകവലി-മദ്യപാനം തുടങ്ങിയ ശീലങ്ങളോട് വിട പറയുക
  • സ്മാർട്ഫോണുകളുടെ അമിതോപയോഗം കുറക്കുക
  • മിതമായതും പോഷക സമൃദ്ധവുമായ ഭക്ഷണ രീതി പിന്തുടരുക
  • കൃത്യമായി വ്യായാമം ചെയ്യുക 
  • അമിതഭാരം കുറക്കുക
  • വൃഷ്ണങ്ങൾക്കു ചൂടേൽക്കുന്ന അവസ്ഥകൾ പരമാവധി ഒഴിവാക്കുക 
  • മാനസികപിരിമുറുക്കം ഒഴിവാക്കുക 


കൃത്യമായ ഇടവേളകളിൽ വൈദ്യ സഹായം തേടുന്നതും ഉത്തമമായിരിക്കും. കൂടുതൽ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി എആർസി ഫെർട്ടിലിറ്റി സെന്ററിനെ സമീപിക്കൂ.

Visit Us: arcivf.com
Mail Us: arc.flagship1@gmail.com
Book an appointment: arcivf.com/make-an-appointment

No comments:

Post a Comment

ഫൈബ്രോയിഡുകൾ ഉണ്ടെങ്കിൽ ഗർഭധാരണം സാധ്യമാകുമോ?

ഗർഭം ധരിച്ചു ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള സ്ത്രീകളുടെ സ്വപ്നത്തിനു പലപ്പോഴും ശാരീരികമായ തകരാറുകൾ വിലങ്ങു തടിയാകാറുണ്ട്. ഇത്തരത്തിൽ സ്ത്രീക...