Tuesday 17 September 2019

പ്രെഗ്നൻസി ടെസ്റ്റ്; അറിയേണ്ടതെല്ലാം....

മാതൃത്വം ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അനുഗ്രഹവും ജീവിതത്തിലെ സുപ്രധാന വഴിത്തിരിവുമാണ്. തന്റെയുള്ളിൽ മറ്റൊരു ജീവൻ വളരുന്നുണ്ട് എന്ന തിരിച്ചറിവ് സ്ത്രീകളിൽ ആനന്ദവും ഒപ്പം ആശങ്കയും വളർത്തുന്നു. ഗർഭിണിയാണെന്ന് തീർച്ചപ്പെടുത്താൻ നിരവധി ഉപായങ്ങൾ ഇന്ന് ലഭ്യമാണ്. എന്നാൽ ഇതിനു ശേഷം ഏതൊക്കെ ടെസ്റ്റുകളാണ് നടത്തേണ്ടതെന്ന് പലർക്കും അറിയില്ല. അമ്മയാകാൻ തയ്യാറെടുക്കുന്നവർ, ഒരു ഡോക്ടറുടെ സഹായത്തോടെ, കൃത്യമായ ഇടവേളകളിൽ ആവശ്യമായ ടെസ്റ്റുകൾ നടത്തേണ്ടത്, അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം സംരക്ഷിക്കുന്നതിന് വളരെയധികം സഹായിക്കും. 


എപ്പോഴാണ് പ്രഗ്നൻസി ടെസ്റ്റ് നടത്തേണ്ടത്?


ക്രമമായി ആർത്തവം ഉണ്ടാകുന്ന ഒരാൾക്കു മാസമുറ തെറ്റി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ താൻ ഗർഭിണി ആണോ എന്ന് പ്രഗ്നൻസി ടെസ്റ്റ് കാർഡ് ഉപയോഗിച്ച് പരിശോധിച്ചു അറിയാൻ സാധിക്കും. പ്രഗ്നൻസി കിറ്റുകൾ വാങ്ങാൻ ലഭിയ്ക്കുന്നതു വഴി ഗർഭനിർണയം ഇപ്പോൾ കൂടുതൽ എളുപ്പമായിക്കഴിഞ്ഞു. പ്രഗ്നൻസി ടെസ്റ്റ് കാർഡിൽ രണ്ടു വരകളാണ് കാണിക്കുന്നതെങ്കിൽ ഫലം പോസിറ്റീവ് ആണ്. മൂത്രത്തിലെ എച്സിജി ഹോർമോണിന്റെ സാന്നിധ്യം അനുസരിച്ചാണ് ഫലം നിശ്ചയിക്കുന്നത്. എച്സിജി ഹോർമോണിന്റെ സാന്നിധ്യമാണ് ഫലം പോസിറ്റീവ് ആകുന്നത്. ചെറിയ അളവിലെങ്കിലും എച്ച്‌സിജി ഹോർമോണുണ്ടെങ്കിൽ ഈ ടെസ്റ്റിലൂടെ കണ്ടെത്തുവാൻ സാധിയ്ക്കും.

97 ശതമാനവും ഇത്തരം പരിശോധനാഫലങ്ങൾ കൃത്യമായിരിക്കും. എന്നാൽ മാസമുറ തെറ്റിയ ഉടനെ ചിലപ്പോൾ പരിശോധന നടത്തിയാൽ കൃത്യഫലം കണ്ടെത്താൻ സാധിച്ചെന്നു വരില്ല. ചിലരിൽ ഭ്രൂണം രൂപപ്പെട്ടിട്ടുണ്ടെങ്കിലും എച്ച്‌സിജി അളവ് പരിശോധനയിലൂടെ കണ്ടെത്താൻ പാകത്തിനുണ്ടാകില്ല. ഇത്തരം ഘട്ടങ്ങളിൽ ഒരാഴ്ച കൂടി കഴിഞ്ഞ് വീണ്ടും പരിശോധന നടത്തിയാലോ സ്കാനിങ്ങിലൂടെയോ ഫലം ഉറപ്പാക്കാൻ സാധിക്കും.

മറ്റു ടെസ്റ്റുകൾ ഏതൊക്കെ? 


രക്ത-മൂത്ര പരിശോധനയിലൂടെയും മറ്റു വൈദ്യ പരിശോധനകളും പ്രഗ്‌നൻസി ഉറപ്പാക്കിയതിനു ശേഷം ഡോക്ടർ ആദ്യ മൂന്ന് മാസക്കാലത്തേക്കുള്ള കുറച്ചു ടെസ്റ്റുകൾ കൂടെ നിർദ്ദേശിക്കാറുണ്ട്. കുഞ്ഞിന്റെ ആരോഗ്യം ഉറപ്പു  വരുത്താനും അസ്വാഭാവികതകളോ സംഘീര്ണതകളോ ഉണ്ടെങ്കിൽ കണ്ടു പിടിക്കാനും പരിഹരിക്കാനും ഇത്തരം ടെസ്റ്റുകൾ സഹായിക്കും.

ബ്ലഡ് ഗ്രൂപ്പ് ടെസ്റ്റ് 

ഗർഭിണിയുടെ ബ്ലഡ് ഗ്രൂപ്പ് നിശ്ചയിക്കുന്നതാണ് ആദ്യത്തെ നടപടി. ഗര്ഭകാലത്തോ പ്രസവ സമയത്തോ രക്തം ആവശ്യം വരികയാണെങ്കിൽ കൃത്യമായി ലഭ്യമാകാൻ ഇത് സഹായിക്കുന്നു.

റീസസ് ഫാക്ടർ / ആർഎച്ഡി ഫാക്ടർ  

നിങ്ങളുടെ ബ്ലഡ് ഗ്രൂപ്പ് നിശ്ചയിച്ചു കഴിഞ്ഞതിനു ശേഷം നടത്തുന്ന ടെസ്റ്റ് ആണ് ആർഎച്ഡി ഫാക്ടർ. നിങ്ങളുടെ ചുവന്ന രക്താണുക്കളിൽ ഡി ആന്റിജൻ(D  Antigen) എന്ന ഘടകം ഉണ്ടോ എന്ന് ഉറപ്പു വരുത്താനാണ് ഇത്. രക്തത്തിൽ ഡി ആന്റിജൻ ഉണ്ടെങ്കിൽ ആർഎച്ഡി പോസിറ്റീവ് എന്നും ഇല്ലെങ്കിൽ നെഗറ്റിവ് എന്നുമാണ് വിലയിരുത്തുന്നത്. ആർഎച് നെഗറ്റിവ് ആകുന്നത് അപകടകരമാണ്. എന്നാൽ കുഞ്ഞിന്റെ ശരീരത്തിൽ ആർഎച് പോസിറ്റീവ് ആണെങ്കിൽ അത് സങ്കീര്ണതകൾക്കു വഴിയൊരുക്കും. അമ്മയുടെയും കുഞ്ഞിന്റെയും രക്തം കൂടി കലരുമ്പോൾ അമ്മയുടെ ശരീരത്തിൽ രൂപപ്പെടുന്ന ആന്റിജനുകൾ കുഞ്ഞിന്റെ ശരീരത്തിലെ ചുവന്ന രക്താണുക്കളെ നശിപ്പിക്കാൻ ഇടയുണ്ട്. 

ഹീമോഗ്ലോബിൻ ടെസ്റ്റ്

ഗർഭകാലത്തു വിളർച്ച അല്ലെങ്കിൽ രക്തമില്ലായ്മ ഗർഭിണികൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. ചുവന്ന രക്താണുക്കളുടെ കുറവാണ് ഇതിനു പ്രധാന കാരണം. ഇത് കണ്ടെത്താനും കൃത്യമായ ചികിത്സ ലഭ്യമാക്കാനും ഹീമോഗ്ലോബിൻ ടെസ്റ്റ് സഹായിക്കുന്നു.

സീറോളജി സ്ക്രീനിംഗ്

എച്ഐവി, സിഫിലിസ്, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ അണുബാധകളും മറ്റു പകർച്ചാ വ്യാധികളുടെയും നിർണയം വളരെ പ്രധാനപെട്ടതാണ്. ഇത്തരം രോഗങ്ങൾ ഗർഭിണികളിൽ നിന്ന് കുഞ്ഞിലേക്ക് പകരാൻ സാധ്യതയുള്ളത് കൊണ്ട് കൃത്യമായ പ്രതിവിധികൾ സ്വീകരിക്കാൻ ഈ ടെസ്റ്റുകൾ സഹായിക്കുന്നു. എച്ഐവി ടെസ്റ്റ്, വിഡിആർഎൽ, എച്ബിഎസ്എജി തുടങ്ങിയ റെസ്റ്റുകളാണ് ഇതിനായി നിർദ്ദേശിക്കുന്നത്. 

തൈറോയ്ഡ് ടെസ്റ്റ് / ബ്ലഡ് ഷുഗർ ടെസ്റ്റിംഗ് 

ടിഎസ്എച്ച (TSH) ലെവലും ഗ്ളൂക്കോസ് ലെവലും പരിശോധിക്കുന്നതിനായാണ് സാധാരണ ഈ ടെസ്റ്റ് നിർദ്ദേശിക്കുന്നത്.                      

യൂറിൻ റുട്ടീൻ ടെസ്റ്റ്

കിഡ്നി, ബ്ളാഡർ  അണുബാധകൾ, ടയബെറ്റീസ് തുടങ്ങിയവയെ തിരിച്ചറിഞ്ഞു കൃത്യമായ പ്രധിരോധ നടപടികൾ സ്വീകരിക്കാൻ സഹായിക്കുന്ന റെസ്റ്റാണ് യൂറിൻ റുട്ടീൻ ടെസ്റ്റ്.

കൃത്യമായ ടെസ്റ്റുകൾ വിദഗ്ധരായ ഡോക്ടർമാരുടെ സഹായത്തോടെ നടത്തുന്നത് ഗർഭകാലത്തെ സംഗീർണതകളെ തക്കസമയത്ത് നേരിടാനും അമ്മയുടെയും കുഞ്ഞിന്റെയും പൂർണ ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നു.  

Visit Us: arcivf.com
Mail Us: arc.flagship1@gmail.com
Book an appointment: arcivf.com/make-an-appointment

No comments:

Post a Comment

ഫൈബ്രോയിഡുകൾ ഉണ്ടെങ്കിൽ ഗർഭധാരണം സാധ്യമാകുമോ?

ഗർഭം ധരിച്ചു ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള സ്ത്രീകളുടെ സ്വപ്നത്തിനു പലപ്പോഴും ശാരീരികമായ തകരാറുകൾ വിലങ്ങു തടിയാകാറുണ്ട്. ഇത്തരത്തിൽ സ്ത്രീക...