Saturday 7 September 2019

ഇനി ഭക്ഷണരീതി മാറ്റി വന്ധ്യതയെ നേരിടാം...

വിവാഹം കഴിഞ്ഞു ഒരു മാസത്തിനു ശേഷം നവദമ്പതികള്‍ സ്ഥിരമായി നേരിടുന്ന ഒരു ചോദ്യമുണ്ട്,

'വിശേഷം വല്ലതും???' എന്ന്. തെല്ലു നാണത്തോടെ ഒന്നും ആയില്ല എന്നോ, വിശേഷം ഉണ്ട് എന്നോ ആണ് സാധാരണ മറുപടി. 'വിശേഷം' ആയില്ലെങ്കില്‍ ഈ നാണം പതിയെ പതിയെ നാണക്കേടും കാലം ചെല്ലുന്തോറും നൊമ്പരമായി മാറുന്നതും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഒരു സാധാരണ കാഴ്ചയാണ്.

പ്രകൃത്യാ ഗര്‍ഭധാരണം സാധ്യമല്ലെങ്കില്‍ അതു പരിഹരിക്കാനായി നിരവധി ഉപാധികള്‍ ഇന്നു നിലവിലുണ്ട്. ഇതിലേക്കു തിരിയുന്നതിനു മുമ്പ് എന്തുകൊണ്ടാണ് വന്ധ്യത അല്ലെങ്കില്‍ സന്താനപുഷ്ഠിയില്ലായ്മ ഇന്നു സാധാരണമാകുന്നത് എന്നു ഗൗരവകരമായി ചിന്തിക്കേണ്ട കാര്യമാണ്.


ഒളിഞ്ഞിരിക്കുന്ന വില്ലന്‍

ഒരു കുഞ്ഞിനെ ഗര്ഭം ധരിക്കുന്നതിനു സ്ത്രീയ്ക്കും പുരുഷനും സന്താനക്ഷമത ഒരുപോലെ അത്യാവശ്യമാണ്. ചിലപ്പോള്‍ ജനിതകമായ കാരണങ്ങളും ജീവിതസാഹചര്യങ്ങളും ഗര്‍ഭധാരണം തടസപ്പെടുത്താനിടയുണ്ട്. ഇത് ആണ്‍-പെണ്‍ ഭേധമന്യേ നേരിടുന്ന ഒരു വെല്ലുവിളിയാണു താനും. ഇവയില്‍ ജനിതക തടസങ്ങള്‍ക്കു ചികിത്സയല്ലാതെ പരിഹാരമില്ല. എന്നാല്‍ ജീവിതശൈലികള്‍ മൂലമുള്ള തടസങ്ങള്‍ക്കു ചികിത്സയേക്കാള്‍ ശ്രദ്ധയാണ് ആവശ്യം.

വന്ധ്യതയും ഇന്നു ജീവിതശൈലീ രോഗങ്ങളില്‍പ്പെടുത്താവുന്ന ഒന്നാണ്. ഫാസ്റ്റ് ഫുഡ്, പോഷകാംശമില്ലാത്തതും എണ്ണമയമുള്ളതും വറവു ഭക്ഷണങ്ങളോടുള്ള അമിതമായ പ്രിയവും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ വന്ധ്യതയ്ക്കു കാരണമാകുന്നുണ്ട്. അമിതമായ കൊഴുപ്പ്, മധുരപലഹാരങ്ങള്‍, 'റെഡി ടു ഈറ്റ്' ഭക്ഷണങ്ങള്‍ എന്നിവ സാധാരണ ശരീരപോഷണ പ്രക്രിയകളില്‍ മാറ്റം (മെറ്റാബോളിക് സിന്‍ഡ്രോം) വരുത്താനിടയാക്കുന്നു. ഹോര്‍മോണുകളില്‍ ഇത്തരത്തിലുള്ള വ്യതിയാങ്ങള്‍ ഉത്പാദനക്ഷമത (ഫെര്‍ട്ടിലിറ്റി) കുറയാന്‍ കാരണമാണ്. പലപ്പോഴും സത്രീകളില്‍ ആര്‍ത്തവസമയം നീണ്ടുപോകാനും (പിസിഒഎസ്) പിന്നീടു വന്ധ്യതയിലേക്കും ഈ രീതികള്‍ വഴിവയ്ക്കുന്നുണ്ട്.

പ്രതിരോധം എങ്ങനെ?


ജീവിതശൈലിയില്‍ മാറ്റം വരുത്തുക എന്നതാണ് ഏക പ്രതിരോധമാര്‍ഗം. ജോലി ഭാരം, മാറുന്ന കാലത്തിനനുസരിച്ചുള്ള ജീവിത ശൈലികള്‍, ഭക്ഷണരീതികള്‍, മാനസിക പിരിമുറുക്കം എന്നിവ വന്ധ്യതയ്ക്കു ഹേതുവാകുന്നുവെന്നാണ്. ഈ രീതികളില്‍ മാറ്റം വരുത്തുകയാണ് ആദ്യമായി ചെയ്യേണ്ടത് എന്ന് എആര്‍സി(ARC) റീപ്രൊഡക്ടീവ് കണ്‍സള്‍ട്ടന്റ് ഡോ. ആരതി കുമാര്‍ പറയുന്നു. മാതാപിതാക്കള്‍ പ്രത്യേകിച്ച് അമ്മയാകാന്‍ പോകുന്ന വ്യക്തി തന്റെ ജീവിതശൈലികളില്‍ മാറ്റം വരുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഗര്‍ഭധാരണത്തിനു തയ്യാറെടുക്കുന്നതിനു മൂന്നുമാസം മുമ്പെങ്കിലും ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം.

പോഷക സമൃദമായ ആഹാരങ്ങള്‍ കഴിക്കുക എന്നതാണ് ഫെര്‍ട്ടിലിറ്റി വര്‍ധിപ്പിക്കാനുള്ള ഉത്തമ മാര്‍ഗം. ഇതിനൊപ്പം കഫൈന്‍, ഷുഗര്‍, ഫാറ്റ് എന്നിവയടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കുകയും വേണം. ശരീരം ഓജസ്സോടെ നിലനിര്‍ത്താന്‍ കൂടുതലും പച്ചക്കറികളും പഴങ്ങളും ഭക്ഷണമാക്കണം. ദിവസവും ഒരു ഗ്ലാസ് പാല് കുടിക്കുന്നതും ഗുണം ചെയ്യും.

കായികാധ്വാനം കുറവുള്ള ജീവിതരീതിയാണ് ഇന്ന് പല ആരോഗ്യ പ്രശ്‌നങ്ങളുടേയും ഉറവിടം. ശരീരം അനങ്ങാതിരുന്നു കൊഴുപ്പ് അടിഞ്ഞുകൂടുകയും സാവധാനം ഹോര്‍മോണ്‍ വ്യതിയാനത്തിനു കാരണമാവുകയും ചെയ്യുന്നു. മാനസിക സമ്മര്‍ദങ്ങള്‍ ഒഴിവാക്കുകയോ ലഘൂകരിക്കാന്‍ ശ്രമിക്കുകയോ അത്യാവശ്യമാണ്.

ശരീരഭാരം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ജീവിത ശൈലി, വന്ധ്യത ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് ആരോഗ്യകരമായ ജീവിതക്രമവും ഭക്ഷണരീതിയും ശീലമാക്കുന്നതാണ് ഇന്ന് സ്ത്രീകളും പുരുഷന്‍മാരും സ്വീകരിക്കേണ്ട ഉത്തമ മാര്‍ഗം.

ദൈന്യന്ദിന ജീവിതത്തില്‍ ഉള്‍പ്പെടുത്താവുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നു നോക്കാം:

ഏത്തപ്പഴം/നേന്ത്രപ്പഴം:
  • വൈറ്റമിന്‍ ബി6 സമൃദമായി ഉള്‍പ്പെട്ടിരിക്കുന്നു.
  • കൊഴുപ്പില്ലാത്ത പോഷകസമൃദ്ധമായ ആഹാരം.
  • അണ്ഡ-ബീജ നിലവാരമുയര്‍ത്തുന്നു.
  • പ്രാതലിനൊപ്പം ഉത്തമം.

ഗോതമ്പ്/ മറ്റു ധാന്യങ്ങള്‍:
  • ആന്റിഓക്‌സിഡന്റിനാല്‍ സമൃദം.
  • അണ്ഡ-ബീജ നിലവാരം അളവ് എന്നിവ വര്‍ധിപ്പിക്കുന്നു.
  • പ്രോട്ടീന്‍ സമൃദം. ആരോഗ്യവും ഉന്മേഷവും വര്‍ദ്ധിപ്പിക്കു്ന്നു.
പച്ചക്കറികള്‍:
  • ദിവസേന ഉള്‍പ്പെടുത്തി ഭക്ഷണ രീതി മെച്ചപ്പെടുത്താം..
  • അയേണ്‍(ഇരുമ്പ്) ഫോലേറ്റ് എന്നിവയടങ്ങിയ ചീര, ലെറ്റിയൂസ് പോലുള്ള 
  • ഇലക്കറികളും ആഹാരങ്ങളും ഫെര്‍ട്ടിലിറ്റി ഭേദപ്പെടുത്തുന്നു.

മത്സ്യം:
ശരീരപുഷ്ഠിക്കാവശ്യമായ ഒമേഗ 3 ഫാറ്റി ആസിഡ്, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇവ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

മുട്ട:
  • പോഷകസമൃദ്ധം.
  • അണ്ഡ-ബീജ നിലവാരം അളവ് എന്നിവ വര്‍ധിപ്പിക്കുന്നു.
  • പ്രാതലിനൊപ്പം ഉത്തമം.

സിട്രസ് ഫലങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതും വളരെ നല്ലതാണ്. ഔഷധങ്ങളുടെ കലവറ തന്നെയാണ് ഇവ. വൈറ്റമിന്‍ എ, ബി, സി, പല തരത്തിലുള്ള ഡയറ്ററി നാരുകള്‍, ഫൈലോകെമിക്കലുകളായ ബീറ്റ കരോട്ടിന്‍, ല്യൂട്ടിന്‍ തുടങ്ങിയവയും ഇവയില്‍ ഉള്‍പ്പെടുന്നു.

വൈറ്റമിന്‍ സി രോഗപ്രതിരോധ ശേഷിക്കും ഹൃദയാരോഗ്യത്തിനും വൈറ്റമിന്‍ എ, പൊട്ടാസ്യം എന്നിവ കാഴ്ച്ച ശക്തിക്കായും തിമിരം തടയാനും, കൊളൊസ്‌ട്രോളിനെ പ്രതിരോധാന്‍ ആവശ്യമായ നാരുകള്‍ തുടങ്ങിയവയും സിട്രസ് ഫലങ്ങളില്‍ ഉള്‍പ്പെടുന്നു.

സിട്രസ് ഫലങ്ങള്‍:

ഓറഞ്ച്:
  • ഫെര്‍ട്ടിലിറ്റി വര്‍ദ്ധിപ്പിക്കുന്നു.
  • ആന്റിഓക്‌സിഡന്റ്‌സ്.
  • വൈറ്റമിന്‍ സി.
  • കൃത്യമായ ആര്‍ത്തവചംക്രമണത്തിനും അണ്ഡോത്പാദനത്തിനും സഹായകം.
  • ബീജ വര്‍ധനത്തിനു ഉത്തമം.
മൂസംബി

ഭ്രൂണത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്നു. ഗര്‍ഭപാത്രത്തിനു ചുറ്റും കൃത്യമായ ഊഷ്മാവ് നിലനിര്‍ത്തുന്നു.

നെല്ലിക്ക
  • വൈറ്റമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നു.
  • രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു. നെഞ്ചെരിച്ചിലും പുളിച്ചു തികട്ടലും പ്രതിരോധിക്കുന്നു.

മുന്തിരി
  • ആരോഗ്യമുള്ള ബീജം ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു.
  • അണ്ഡ-ബീജ ക്രോമോസോമുകള്‍ കൃത്യമായി നിലനിര്‍ത്തുന്നു.

ഇത്തരത്തിലുള്ള നിരവധി ഫലങ്ങള്‍ വന്ധ്യതയെ പ്രതിരോധിക്കാന്‍ ഉള്ള പ്രകൃതിദത്തമായ വഴികളാണ്. പേരക്ക, ബെറി, മാന്‍ഡറിന്‍, പാഷന്‍ ഫ്രൂട്ട് തുടങ്ങിയ പഴവര്‍ഗങ്ങള്‍ ഭക്ഷണരീതിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ധരായ ഡോക്ടര്‍മാരുടെ അഭിപ്രായം.



കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾക്കു മെയിൽ അയക്കൂ : arc.flagship@gmail.com

No comments:

Post a Comment

ഫൈബ്രോയിഡുകൾ ഉണ്ടെങ്കിൽ ഗർഭധാരണം സാധ്യമാകുമോ?

ഗർഭം ധരിച്ചു ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള സ്ത്രീകളുടെ സ്വപ്നത്തിനു പലപ്പോഴും ശാരീരികമായ തകരാറുകൾ വിലങ്ങു തടിയാകാറുണ്ട്. ഇത്തരത്തിൽ സ്ത്രീക...